scorecardresearch

കോവിഡിനുശേഷം ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള യുഎസ് സ്റ്റുഡന്റ് വിസയിൽ കുറവ്

ഈ വർഷം മാർച്ച് മുതൽ മെയ് വരെ, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 9,906 എഫ്-1 (അക്കാദമിക്) വിസകൾ നൽകി, 2022 ലെ ഇതേ കാലയളവിനേക്കാൾ (10,894) കുറവാണ്

ഈ വർഷം മാർച്ച് മുതൽ മെയ് വരെ, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 9,906 എഫ്-1 (അക്കാദമിക്) വിസകൾ നൽകി, 2022 ലെ ഇതേ കാലയളവിനേക്കാൾ (10,894) കുറവാണ്

author-image
WebDesk
New Update
US Student Visa

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഇന്ത്യക്കാർക്ക് യുഎസ് സ്റ്റുഡന്റ് വിസ അനുവദിക്കുന്നത് വളരെ കുറഞ്ഞതായി റിപ്പോർട്ടുകൾ. മാർച്ച് മുതൽ മേയ് വരെ നൽകിയ എഫ്-1 വിസകളുടെ എണ്ണം കോവിഡിനു ശേഷമുള്ള ഈ മാസങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വിസ എണ്ണത്തിൽ 27% കുറവ് രേഖപ്പെടുത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ വ്യക്തമാക്കുന്നു.

Advertisment

Also Read: തമിഴ്നാട്ടിലെ കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം

ഫാൾ സെമസ്റ്ററിൽ (ഓഗസ്റ്റ്/സെപ്റ്റംബർ) പഠനം ആരംഭിക്കാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മാർച്ച് മുതൽ ജൂലൈ വരെയുള്ള മാസങ്ങൾ സാധാരണയായി തിരക്കേറിയ സമയമാണ്. ഈ സമയത്താണ് കൂടുതൽ വിസ അനുവദിക്കാറുള്ളത്. എന്നാൽ, ഈ വർഷം മാർച്ച് മുതൽ മെയ് വരെ, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 9,906 എഫ്-1 (അക്കാദമിക്) വിസകൾ നൽകി, 2022 ലെ ഇതേ കാലയളവിനേക്കാൾ (10,894) കുറവാണ്. 2023 ൽ ഈ മാസങ്ങളിൽ 14,987 എഫ്-1 വിസകളും 2024 ൽ 13,478 വിസകളും നൽകി.

Also Read: കശ്മീരിനും എസിയില്ലാതെ രക്ഷയില്ല; ഉഷ്ണതരംഗത്തിൽ വലഞ്ഞ് താഴ്വര

Advertisment

പലസ്തീൻ അനുകൂല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട നിരവധി വിദ്യാർത്ഥികളുടെ (അവരിൽ ചിലർ ഇന്ത്യക്കാരാണ്) വിസ റദ്ദാക്കൽ, അപേക്ഷകരുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളുടെ കർശനമായ പരിശോധന എന്നിവ ഉൾപ്പെടെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ നടപടികളുടെ പശ്ചാത്തലത്തിലാണ് ഈ കുറവ്. 

Also Read: കൊതുകിനെ തുരത്താൻ എഐ; പദ്ധതിയുമായി ആന്ധ്രാ സർക്കാർ

എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുഎസിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായ മൊത്തത്തിലുള്ള വളർച്ച ശ്രദ്ധേയമാണ്. ഓപ്പൺ ഡോർസ് 2024 ഡാറ്റ പ്രകാരം, 2023–24 അധ്യയന വർഷത്തിൽ, ചൈനീസ് വിദ്യാർത്ഥികളെ മറികടന്ന് ഇന്ത്യക്കാർ രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ മുന്നിൽവന്നു.

Read More: യെമനിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ; ലക്ഷ്യം ഹൂത്തികളുടെ കേന്ദ്രങ്ങൾ

Visa Student

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: