scorecardresearch

ഡൽഹിയിൽ വായു മലിനീകരണം സിവിയർ പ്ലസ് വിഭാഗത്തിൽ

വായു മലിനീകരണം അതിരൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ ആക്ഷൻ പ്ലാനുമായി സർക്കാർ രംഗത്തെത്തിയിരുന്നു

വായു മലിനീകരണം അതിരൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ ആക്ഷൻ പ്ലാനുമായി സർക്കാർ രംഗത്തെത്തിയിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
delhi pollution

ഡൽഹിയിൽ വായു മലിനീകരണം സിവിയർ പ്ലസ് വിഭാഗത്തിൽ

ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം സിവിയർ പ്ലസ് വിഭാഗത്തിൽ. പലയിടത്തും 400 മുകളിൽ വായു ഗുണനിലവാര സൂചിക മലിനീകരണം രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച മുതൽ രണ്ടാം തവണയാണ് സിവിയർ പ്ലസ് വിഭാഗത്തിലേക്ക് ഡൽഹിയിലെ വായു ഗുണനിലവാരം എത്തുന്നത്. ബവാന  490, അശോക് വിഹാർ  487, വസീർപൂർ  483 എന്നിങ്ങനെയാണ് വായു ഗുണനിലവാരം.

Advertisment

ഡൽഹിയിലെ പലയിടത്തും നിലവിൽ ശക്തമായ പുകമഞ്ഞാണ്. നാളെ അതിശക്തമായ പുക മഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പുകമഞ്ഞ് രാജ്യ തലസ്ഥാനത്തെ വിമാന സർവീസുകളെ ബാധിച്ചേക്കും.

വായു മലിനീകരണം അതിരൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ ആക്ഷൻ പ്ലാനുമായി സർക്കാർ രംഗത്തെത്തിയിരുന്നു. അടിയന്തര സ്വഭാവമില്ലാത്ത മുഴുവൻ നിർമാണപ്രവർത്തങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് പ്രഖ്യാപിച്ച ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ്-3 മലിനീകരണ വിരുദ്ധ നടപടികൾ പ്രാബല്യത്തിൽ വന്നു. ബിഎസ് -മൂന്ന് വിഭാഗത്തിലെ പെട്രോൾ വാഹനങ്ങളും ബിഎസ്-നാല് വിഭാഗത്തിലുള്ള ഡീസൽ വാഹനങ്ങളും അനുവദിക്കില്ല.

Read More

Advertisment
Delhi Air Pollution

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: