/indian-express-malayalam/media/media_files/H8Zz0fyeBJB9iOVhssMX.jpg)
Photo: X/ Spokesperson ECI
രാജ്യത്ത് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ വേനൽക്കാലം അവസാനിക്കുന്ന ജൂൺ വരെ കാത്തിരിക്കേണ്ടി വരും. ഇന്ത്യയുടെ ചരിത്രത്തിൽ രണ്ടാം തവണയാണ് ഇത്തരത്തിൽ ജൂണിലേക്ക് ലോക്സഭ തിരഞ്ഞെടുപ്പ് നീളുന്നത്. ഏഴ് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിനായി 44 ദിവസം കാത്തിരിക്കേണ്ടി വരും. 1951-52 വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ തിരഞ്ഞെടുപ്പായി 2024 മാറുകയാണ്. പല കാരണങ്ങൾ കൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രക്രിയ ഇത്രയധികം നീണ്ടുപോകുന്നത്.
1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ 68 ഘട്ടങ്ങളിലായാണ് ലോക്‌സഭയിലേക്കുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നത്. 70 വർഷങ്ങൾക്ക് ശേഷം 96.8 കോടി വോട്ടർമാരുള്ള 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പാണ് രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ തിരഞ്ഞെടുപ്പ്. അതിന് ശേഷം 1991ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ജൂണിൽ നടന്ന ഒരേയൊരു പൊതുതിരഞ്ഞെടുപ്പ്. എന്നാൽ അത് സത്യപ്രതിജ്ഞ ചെയ്ത് 16 മാസങ്ങൾക്ക് ശേഷം ചന്ദ്രശേഖർ സർക്കാർ പിരിച്ചുവിട്ടതു കൊണ്ടായിരുന്നു.
രാജ്യത്ത് 2004 മുതൽ നടന്ന അവസാന നാല് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും പരമ്പരാഗതമായി ഏപ്രിൽ, മെയ് മാസങ്ങളിൽ വോട്ടെടുപ്പ് നടക്കുകയും മെയ് അവസാനത്തോടെ ഫലമറിയുകയുമായിരുന്നു ചെയ്തിരുന്നത്.
ഉദാഹരണത്തിന്, 2019ൽ വോട്ടെടുപ്പിൻ്റെ അവസാന തീയതി മെയ് 19 ആയിരുന്നു. ഫലം പ്രഖ്യാപിച്ചത് മെയ് 23ന് ആയിരുന്നു. എന്നിരുന്നാലും, ഈ വർഷം ഏഴ് ഘട്ടങ്ങളുടെ എണ്ണം മാറ്റമില്ലാതെ തുടരുമ്പോഴും അവസാന തീയതി ജൂൺ ഒന്നാണ്. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും.
2019നെ അപേക്ഷിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിൽ ആറ് ദിവസത്തെ കാലതാമസം വരാൻ കാരണം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ അവധി ദിവസങ്ങൾ കാരണമാണ്. ഹോളി, തമിഴ് പുതുവത്സരം, ബിഹു, ബൈശാഖി തുടങ്ങിയ തുടർച്ചയായ ആഘോഷ ദിനങ്ങൾ കാരണമാണ് തിരഞ്ഞെടുപ്പ് നീളുന്നത്. സ്ഥാനാർത്ഥിത്വം പിൻവലിക്കലിൻ്റെ അവസാന തിയതി അല്ലെങ്കിൽ തിരഞ്ഞെടുപ്പ് ദിവസങ്ങൾ പോലുള്ള പ്രധാന തിയതികൾ ഈ ഉത്സവങ്ങളുമായി ഒത്തുപോകുന്നുണ്ടെന്ന് കമ്മീഷൻ ഉറപ്പാക്കേണ്ടതുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ വ്യക്തിപരമായ കാരണങ്ങളാൽ പെട്ടെന്ന് രാജിവെച്ചതും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലെ കാലതാമസത്തിന് കാരണമായി. ഗോയൽ രാജിവെക്കുന്നതിന് മുന്നോടിയായി, മൂന്നാമത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറായ അനുപ് ചന്ദ്ര പാണ്ഡെയും ഫെബ്രുവരി 14ന് രാജിവച്ചിരുന്നു.
Read More:
- ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായി ; കേരളത്തിൽ ഏപ്രിൽ 26 ന്
- ഇലക്ടറൽ ബോണ്ടുകൾ മോദിയുടെ 'ഗുണ്ടാ' പിരിവെന്ന് രാഹുൽ ഗാന്ധി
- തൊഴിലാളിയിൽനിന്നും ലോട്ടറി രാജാവായി മാറിയ സാന്റിയാഗോ മാർട്ടിൻ; തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരിൽ നമ്പർ 1
- ഇലക്ട്രൽ ബോണ്ട്; ആദ്യ അഞ്ചിൽ മൂന്നു കമ്പനികളും ബോണ്ട് വാങ്ങിയത് ഇഡി- ഐടി അന്വേഷണം നേരിടുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.