scorecardresearch

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്

മുഖ്യമന്ത്രി പുഷ്ക്കർ സിങ് ധാമി അവതരിപ്പിച്ച ബിൽ നിയമസഭയിൽ പാസായതോടെ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി

മുഖ്യമന്ത്രി പുഷ്ക്കർ സിങ് ധാമി അവതരിപ്പിച്ച ബിൽ നിയമസഭയിൽ പാസായതോടെ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി

author-image
WebDesk
New Update
Ucc-Dhami

ഫൊട്ടോ-Fb-Pushkar Singh Dhami

മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ അവതരിപ്പിച്ച യൂണിഫോം സിവിൽ കോഡ് (യുസിസി) 2024 ബിൽ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കി. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾക്കും സമാനമായ നിയമനിർമ്മാണം കൊണ്ടുവരാൻ സാഹചര്യമൊരുക്കിക്കൊണ്ടാണ് ഉത്തരാഖണ്ഡിലൂടെയുള്ള ബിജെപി നീക്കം. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ചൊവ്വാഴ്ചയാണ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഏകീകൃത സിവിൽ കോഡ്. 

Advertisment

ആദിവാസി സമൂഹത്തെ ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എല്ലാ പൗരന്മാർക്കും അവരുടെ മതം പരിഗണിക്കാതെ വിവാഹം, വിവാഹമോചനം, സ്വത്തിന്രെ അനന്തരാവകാശം, ലിവ് ഇൻ ബന്ധങ്ങൾ എന്നിവയിൽ ഒരു പൊതു നിയമം നിർദ്ദേശിക്കുന്നതാണ് ഉത്തരാഖണ്ഡിന്റെ ഏക സിവിൽ കോഡ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ നീക്കം ബിജെപിയുടെ പ്രചാരണ അജണ്ടയിലെ ഒരു പ്രധാന ഘടകമാകും യുസിസി എന്നത് വ്യക്തമാക്കുന്നു.

മുതിർന്നവർ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിന് ബിൽ കർശനമായ നിബന്ധനകൾ ഏർപ്പെടുത്തുകയും സ്വകാര്യതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഭരണഘടനാപരമായ ആശങ്കകൾ ഉയർത്തുകയും ചെയ്യുന്നു.

അടിസ്ഥാനപരമായി, ബിൽ ഭിന്നലിംഗ ലൈവ്-ഇൻ ബന്ധങ്ങളെ വിവാഹത്തിന് തുല്യമാക്കാനാണ് ശ്രമിക്കുന്നത്. നിർദ്ദിഷ്ട ഏക സിവിൽ കോഡിലെ ഒരു അധ്യായം തന്നെ ലിവ്-ഇൻ ബന്ധങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. അവരെ "ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം" (പങ്കാളികൾ) "വിവാഹ സ്വഭാവത്തിലുള്ള ഒരു ബന്ധത്തിലൂടെ ഒരു പങ്കിട്ട കുടുംബത്തിൽ സഹവസിക്കുന്നവർ" എന്ന് നിർവചിക്കുന്നു, അത്തരം ബന്ധങ്ങൾ നിരോധിച്ചിട്ടില്ല."

Advertisment

ഒരു ലിവ്-ഇൻ ബന്ധത്തിൽ പ്രവേശിച്ച് ഒരു മാസത്തിനകം പങ്കാളികൾ "രജിസ്‌ട്രാറെ" അറിയിക്കണമെന്നും ലിവ്-ഇൻ ബന്ധം അവസാനിപ്പിക്കുമ്പോഴും അത് നിർബന്ധമാണെന്നും ബിൽ വ്യക്തമാക്കുന്നു. ഒരു ലിവ്-ഇൻ ബന്ധം രജിസ്റ്റർ ചെയ്യാത്തതിന് മൂന്ന് മാസം വരെ തടവിനും ബിൽ ശുപാർശ്ശ ചെയ്യുന്നു. ലിവ്-ഇൻ റിലേഷൻഷിപ്പിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽ പരാജയപ്പെടുന്ന സാഹചര്യത്തിൽ, ശിക്ഷക്കായി ആറുമാസത്തെ കാലാവധിയും നിശ്ചയിച്ചിട്ടുണ്ട്.

Read More

Bjp Uniform Civil Code Utharakhand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: