scorecardresearch

പാക്കിസ്ഥാൻ സൈനിക മേധാവിയെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഡൊണാൾഡ് ട്രംപ്

ഇന്ത്യ-പാക് അതിർത്തിയിൽ നടന്ന ശക്തമായ ഏറ്റുമുട്ടലുകൾക്ക് പിന്നാലെ വെടിനിർത്തൽ നിലവിൽവന്നതിന് ശേഷമുള്ള മുനീറിന്റെ ആദ്യ യുഎസ് സന്ദർശനമാണിത്

ഇന്ത്യ-പാക് അതിർത്തിയിൽ നടന്ന ശക്തമായ ഏറ്റുമുട്ടലുകൾക്ക് പിന്നാലെ വെടിനിർത്തൽ നിലവിൽവന്നതിന് ശേഷമുള്ള മുനീറിന്റെ ആദ്യ യുഎസ് സന്ദർശനമാണിത്

author-image
WebDesk
New Update
us pesident-pak military chief

പാക് സൈനിക മേധാവിയെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ട്രംപ്

ന്യൂയോർക്ക്: പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തലിന് താൻ ഇടപെട്ടെന്ന് ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പാക്കിസ്ഥാൻ സൈനിക മേധാവിയ്ക്ക് ട്രംപിന്റെ ക്ഷണം. ബുധനാഴ്ചയാകും വിരുന്നെന്ന് വൈറ്റ് ഹൗസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു. 

Advertisment

Also Read:കീഴടങ്ങണമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്, യുദ്ധം തുടങ്ങിയെന്ന് ഇറാൻ

സിറിയ, ഇറാഖ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഐ.എസ്. ഭീകരവാദികളിൽ നിന്ന് അമേരിക്കൻ സൈന്യം ഭീഷണിനേരിടുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ പാക്കിസ്ഥാനുമായി ഉഭയകക്ഷി ബന്ധം വേണമെന്നും യു.എസ്. സെൻട്രൽ കമാൻഡിന്റെ തലവനായ ജനറൽ മൈക്കൽ കുരില്ല അടുത്തിടെ വെളുപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപ് പാക് സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തുന്നത്. 

Also Read:ഖമേനിയ്ക്ക് സദ്ദാം ഹുസൈന്റെ് വിധിയുണ്ടാകും; ഇറാന് മുന്നറിയിപ്പുമായി ഇസ്രായേൽ

Advertisment

യു.എസ് സന്ദർശനം പ്രധാനമായും ഉഭയകക്ഷി സൈനിക, തന്ത്രപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും അന്താരാഷ്്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read:ഇറാനുമായി വെടിനിർത്തൽ ചർച്ചയ്ക്കില്ലെന്ന് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ്

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവരുമായും മുനീർ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

പെഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് അതിർത്തിയിൽ നടന്ന ശക്തമായ ഏറ്റുമുട്ടലുകൾക്ക് പിന്നാലെ വെടിനിർത്തൽ നിലവിൽവന്നതിന് ശേഷമുള്ള മുനീറിന്റെ ആദ്യ യുഎസ് സന്ദർശനമാണിത്. ഉച്ചയ്ക്ക് ഒരു മണിക്ക് വൈറ്റ് ഹൗസ് കാബിനറ്റ് റൂമിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

Read More

ഇറാനിലെ പുതിയ സൈനിക മേധാവിയെ വധിച്ചെന്ന് ഇസ്രായേൽ; ചുമതല ഏറ്റെടുത്തത് കഴിഞ്ഞ 13ന്

Pakistan Army Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: