scorecardresearch

രാജ്യവ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; തയ്യാറെടുപ്പ് അവലോകനം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ

സെപ്റ്റംബർ 10 ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ സമ്മേളനം നടത്തും

സെപ്റ്റംബർ 10 ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ സമ്മേളനം നടത്തും

author-image
WebDesk
New Update
Election Commission

ഫയൽ ഫൊട്ടോ

ഡൽഹി: രാജ്യവ്യാപകമായി വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) നടപ്പിലാക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പായി തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായി, സെപ്റ്റംബർ 10 ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ സമ്മേളനം നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

Advertisment

എല്ലാ ചീഫ് ഇലക്ടറൽ ഓഫീസർമാരോടും അതത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടർമാരുടെ എണ്ണം, അവസാനത്തെ വോട്ടർ പട്ടിക പരിഷ്കരണ വിശദാംശങ്ങൾ തടങ്ങിയവയെ കുറിച്ച് പ്രെസന്റേഷൻ നടത്താൻ കമ്മീഷണൻ നിർദേശം നൽകിയതായി വൃത്തങ്ങൾ അറിയിച്ചു. 

Also Read: സേനകളുടെ സംയോജനം യാഥാർഥ്യമാവും; ഇന്ത്യ യുദ്ധത്തിന് സജ്ജമാവുകയാണെന്നും കരസേനാ മേധാവി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ​​ജോഷി എന്നിവരടങ്ങുന്ന തിരഞ്ഞെടുപ്പ് പാനൽ, ദ്വാരകയിലെ കമ്മീഷന്റെ ഇന്ത്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്‌മെന്റിൽ (ഐഐഐഡിഇഎം) ഇലക്ടറൽ ഓഫീസർമാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

Advertisment

Also Read: ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

രാജ്യത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കാൻ തീരുമാനിച്ചതായി ജൂൺ 24 ന് പുറപ്പെടുവിച്ച ഉത്തരവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറിലും യഥാസമയം മറ്റു സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും ഇതു വ്യാപിപ്പിക്കുമെന്നുമായിരുന്നു ഉത്തരവ്.

Read More: മുംബൈയിൽ 34 ഇടങ്ങളിലെ ബോംബ് ഭീഷണി; ജോത്സ്യൻ അറസ്റ്റിൽ

Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: