scorecardresearch

തേങ്കുറുശ്ശി ദുരഭിമാനക്കൊല; ശിക്ഷാവിധി തിങ്കളാഴ്ച

കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ വെട്ടികൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി പറയുന്നത്

കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ വെട്ടികൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി പറയുന്നത്

author-image
WebDesk
New Update
Thenkurissi Honor Killing

ഫയൽ ഫൊട്ടോ

പാലക്കാട്: നാടിനെ നടുക്കിയ പാലക്കാട് തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച. കൊല്ലത്തറ സ്വദേശിയായ അനീഷിനെ ഭാര്യ ഹരിതയുടെ ബന്ധുക്കൾ വെട്ടികൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി പുറപ്പെടുവിക്കുന്നത്. 2020 ഡിസംബർ 25നാണ് അനീഷ് കൊല്ലപ്പെട്ടത്.

Advertisment

കേസിൽ അനീഷിന്റെ ഭാര്യാ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവർ പ്രതികളാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സുരേഷ് ഒന്നാം പ്രതിയും പ്രഭുകുമാർ രണ്ടാം പ്രതിമാണ്. കഴിഞ്ഞ ദിവസമാണ് കേസിലെ സാക്ഷി വിസ്താരം പൂർത്തിയാത്.

അനീഷും ഹരിതയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. സാമ്പത്തികമായും ജാതിവ്യവസ്ഥയിലും അന്തരമുള്ള ഹരിതയെ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചിതിലുളള പകയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം നിരവധി തവണ പ്രതികൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. 

വിവാഹം കഴിഞ്ഞ് 88-ാം ദിവസം വൈകുന്നേരം പൊതുനിരത്തിൽ വച്ച് അനീഷിനെ വെട്ടിക്കലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ്, പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ അനീഷും ഹരിതയും സ്‌കൂള്‍ പഠനകാലം മുതല്‍ പ്രണയത്തിലായിരുന്നു. 

Advertisment

Read More

Palakkad Court Honor Killing

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: