/indian-express-malayalam/media/media_files/2025/09/06/bomb1-2025-09-06-13-39-53.jpg)
ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ സുരക്ഷ വർധിപ്പിച്ചിരുന്നു
മുംബൈ: മുംബൈയിൽ ആക്രമണ ഭീഷണി സന്ദേശം നടത്തിയ ജ്യോത്സ്യൻ അറസ്റ്റിൽ. ബിഹാർ സ്വദേശി അശ്വിനികുമാർ ആണ് അറസ്റ്റിലായത്. നോയിഡയിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും മൊബൈൽ ഫോണും സിം കാർഡ് പിടികൂടി.
Also Read:നാളെ പൂർണ ചന്ദ്രഗ്രഹണം; അപൂർവ്വ ദൃശ്യം കാണാനൊരുങ്ങി ലോകം
ചോദ്യം ചെയ്യലിനായി മുംബൈയിൽ എത്തിച്ചു. 14 പാക്ക് ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും, 34 മനുഷ്യ ബോംബുകളെ ഉപയോഗിച്ച് ആക്രമണം നടത്തുമെന്നുമാണ് ഭീഷണി സന്ദേശം. 400 കിലോ ആർ.ഡി.എക്‌സ്് ഉപയോഗിച്ചാകും ആക്രമണം നടത്തുകയെന്നും ഭീഷണി സന്ദേശത്തിൽ ഉണ്ട്. ട്രാഫിക് പൊലീസിനാണ് വാട്‌സാപ്പിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്.
Also Read:ദീപാവലി-പൂജാ അവധി; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ
ഫിറോസ് എന്ന സുഹൃത്തിനെ കുടുക്കാനാണ് അശ്വനി കുമാർ ഭീഷണി സന്ദേശം അയച്ചതെന്നാണ് എഫ്‌ഐആർ പറയുന്നത്. പട്‌നയിലെ ഫുൽവാരി ഷെരീഫ് സ്വദേശിയായ ഫിറോസിന്റെ പരാതിയിൽ 2023ൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.അന്നു മൂന്നു മാസമാണ് ഇയാൾ ജയിലിൽ കിടന്നത്.
Also Read:ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും: നിർമല സീതാരാമൻ
ഗണേശോത്സവത്തിനു ഒരു ദിവസം മുൻപെത്തിയ ഭീഷണി സന്ദേശത്തിനുപിന്നാലെ കനത്ത ജാഗ്രത നഗരത്തിലെങ്ങും ഉണ്ടായിരുന്നു. സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു.പത്ത് ദിവസത്തെ ഗണേശോത്സവത്തിന്റെ സമാപന ചടങ്ങായ അനന്ത ചതുർത്ഥി ആഘോഷത്തിനായി തയ്യാറെടുക്കവെയാണ് ട്രാഫിക് പൊലീസിന്റെ കൺട്രോൾ റൂമിലേക്കാണ് വാട്‌സ്ആപ്പ് ഹെൽപ്പ്‌ലൈനിൽ ഭീഷണി സന്ദേശം ലഭിച്ചത്.
Read More:സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി: നരേന്ദ്ര മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.