/indian-express-malayalam/media/media_files/2025/07/07/donald-trump-latest-2025-07-07-11-29-15.jpg)
ഡൊണാൾഡ് ട്രംപ്
ന്യുയോർക്ക്:ഗ്ലോബൽ സൗത്തിനോടുള്ള സമീപനം മാറ്റുന്നതിൽ പരാജയപ്പെട്ടാൽ ഷാംഗ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷനോട്(എസ് സിഒ) പടിഞ്ഞാറൻ രാജ്യങ്ങൾ, പ്രത്യേകിച്ച് അമേരിക്ക, പരാജയപ്പെടുമെന്ന് ഫിനിഷ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബിന്റെ മുന്നറിയിപ്പ്.
"കൂടുതൽ യോജിച്ചതും മാന്യവുമായ വിദേശനയത്തിലൂടെ, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിലെ ഇന്ത്യയെ പോലുള്ള രാജ്യങ്ങളുമായി മികച്ച ബന്ധം സൂക്ഷിച്ചില്ലെങ്കിൽ, യൂറോപ്പിലെ മറ്റ് രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് യുഎസിനോട് എനിക്കു പറയാനുള്ള സന്ദേശം നമ്മൾ തോറ്റുപോകുമെന്നാണ്സ്."- സ്റ്റബ്ബ് പറഞ്ഞു.
Also Read:മോദി-ഷി-പുടിൻ കൂടിക്കാഴ്ചയ്ക്കു പിന്നാലെ, ഇന്ത്യയുമായുള്ള വ്യാപാരം ഏകപക്ഷീയ ദുരന്തമെന്ന് ട്രംപ്
കഴിഞ്ഞയാഴ്ച ചൈനയിലെ ടിയാൻജിനിൽ നടന്ന എസ്സിഒ ഉച്ചകോടിക്ക് പിന്നാലെയാണ് ഈ പരാമർശം. പ്രധാനമന്ത്രി നരേന്ദ്രമ മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും മറ്റു നേതാക്കളും ഈ ഉച്ചകോടിക്കിടെ ചർച്ചകൾ നടത്തിയിരുന്നു.
ഈ കൂടിച്ചേരൽ എന്താണ് അപകടത്തിലായിരിക്കുന്നത് എന്നതിന്റെ ഓർമപ്പെടുത്തലാണെന്നാണ് സ്റ്റബ് എസ്സിഒ സമ്മേളനത്തെ വിശേഷിപ്പിച്ചത്. "ചൈനയിൽ നടന്ന ഈ കൂടിച്ചേരൽ ഗ്ലോബൽ വെസ്റ്റിനെ അപകടത്തിലാക്കിയിരിക്കുന്നതിനെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണെന്ന് ഞാൻ കരുതുന്നു. പഴയ ക്രമത്തിന്റെ അവശിഷ്ടങ്ങൾ സംരക്ഷിക്കാനാണ് നമ്മൾ ശ്രമിക്കുന്നത്."- സ്റ്റബ് പറഞ്ഞു.
Also Read:അധിക തീരുവ പിൻവലിച്ചതിന് ശേഷം മാത്രം അമേരിക്കയുമായി വ്യാപാരകരാറിൽ ചർച്ച; നിലപാട് വ്യക്തമാക്കി ഇന്ത്യ
അതേസമയം, ഷാങ്ഹായി സഹകരണ ഉച്ചകോടിയോടെ ഇന്ത്യ-ചൈന-റഷ്യ ബന്ധം കൂടുതൽ വിശാലമായെന്നാണ് വിദേശകാര്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു മണിക്കൂറോളമാണ് കൂടിക്കാഴ്ച നടത്തിയത്. റഷ്യയുമായി ദീർഘകാല ബന്ധമാണുള്ളതെന്ന് മോദി പറഞ്ഞു. യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള വഴികൾ തേടണമെന്നും കൂടിക്കാഴ്ചയിൽ മോദി ആവശ്യപ്പെട്ടു. ഇന്ത്യ-റഷ്യ ബന്ധം ആഴത്തിലുള്ളതെന്ന് പുടിൻ പറഞ്ഞു.
Read More:അസ്വീകാര്യം; യുക്രെയ്‌നിലെ യൂറോപ്യൻ സൈനിക വിന്യാസത്തിനെതിരെ റഷ്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.