/indian-express-malayalam/media/media_files/2025/09/27/colombia111-2025-09-27-15-25-28.jpg)
ഗുസ്താവോ പെട്രോ
ന്യൂയോർക്ക്: കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വിസ റദ്ദാക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ന്യൂയോർക്കിലെ തെരുവിൽ സംഘടിപ്പിച്ച പലസ്തീൻ അനുകൂല പ്രതിഷേധത്തിലെ പ്രകോപന പ്രവർത്തി കണക്കിലെടുത്താണ് തീരുമാനമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. എന്നാൽ പെട്രോ ഇതിനകം തന്നെ കൊളംബിയുടെ തലസ്ഥാനമായ ബൊഗോട്ടയിലേക്ക് തിരിച്ചെന്നാണ് കൊളംബിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സ്പാനിഷിനിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന്റെ വീഡിയോ പെട്രോ കഴിഞ്ഞദിവസം തന്റെ സോഷ്യൽമീഡിയ ഹാൻഡിലിൽ പങ്കുവെച്ചിരുന്നു. അമേരിക്കൻ സൈന്യത്തേക്കൾ ശക്തമായ സൈനികരെ സംഭാവന ചെയ്യാൻ ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രസംഗം. യുഎസ് സൈനികർ തങ്ങളുടെ തോക്കുകൾ മനുഷ്യത്വത്തിന് നേരെ ചൂണ്ടരുതെന്നും പെട്രോ പറഞ്ഞിരുന്നു. ട്രംപിന്റെ ഉത്തരവ് അനുസരിക്കരുത്, മറിച്ച് മനുഷ്യത്വത്തിന്റെ ഉത്തരവ് അനുസരിക്കൂ- എന്നായിരുന്നു പെട്രോയുടെ വാക്കുകൾ.
Also Read: യെമനിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; ലക്ഷ്യം ഹൂതി കേന്ദ്രങ്ങൾ
ഇതിനെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് രൂക്ഷമായി വിമർശിച്ചിരുന്നു. എൻവൈസി സ്ട്രീറ്റിൽ വെച്ച് യുഎസ് സൈനികരോട് ട്രംപിന്റെ ഉത്തരവിനെ വിലകൽപ്പിക്കേണ്ടതില്ലെന്ന് പറഞ്ഞ പെട്രോ കലാപത്തിന് പ്രേരിപ്പിക്കുകയാണെന്നും എന്നായിരുന്നു സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് എക്സിൽ കുറിച്ചത്. ഇക്കാരണത്താൽ പെട്രോയുടെ വിസ റദ്ദാക്കുമെന്നായിരുന്നു സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്. എന്നാൽ പെട്രോയുടെ വിസയല്ല മറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിസയാണ് റദ്ദാക്കേണ്ടതെന്ന് കൊളംബിയൻ ആഭ്യന്തരമന്ത്രി എക്സിലൂടെ മറുപടി നൽകുകയുണ്ടായി.
Also Read:ഗാസയിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ; 40 പേർ കൊല്ലപ്പെട്ടു
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കാനായാണ് പെട്രോ ന്യൂയോർക്കിൽ എത്തിയത്. കരീബിയൻ കടലിൽ മയക്കുമരുന്ന് കടത്ത് ആരോപിച്ച് ബോട്ടുകൾക്ക് നേരെ യു എസ് നടത്തിയ ആക്രമണങ്ങളിൽ ക്രിമിനൽ അന്നേഷണം വേണമെന്ന് പെട്രോ ആവശ്യപ്പെട്ടിരുന്നു. ആക്രമണങ്ങളിൽ നിരായുധരായ പാവപ്പെട്ട യുവാക്കൾ കൊല്ലപ്പെട്ടുവെന്നാണ് പെട്രോ ആരോപിക്കുന്നത്.
Also Read:ഗാസയിൽ വ്യോമാക്രണം കടുപ്പിച്ച് ഇസ്രയേൽ; ഹമാസ് കമാൻഡറെ വധിച്ച് ഐഡിഎഫ്
പൊതുസമ്മേളനത്തിൽ ഇസ്രയേലിനെതിരെ ആഞ്ഞടിച്ച പെട്രോയെ ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ ചുംബിക്കുന്ന രംഗവും കഴിഞ്ഞദിവസം ശ്രദ്ധേയമായിരുന്നു. ഇസ്രയേലിനെ നവ നാസികൾ എന്നാണ് പെട്രോ വിശേഷിപ്പിച്ചത്. പലസ്തീന്റെ മോചനത്തിനായി ഏഷ്യൻ രാജ്യങ്ങളെ ഉൾപ്പെടുത്തി അന്താരാഷ്ട്ര സേന രൂപീകരിക്കണമെന്നും ഇസ്രയേലിലേക്ക് ആയുധങ്ങൾ കൊണ്ടുപോകുന്ന ഒരു കപ്പലിനെയും പോകാൻ അനുവദിക്കരുതെന്നും ഗുസ്താവോ പെട്രോ പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് ലുല ഡ സിൽവ കൊളംബിയൻ പ്രസിഡന്റിന്റെ സീറ്റിനരികിലെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്ത് തലയിൽ ചുംബിച്ചത്.
Read More:ഭീകരവാദത്തെ മഹത്വവത്ക്കരിക്കുന്ന രാജ്യം; പാക്കിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.