scorecardresearch

ഭീകരവാദത്തെ മഹത്വവത്ക്കരിക്കുന്ന രാജ്യം; പാക്കിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

തീവ്രവാദികളെ സംരക്ഷിക്കുന്നതിലെ പാക്കിസ്ഥാന്റെ റെക്കോർഡും ഇന്ത്യൻ നയതന്ത്രജ്ഞ ചൂണ്ടിക്കാട്ടി. ഒസാമ ബിൻ ലാദന് അഭയം നൽകിയതിനെയും ഗഹ്ലോത്ത് സൂചിപ്പിച്ചു

തീവ്രവാദികളെ സംരക്ഷിക്കുന്നതിലെ പാക്കിസ്ഥാന്റെ റെക്കോർഡും ഇന്ത്യൻ നയതന്ത്രജ്ഞ ചൂണ്ടിക്കാട്ടി. ഒസാമ ബിൻ ലാദന് അഭയം നൽകിയതിനെയും ഗഹ്ലോത്ത് സൂചിപ്പിച്ചു

author-image
WebDesk
New Update
un1

പാക്കിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ കടന്നാക്രമിച്ച് ഇന്ത്യ. പാക്കിസ്ഥാൻ തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നതായി ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗെഹലോത്ത് വിമർശിച്ചു.

Advertisment

Also Read:വീണ്ടും ട്രംപിന്റെ താരിഫ്; ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് നൂറ് ശതമാനം നികുതി

മിസ്റ്റർ പ്രസിഡന്റ്, പാക്കിസ്ഥാൻ പ്രധാനമന്ത്രിയിൽ നിന്ന് ഇന്ന് രാവിലെ മുതൽ അസംബന്ധമായ നാടകങ്ങൾക്കാണ് ഈ സഭ സാക്ഷ്യം വഹിക്കുന്നത്. വീണ്ടും തീവ്രവാദത്തെ മഹത്വവൽക്കരിക്കുകയാണ്. എന്നാൽ നാടകമോ കള്ളമോ കൊണ്ട് വസ്തുതകളെ മറയ്ക്കാൻ സാധിക്കില്ല- പെറ്റൽ ഗെഹ്ലോട്ട് പറഞ്ഞു. ഭീകരവാദം പാക്കിസ്ഥാന്റെ വിദേശനയത്തിന്റെ കേന്ദ്രബിന്ദുവാണെന്നും പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത റസിസ്റ്റന്റ് ഫ്രണ്ടിനെ പ്രതിരോധിച്ച അതേ പാക്കിസ്ഥാനാണ് ഇതെന്നും ഗെഹ്ലോട്ട് കടന്നാക്രമിച്ചു.

Also Read:ട്രംപിന് നോബൽ സമ്മാനം നേടണമെങ്കിൽ ഗാസ യുദ്ധം അവസാനിപ്പിക്കണം: ഇമ്മാനുവൽ മാക്രോൺ

Advertisment

തീവ്രവാദികളെ സംരക്ഷിക്കുന്നതിലെ പാക്കിസ്ഥാന്റെ റെക്കോർഡും ഇന്ത്യൻ നയതന്ത്രജ്ഞ ചൂണ്ടിക്കാട്ടി. ഒസാമ ബിൻ ലാദന് അഭയം നൽകിയതിനെയും ഗഹ്ലോത്ത് സൂചിപ്പിച്ചു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി ചെയ്യുന്നതിലും ദീർഘകാല പാരമ്പര്യമുള്ള രാജ്യമാണ് പാക്കിസ്ഥാൻ. ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ പങ്കാളികളാണെന്നത് നാട്യം മാത്രമാണെന്നും ഒരു ദശാബ്ദത്തോളം ഒസാമ ബിൻലാദന് ഒരുപതിറ്റാണ്ട് അഭയം നൽകിയ രാജ്യമാണെന്ന് ഓർക്കണമെന്നും അവർ പറഞ്ഞു.

Also Read:യെമനിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; ലക്ഷ്യം ഹൂതി കേന്ദ്രങ്ങൾ

പഹൽഗാം ഭീകരാക്രമണത്തിനെ ഇന്ത്യ നൽകിയ മറുപടിയെക്കുറിച്ചും ഗെഹ്ലോത്ത് സൂചിപ്പിച്ചു. ഇന്ത്യ ലക്ഷ്യമിട്ട ഭീകരരെ പാക് സൈനിക സിവിലിയൻ ഉദ്യോഗസ്ഥർ മഹത്വവൽകരിക്കുകയും ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തത് ഈ ഭരണകൂടത്തിന്റെ താൽപര്യം എന്തെന്ന് മനസ്സിലാക്കി തരുന്നതാണെന്നും ഗഹ്ലോത്ത് പറഞ്ഞു.

Read More: യുദ്ധത്തിൽ ആര് അതിജീവിക്കുമെന്ന് ആയൂധങ്ങൾ തീരുമാനിക്കും; യുഎൻ പൊതുസഭയിൽ സെലൻസ്‌കി

isreal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: