scorecardresearch

Waqf Amendment Bill: വഖഫ് ബില്ലിന് പിന്തുണ; ജെഡിയുവിൽ പൊട്ടിത്തെറി,കരുതലോടെ ടിഡിപി

വഖഫ് ബില്ലിന് പിന്തുണ നൽകിയതിന് പിന്നാലെ ചില മുതിർന്ന നേതാക്കൾ ജെഡിയു വിട്ടു. ടിഡിപിയ്ക്കുള്ളിലും അതൃപ്തി പുകയുന്നുണ്ട്

വഖഫ് ബില്ലിന് പിന്തുണ നൽകിയതിന് പിന്നാലെ ചില മുതിർന്ന നേതാക്കൾ ജെഡിയു വിട്ടു. ടിഡിപിയ്ക്കുള്ളിലും അതൃപ്തി പുകയുന്നുണ്ട്

author-image
WebDesk
New Update
chandrababu naidu11

ജെഡിയുവിൽ പൊട്ടിത്തെറി,കരുതലോടെ ടിഡിപി

Waqf Amendment Bill: ന്യൂഡൽഹി: വഖഫ് ബില്ലിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ജെഡിയുവിൽ പൊട്ടിത്തെറി. ജെഡിയു പിന്തുണ നൽകിയതിന് പിന്നാലെ ബീഹാറിലെ മുതിർന്ന നേതാക്കളായ മുഹമ്മദ് ഖാസിം അൻസാരി, അഷ്‌റഫ് അൻസാരി എന്നിവർ ജെഡിയു വിട്ടു.ജെഡിയു ന്യുനപക്ഷ വിഭാഗം അധ്യക്ഷനാണ് അഷ്‌റഫ് അൻസാരി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലീം വിഭാഗത്തിൽ നിന്നുള്ള നേതാക്കളുടെ രാജി ജെഡിയുവിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 

Advertisment

എൻഡിഎയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് ജെഡിയു. ബീഹാറിൽ ബിജെപിയുമായി സംഖ്യത്തിലാണ് ജെഡിയു നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. പരമ്പരാഗത മുസ്ലീം വോട്ടുകൾ എക്കാലത്തും ബീഹാറിൽ ജെഡിയുവിന് നിർണായകമായിട്ടുണ്ട്.

എന്നാൽ, വഖഫ് ബില്ലിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഈ വോട്ടുകൾ തങ്ങളിൽ നിന്ന് അകലുമോയെന്ന് ചിന്ത നിതീഷ് കുമാറിനും മുതിർന്ന നേതാക്കൾക്കുമുണ്ട്. കൂടാതെ മുഖ്യപ്രതിപക്ഷമായ ആർജെഡിയും ഇന്ത്യാ മുന്നണിയും തിരഞ്ഞെടുപ്പിൽ രാഷ്ട്രീയായുധമായി ഇതിനെ ഉയർത്തിക്കാട്ടാനുള്ള സാധ്യതയുമുണ്ട്.  

ടിഡിപിയ്ക്കുള്ളിലും അതൃപ്തി പുകയുന്നുണ്ട്. ബില്ലിന് പിന്തുണ നൽകിയെങ്കിലും ബുധനാഴ്ച ലോക്സഭയിൽ വഖഫ് ബോർഡുകളിൽ മുസ്ലിംങ്ങളല്ലാത്തവരെ അനുവദിക്കുന്ന വ്യവസ്ഥയിൽ ഒരു മാറ്റം കൊണ്ടുവരണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആന്ധ്രാപ്രദേശ് വഖഫ് ബോർഡ് ചെയർമാനും മുതിർന്ന് ടിഡിപി നേതാവുമായ അബ്ദുൾ അസീസ് ബില്ലിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ബില്ലിലെ വ്യവസ്ഥകൾ വഖഫ് ബോർഡുകൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ഇന്ത്യൻ എക്സപ്രസിനോട് പറഞ്ഞു. 

Advertisment

മുസ്ലീങ്ങളല്ലാത്തവരെ വഖഫ് ബോർഡുകളിൽ ഉൾപ്പെടുത്തുന്നത് പോലുള്ള ചില വ്യവസ്ഥകളോട് ഞങ്ങൾക്ക് എതിർപ്പുണ്ട്. അമുസ്ലീങ്ങളെ ബോർഡിൽ ഉൾപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു തങ്ങൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്- അബ്ദുൾ അസീസ് പറഞ്ഞു. ജെഡിയുവിലെ പോലെ ടിഡിപിയ്ക്കുള്ളിൽ പൊട്ടിത്തെറി ഉണ്ടാകാതിരിക്കാൻ കരുതലോടെയാണ് ചന്ദ്രബാബു നായിഡുവിൻറെ നേതൃത്വത്തിലുള്ള നേതാക്കളുടെ ഓരോ നീക്കങ്ങളും.

Read More

Nithish Kumar Tdp Jdu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: