scorecardresearch

Waqf Amendment: വഖഫ് നിയമ ഭേദഗതി; വഖഫ് ഇസ്ലാം മതത്തിൽ അനിവാര്യമായ ആചാരമല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

Waqf Amendment Act: വഖഫ് നിയമഭേദഗതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്

Waqf Amendment Act: വഖഫ് നിയമഭേദഗതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്

author-image
WebDesk
New Update
sup.court1111

വഖഫ് ഇസ്ലാം മതത്തിൽ അനിവാര്യമായ ആചാരമല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

Waqf Amendment Act Updates: ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് കേന്ദ്ര സർക്കാർ. വഖഫ് ഇസ്ലാം മതത്തിൽ അനിവാര്യമായ ഒരു ആചാരമല്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കേന്ദ്ര സർക്കാരിന് വേണ്ടി കോടതിയിൽ അറിയിച്ചു. 

Advertisment

വഖഫ് ബൈ യൂസർ എന്ന വ്യവസ്ഥ വഖഫ് ബോർഡിൽ വന്നത് 1954-ലെ നിയമത്തിലൂടെയാണ്. ഇതിൽ ചില ഭേദഗതികൾ മാത്രമാണ് നിലവിലെ ഭേദഗതിയിലൂടെ വരുത്തിയത്. അതിനാൽ ഹർജികളിൽ തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുത് എന്നും സോളിസിറ്റർ ജനറൽ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.

എല്ലാ മതങ്ങളിലുമുള്ള ദാനത്തിന് സമാനമാണ് മുസ്ലീം മതവിശ്വാസം പറയുന്ന വഖഫ്. ഹിന്ദു, ക്രിസ്ത്യൻ, സിഖ് മതങ്ങളിലും ദാന സംവിധാനം നിലനിൽക്കുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. വഖഫ് ഒരു പള്ളിയോ ദർഗയോ പോലൊരു മത സ്ഥാപനമല്ല, സ്‌കൂളുകൾ അനാഥാലയങ്ങൾ എന്നിവയും ഉൾപ്പെടുന്നു. മുസ്ലിംകളല്ലാത്തവർക്കും വഖഫ് ചെയ്യാം എന്നാണ് വ്യവസ്ഥ. അതിനാലാണ് മുസ്ലിം മതവിശ്വാസികൾ അല്ലാത്തവർക്ക് വഖഫ് ബോർഡിൽ പ്രാതിനിധ്യം നൽകാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയത് എന്നും കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.

വഖഫ് നിയമഭേദഗതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്. ഹർജികളിൽ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വാദം കേൾക്കുന്നത്.

Advertisment

Read More

Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: