scorecardresearch

Pope Francis Dies: ഇന്ത്യ സന്ദർശിക്കണമെന്ന് ആഗ്രഹം ബാക്കിയാക്കി ഫ്രാൻസിസ് മാർപാപ്പയുടെ മടക്കം

Pope Francis Dies: ഗാന്ധിജിയെയും ഗാന്ധിയൻ ദർശനങ്ങളെയും ഏറെ ആദരവോടെയാണ് ഫ്രാൻസിസ് മാർപാപ്പ എന്നും സമീപിച്ചിരുന്നത്. ഗാന്ധിയൻ ദർശനങ്ങൾ പലകൂറി തന്റെ സന്ദേശത്തിലും അദ്ദേഹം ഉൾപ്പെടുത്തിയിരുന്നു

Pope Francis Dies: ഗാന്ധിജിയെയും ഗാന്ധിയൻ ദർശനങ്ങളെയും ഏറെ ആദരവോടെയാണ് ഫ്രാൻസിസ് മാർപാപ്പ എന്നും സമീപിച്ചിരുന്നത്. ഗാന്ധിയൻ ദർശനങ്ങൾ പലകൂറി തന്റെ സന്ദേശത്തിലും അദ്ദേഹം ഉൾപ്പെടുത്തിയിരുന്നു

author-image
WebDesk
New Update
pope francis

ഫ്രാൻസിസ് മാർപാപ്പ ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു

Pope Francis Dies: ലോകം ആദരിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ മടക്കം ഇന്ത്യ സന്ദർശിക്കണമെന്നാഗ്രഹം ബാക്കിയാക്കി. ഗാന്ധിജിയെയും ഗാന്ധിയൻ ദർശനങ്ങളെയും ഏറെ ആദരവോടെയാണ് ഫ്രാൻസിസ് മാർപാപ്പ എന്നും സമീപിച്ചിരുന്നത്. ഗാന്ധിയൻ ദർശനങ്ങൾ പലകൂറി തന്റെ സന്ദേശത്തിലും അദ്ദേഹം ഉൾപ്പെടുത്തിയിരുന്നു. ഗാന്ധിജിയുടെ നാടായ ഇന്ത്യ സന്ദർശിക്കാൻ മാർപാപ്പ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിനിടയിലാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. 

Advertisment

ഫ്രാൻസിസ് മാർപാപ്പ ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കത്തോലിക്ക സഭയുടെ ജൂബിലി വർഷമാണ് 2025. ജൂബിലി ആഘോഷപരിപാടികൾക്ക് ശേഷം അദ്ദേഹം ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജി മെലോണിക്കൊപ്പം വീൽചെയറിലാണ് ഫ്രാൻസിസ് മാർപാപ്പ ജി 7 ഉച്ചകോടിക്കെത്തിയത്. ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ക്ഷണിതാവായാണ് പോപ്പ് ഉച്ചകോടിക്കെത്തിയത്. ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് നരേന്ദ്രമോദി മാർപാപ്പയെ കണ്ടത്. അദ്ദേഹത്തെ ആശ്ലേഷിച്ച മോദി കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും, ഇന്ത്യയിലേക്ക് ക്ഷണിക്കുകയുമായിരുന്നു.

പോപ്പിന്റെ സന്ദർശനം സംബന്ധിച്ച് സമയക്രമം തീരുമാനിക്കേണ്ടത് വത്തിക്കാനാണ്. പോപ്പിന്റെ സന്ദർശനത്തിനായി ഇന്ത്യയും രാജ്യത്തെ ക്രൈസ്തവസമൂഹവും കാത്തിരിക്കുകയാണെന്നാണ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അന്ന് അഭിപ്രായപ്പെട്ടത്. 

ഇന്ത്യയില്‍ ഇതുവരെ രണ്ട് മാർപാപ്പമാരാണ് സന്ദർശനം നടത്തിയിട്ടുള്ളത്. 1964 ല്‍ പോള്‍ ആറാമനാണ് ആദ്യം ഇന്ത്യയിലെത്തിയ പോപ്പ്. മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം.1999-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് അവസാനമായി ഇന്ത്യ സന്ദർശിച്ചത്. ജോണ്‍ പോള്‍ 1986 ഫെബ്രുവരിയിലും 1999 നവംബറിലും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 

കാരുണ്യത്തിന്റെ ദീപസ്തംഭമെന്ന് നരേന്ദ്രമോദി

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള കത്തോലിക്കാ സമൂഹത്തെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ഒരു ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ എപ്പോഴും ഓർമ്മിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സമഗ്രമായ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയിൽ നിന്ന് താൻ വളരെയധികം പ്രചോദനം ഉൾക്കൊണ്ടു. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ വാത്സല്യം എപ്പോഴും വിലമതിക്കപ്പെടുമെന്ന് പ്രധാനമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.

മാനവ സ്‌നേഹത്തിന്റെ പ്രചാരകനെന്ന് പിണറായി വിജയൻ

മനുഷ്യ സ്‌നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 

അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. പലസ്തീൻ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട്  ചേർന്നു നിന്നതിലൂടെ അദ്ദേഹം  വഴികാട്ടിയായെന്നും മുഖ്യമന്ത്രി അനുശോചിച്ചു.

Read More

Pope Francis Francis Pope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: