/indian-express-malayalam/media/media_files/uploads/2022/08/Jagdeep-Dhankhar.jpg)
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ (ഫയൽ ചിത്രം)
ഡൽഹി: പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പരാമർശങ്ങൾക്കെതിരെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. നിയമങ്ങളെക്കുറിച്ചുള്ള കോൺഗ്രസ് നേതാവിന്റെ പരാമർശം തന്നെ അമ്പരപ്പിച്ചുവെന്നും നിരീക്ഷണങ്ങൾ പിൻവലിക്കണമെന്നും പി ചിദംബരത്തിന്റെ പേര് പരാമർശിക്കാതെ ജഗ്ദീപ് ധൻഖർ പറഞ്ഞു. മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ പാർട്ട് ടൈമർമാരാണ് തയ്യാറാക്കിയതെന്ന രാജ്യസഭാ എംപിയുടെ പരാമർശം പാർലമെന്റിന്റെ ജ്ഞാനത്തെ അപമാനിക്കുന്നതാണെന്ന് ചിദംബരത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു.
തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ (ഐഐഎസ്‌ടി) 12-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യവേയായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമർശങ്ങൾ. 2023 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ മൂന്ന് ബില്ലുകളെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കാത്തതിന് ചിദംബരത്തെ പേരെടുത്ത് പറയാതെ ധൻഖർ ആഞ്ഞടിച്ചു.
“ഇന്ന് രാവിലെ ഞാൻ ഒരു പത്രം വായിച്ചപ്പോൾ, രാജ്യത്തിന്റെ മുൻ ധനമന്ത്രിയും ദീർഘകാലം പാർലമെന്റംഗവും നിലവിൽ രാജ്യസഭാംഗവുമായ ഒരു വിവരമുള്ള മനസ്സ്, അദ്ദേഹം എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഈ പാർലമെന്റ് ഒരു മഹത്തായ കാര്യം ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു. യുഗകാല മാനമുള്ള മൂന്ന് നിയമങ്ങൾ നൽകി കൊളോണിയൽ പൈതൃകത്തിൽ നിന്ന് അത് നമ്മെ മുക്തമാക്കി...പാർലമെന്റിലെ ഓരോ അംഗത്തിനും സഭയുടെ ഫ്ലോറിൽ സംഭാവന നൽകാൻ അവസരമുണ്ടായിരുന്നു. എന്നാൽ അതൊന്നും ചെയ്യാതെ ഈ മാന്യൻ പറയുകയാണ് പുതിയ നിയമങ്ങൾ പാർട്ട് ടൈമർമാർ തയ്യാറാക്കിയതാണെന്ന് . നമ്മൾ പാർലമെന്റിൽ പാർട്ട് ടൈംമാരാണോ? പാർലമെന്റിന്റെ ജ്ഞാനത്തോടുള്ള പൊറുക്കാനാവാത്ത അവഹേളനമാണ്,” ധൻഖർ പറഞ്ഞു.
ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ, ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ ഒരു കമ്മിറ്റിയിലെ പാർട്ട് ടൈം അംഗങ്ങളായ പ്രൊഫഷണൽ അല്ലാത്ത ആളുകൾ തയ്യാറാക്കിയതാണെന്നായിരുന്നു ചിദംബരത്തിന്റെ പരാമർശം. പറഞ്ഞു. ഭാരതീയ ന്യായ സംഹിത, 2023, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത, 2023, ഭാരതീയ സാക്ഷ്യ അധീനിയം, 2023 എന്നിവയാണ് യഥാക്രമം ഇന്ത്യൻ ശിക്ഷാനിയമം, 1860, ക്രിമിനൽ നടപടി ചട്ടം, 1973, ഇന്ത്യൻ തെളിവ് നിയമം, 1972 എന്നിവയ്ക്ക് പകരമായി നിലവിൽ വന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.