scorecardresearch

മൊത്തവില നാണയപ്പെരുപ്പം തുടർച്ചയായി നാലാം മാസത്തിലും വർധന

പച്ചക്കറിയുടെ വിലക്കയറ്റം മെയ് മാസത്തിലെ 32.42 ശതമാനത്തിൽ നിന്ന് ജൂണിലെത്തിയപ്പോൾ 38.76 ശതമാനമായാണ് വർധിച്ചത്. റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയിൽ നാണയപ്പെരുപ്പമാണ്

പച്ചക്കറിയുടെ വിലക്കയറ്റം മെയ് മാസത്തിലെ 32.42 ശതമാനത്തിൽ നിന്ന് ജൂണിലെത്തിയപ്പോൾ 38.76 ശതമാനമായാണ് വർധിച്ചത്. റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയിൽ നാണയപ്പെരുപ്പമാണ്

author-image
WebDesk
New Update
veg

എക്‌സ്പ്രസ് ഫയൽ ചിത്രം

ന്യുഡൽഹി: രാജ്യത്ത് മൊത്തവില (ഹോൾസെയിൽ) വില അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം തുടർച്ചയായി നാലാം മാസവും ഉയർന്നു. ജൂണിൽ 3.36 ശതമാനം വർധനവാണ് കാണിക്കുന്നത്. പച്ചക്കറിയുൾപ്പടെ ഭക്ഷ്യോത്പന്നങ്ങളുടെയും നിർമ്മിത വസ്തുക്കളുടെയും വിലക്കയറ്റം മൂലമാണ് മൊത്തവില അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പത്തിൽ വർധനവിന് കാരണമായതെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം തിങ്കളാഴ്ചയിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Advertisment

 
മൊത്തവില അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം മേയിൽ 2.61 ശതമാനമായിരുന്നു വർധന. ജൂണിൽ ഇത് 4.18 ശതമാനമായിരുന്നു.  കണക്കുകൾ പ്രകാരം, മേയ് മാസത്തിലെ 9.82 ശതമാനത്തിൽ നിന്ന് ജൂണിൽ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 10.87 ശതമാനം ഉയർന്നു.


മേയ് മാസത്തിലെ 32.42 ശതമാനത്തിൽ നിന്ന് ജൂണിൽ പച്ചക്കറി വിലക്കയറ്റം 38.76 ശതമാനമായാണ് ഉയർന്നത്. അവലോകന മാസത്തിൽ ഉള്ളി വിലക്കയറ്റം 93.35 ശതമാനവും ഉരുളക്കിഴങ്ങിന്റെ വില 66.37 ശതമാനവുമായിരുന്നു. പയറുവർഗ്ഗങ്ങളുടെ പണപ്പെരുപ്പം ജൂണിൽ 21.64 ശതമാനം ഉയർന്നു.റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയിൽ നാണയപ്പെരുപ്പമാണ്. 

Read More

Advertisment
Currency Economics Rbi Inflation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: