/indian-express-malayalam/media/media_files/uploads/2018/08/Pope-Francis-speaks-during-the-Festival-of-Families-at-Croke-Park-during-his-visit-to-Dublin-Ireland-August-25-2018-Reuters.jpg)
ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ?
Who will succeed Pope Francis?: മനുഷ്യത്വത്തിന്റെ മഹനീയ മാതൃക ലോകത്തെ പഠിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തോടെ പുതിയ പരമാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികൾക്ക് ആഗോള കത്തോലിക്കാ സഭ തുടക്കമിടും.
പേപ്പൽ കോൺക്ലേവിലാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർദിനാൾമാരാണ് പേപ്പൽ കോൺക്ലേവിൽ പങ്കെടുക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്നുള്ള ദുഃഖാചരണ കാലയളവിന് ശേഷമാണ് കോൺക്ലേവ്.
പേപ്പൽ കോൺക്ലേവിൽ 252 കർദിനാൾമാർ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 252 കർദിനാൾമാർക്കാണ് വത്തിക്കാനിൽ നടക്കുന്ന പേപ്പൽ കോൺക്ലേവിൽ പങ്കെടുക്കാൻ കഴിയുന്നത്. 252 കർദിനാൾമാരിൽ 135 പേർക്കാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ വോട്ടിങ് അവകാശം. ഇന്ത്യയിൽ നിന്ന് നാലു കർദിനാൾമാർക്ക് വോട്ടവകാശമുണ്ട്.
മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ ക്ലിമിസ് ബാല, കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്, ഹൈദരാബാദ് മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്പ് കർദിനാൾ ആന്റണി പൂല, ഗോവ മെട്രൊപൊളിറ്റൻ ആർച്ചബിഷപ്പ് കർദിനാൾ ഫിലിപ് നേരി അന്റോണിയോ സെബാസ്റ്റിയനോ ഡോ റൊസാരിയോ എന്നിവർക്കാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടവകാശമുള്ളത്.
മേജർആർച്ച്ബിഷപ്പ് സ്ഥാനം ഒഴിഞ്ഞ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് 80 വയസ്സു കഴിഞ്ഞതിനാൽ സിറോ മലബാർ സഭയ്ക്ക് കോൺക്ലേവിൽ വോട്ടവകാശം ഉണ്ടാവില്ല. കർദിനാൾ ജോർജ് കൂവക്കാട് സിറോ മലബാർ സഭയെ പ്രതിനിധീകരിച്ചല്ല, സെന്റ് അന്റോണിയോ ഡി പഡോവ ഡീക്കൻ എന്ന നിലയിലാവും കോൺക്ലേവിൽ പങ്കെടുക്കുക.
ഏഴ് പേരുകളിൽ ചർച്ച
വത്തിക്കാനിലെ സിസ്റ്റിൻ ചാപ്പൽ പുകക്കുഴലിലൂടെ വരുന്ന പുകയുടെ നിറമായിരിക്കും പുതിയ പാപ്പയെ തിരഞ്ഞെടുത്തത് സംബന്ധിച്ചുള്ള ഔദ്യോഗീക സ്ഥിരീകരണം നൽകുന്നത്. കോൺക്ലേവ് നടക്കുന്നതിനിടയിൽ വെളുത്ത പുക പുറത്തുവന്നാൽ പുതിയ പാപ്പയെ സംബന്ധിച്ച് കോൺക്ലേവിൽ തീരുമാനമായെന്ന് അർത്ഥം. കറുത്ത പുകയെങ്കിൽ കർദിനാൾമാർക്ക് യോജിപ്പിലെത്താൻ ആയിട്ടില്ലെന്നാണ് അർത്ഥം. നിലവിൽ എട്ട് പേരുകളാണ് ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഉയർന്നുകേൾക്കുന്നത്.
കർദ്ദിനാൾ ഫ്രിഡോലിൻ അംബോംഗോ ബെസുങ്കു
ആഫ്രിക്കയിലെയും മഡഗാസ്‌കറിലെയും എപ്പിസ്‌കോപ്പൽ കോൺഫറൻസുകളുടെ അധ്യക്ഷനാണ് 65-കാരനായ കാർദ്ദിനാൾ ഫ്രിഡോലിൻ. യാഥാസ്ഥിതിക നിലപാടുകളുടെ വക്താവായി അറിയപ്പെടുന്ന അദ്ദേഹം, അഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് ഉയർന്നുകേൾക്കുന്ന പേരുകളിലൊന്നാണ്.
കർദിനാൾ വില്യം ജേക്കബ്‌സ് ഐക്ക്
നെതർലാൻഡിൽ നിന്നുള്ള കർദ്ദിനാലാണ് 71-കാരനായ കർദിനാൾ വില്യം ജേക്കബ്‌സ് ഐക്ക്. ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയാണ് ഡോക്ടർ കൂടിയായ മാർ വില്യം ജേക്കബ്സിനെ കർദ്ദിനാളായി ഉയർത്തിയത്. കത്തോലിക്ക സഭയിലെ യാഥാസ്ഥിതിക വാദികളിൽ പ്രമുഖനാണ് ഇദ്ദേഹം.
കർദ്ദിനാൾ പീറ്റർ എർഡോ
ഹംഗറിയിൽ ജനിച്ച കർദ്ദിനാൾ പീറ്റർ എർഡോ യൂറോപ്പിലെ ബിഷപ്പ് കോൺഫറൻസ് കൗൺസിലിന്റെ മുൻ പ്രസിഡൻറാണ്. 72-കാരനായ അദ്ദേഹത്തെ 2003-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാണ് കർദ്ദിനാളായി നിയമിച്ചത്. കത്തോലിക്ക സഭയുടെ സമകാലിക ഭരണകാര്യങ്ങളിൽ നിർണായക ഇടപെടലുകൾ നടത്തുന്ന വ്യക്തിത്വമാണ് കർദ്ദിനാൾ പീറ്റർ എർഡോ.
കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗിൾ
'ഏഷ്യൻ പോപ്പ് ഫ്രാൻസിസ്' എന്ന് വിളിപ്പേരുള്ള വ്യക്തിയാണ് കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗിൾ. സാമൂഹിക ഇടപെടലിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമാണ് കർദ്ദിനാൾ ലൂയിസ്. എൽജിബിടി വിഭാഗത്തോടുള്ള സഭയുടെ നിലപാടിനെ പലപ്പോഴും അദ്ദേഹം വിമർശിച്ചിട്ടുണ്ട്.
കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഏഴാമത്തെ ഫിലിപ്പിയൻ വംശജനാണ് അദ്ദേഹം. 2012-ൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി.കർദ്ദിനാൾ ലൂയിസിന് ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി തിരഞ്ഞെടുത്താൽ ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്ന് വരുന്ന ആദ്യത്തെ പോപ്പായിരിക്കും 67-കാരനായ അദ്ദേഹം.
കർദ്ദിനാൾ റെയ്മണ്ട് ബർക്ക്
അമേരിക്കയിൽ നിന്നുള്ള കർദ്ദിനാളാണ് 76-കാരനായ കർദ്ദിനാൾ റെയ്മണ്ട് ബർക്ക്. ഫ്രാൻസിസ് മാർപാപ്പയുടെ ലിബറൽ ചിന്താഗതിയെ പലപ്പോഴും വിമർശിച്ചിട്ടുണ്ട്. വിസ്‌കോൺസിൻ സ്വദേശിയും സെന്റ് ലൂയിസിലെ മുൻ ആർച്ച് ബിഷപ്പുമാണ് അദ്ദേഹം. എൽജിബിടി വിഭാഗത്തോടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടിനെ കടുത്തഭാഷയിൽ വിമർശിച്ചുള്ള കർദിനാൾ സഭയിലെ യാഥാസ്ഥിതിക വാദികളിൽ പ്രമുഖനാണ്
കർദിനാൾ മാരിയോ ഗ്രെച്ച്
ബിഷപ്പുമാരുടെ സിനഡിന്റെ നിലവിലെ സെക്രട്ടറി ജനറലാണ് 67-കാരനായ കർദിനാൾ മാരിയോ ഗ്രെച്ച്. 2020 ൽ ഫ്രാൻസിസ് മാർപ്പാപ്പയാണ് ഗ്രെച്ചിനെ കർദ്ദിനാളായി നിയമിച്ചത്. മാൾട്ടയിൽ നിന്നുള്ള കർദിനാൾ മാരിയോ ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടുകളെ പിന്തുണയ്ക്കുന്നവരിൽ പ്രമുഖനാണ്.
കർദ്ദിനാൾ മാറ്റിയോ സുപ്പി
ഇറ്റാലിയൻ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റായ മാറ്റിയോ സുപ്പി റോമിലാണ് ജനിച്ചത്. ഫ്രാൻസിസ് മാർപാപ്പയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന കർദ്ദിനാൾ മാറ്റിയോയാണ് ഉക്രെയ്‌നിൽ മാർപാപ്പയുടെ സമാധാന ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 2019-ൽ ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തി.
കർദ്ദിനാൾ പിയട്രോ പരോളിൻ
2014-ൽ ഫ്രാൻസിസ് മാർപാപ്പയാണ് മാർ പിയട്രോ പരോളിനെ കർദ്ദിനാളായി ഉയർത്തിയത്. നിലവിൽ വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറിയായ കർദിനാൾ, കഴിഞ്ഞ 11 വർഷമായി ഫ്രാൻസിസ് മാർപാപ്പയൊടൊപ്പം സേവനം അനുഷ്ഠിച്ചുവരികയാണ്. ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടുകളെ സ്വാഗതം ചെയ്യുന്ന വ്യക്തിത്വമാണ് അദ്ദേഹം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.