scorecardresearch

വിജയ് മല്യയെയും നീരവ് മോദിയെയും കൈമാറാനുള്ള ഇന്ത്യയുടെ സമ്മർദ്ദത്തിനിടെ, തിഹാർ ജയിൽ പരിശോധിച്ച് യുകെ പ്രതിനിധികൾ

ജയിലിലെ അതീവ സുരക്ഷാ വാർഡുകളിലടക്കം പരിശോധന നടത്തിയ യുകെ പ്രതിനിധികൾ തടവുകാരുമായി സംസാരിച്ചു

ജയിലിലെ അതീവ സുരക്ഷാ വാർഡുകളിലടക്കം പരിശോധന നടത്തിയ യുകെ പ്രതിനിധികൾ തടവുകാരുമായി സംസാരിച്ചു

author-image
WebDesk
New Update
Vijay Mallya Nirav Modi

വിജയ് മല്യ, നിരവ് മോദി

ഡൽഹി: തിഹാർ ജയിൽ സന്ദർശിച്ച് സ്ഥിതിഗതികളും സുരക്ഷയും വിലയിരുത്തിയതായി ബ്രിട്ടീഷ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) സംഘം. മദ്യ വ്യവസായി വിജയ് മല്യ, വജ്രവ്യാപാരി നിരവ് മോദി, യുകെ ആസ്ഥാനമായുള്ള ആയുധ ഉപദേഷ്ടാവ് സഞ്ജയ് ഭണ്ഡാരി തുടങ്ങി രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികളെ കൈമാറാൻ ഇന്ത്യ തുടർച്ചയായി ശ്രമം നടത്തുന്ന പശ്ചാത്തലത്തിലാണ് സന്ദർശനമെന്ന് വൃത്തങ്ങൾ അറിയിച്ചു.

Advertisment

കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആവശ്യം പരിഗണിക്കുന്നതിനിടെ ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥയെക്കുറിച്ച് അടുത്തിടെ ബ്രിട്ടീഷ് കോടതികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടീഷ് ഹൈക്കമ്മീഷനിൽ നിന്നുള്ള രണ്ടു പേർ ഉൾപ്പെടെ നാലു പേർ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് ജയിലിൽ സന്ദർശനം നടത്തിയത്.

Also Read: രാജ്യവ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; തയ്യാറെടുപ്പ് അവലോകനം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ

തിഹാറിലെ നാലാം നമ്പർ ജയിലാണ് സംഘം പരിശോധന നടത്തിയത്. അതീവ സുരക്ഷാ വാർഡുകളിലടക്കം പരിശോധന നടത്തുകയും തടവുകാരുമായി സംവദിക്കുകയും ചെയ്തുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. തിഹാർ ജയിലിലെത്തുന്ന തടവുകാരെ ആദ്യം പാർപ്പിക്കുന്നത് നാലാം നമ്പർ ജയിലാണ്.

Advertisment

Also Read:സേനകളുടെ സംയോജനം യാഥാർഥ്യമാവും; ഇന്ത്യ യുദ്ധത്തിന് സജ്ജമാവുകയാണെന്നും കരസേനാ മേധാവി

കൈമാറുന്ന തടവുകാർക്ക് കൃത്യമായ പരിചരണം നൽകുമെന്ന് ജയിൽ അധികൃതര്‍ ഉറപ്പു നൽകിയതായാണ് വിവരം. ഉന്നതരായ തടവുകാരെ പാർപ്പിക്കാൻ പ്രത്യേക എൻക്ലേവോ എൻക്ലോഷറോ സ്ഥാപിക്കണമെന്ന് സംഘം ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.

Also Read:ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

സമീപ വർഷങ്ങളിൽ, തിഹാർ ജയിലിനുള്ളിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷങ്ങൾ, കൊലപാതകങ്ങൾ, സഹതടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലുകൾ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ജയിലിലെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. 2023 ൽ, ഗുണ്ടാ നേതാക്കളായ ടില്ലു താജ്പുരിയയും പ്രിൻസ് തെവാട്ടിയയും എതിരാളികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Read More: മുംബൈയിൽ 34 ഇടങ്ങളിലെ ബോംബ് ഭീഷണി; ജോത്സ്യൻ അറസ്റ്റിൽ

Vijay Mallya Nirav Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: