/indian-express-malayalam/media/media_files/2025/05/22/F2183XV8f0OLwqjkrjwW.jpg)
പഹൽഗാമിൽ ഭീകരാക്രമണം നടന്ന സ്ഥലം
Pahalgam Terrorist Attack: വാഷിങ്ടൺ: ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്) എന്ന സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തിട്ടുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ പ്രസ്തവാനയിൽ വ്യക്തമാക്കി. ടി.ആർ.എഫിനെ വിദേശ തീവ്രവാദ സംഘടനയായും (എഫ്.ടി.ഒ) സ്പെഷ്യലി ഡെസിഗ്‌നേറ്റഡ് ഗ്ലോബൽ ടെററിസ്റ്റ് (എസ്.ഡി.ജി.ടി) ആയും അമേരിക്ക പ്രഖ്യാപിക്കുകയായിരുന്നു.
Also Read:പഹൽഗാം കൂട്ടക്കൊലയ്ക്കുശേഷം ഭീകരർ ആകാശത്തേക്ക് വെടിവച്ച് ആഘോഷിച്ചു: ദൃക്‌സാക്ഷിയുടെ മൊഴി
" ഇന്ന് ടി.ആർ.എഫിനെ എഫ്.ടി.ഒ ആയും എസ്ഡിജിടിയായും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിക്കുന്നു. 26 പേരെ കൊലപ്പെടുത്തിയ ഏപ്രിൽ 22ന് നടന്ന പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കർ-ഇ-ത്വൊയ്ബയുടെ ഭാഗമായുള്ള ടിആർഎഫ് ഏറ്റെടുത്തിട്ടുണ്ട്. ലഷ്‌കർ-ഇ-ത്വൊയ്ബ 2008ൽ നടത്തിയ മുംബൈ ആക്രമണത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ ആക്രമണമായിരുന്നു പഹൽഗാം ആക്രമണം. 2024ൽ നടന്ന പല ആക്രമണങ്ങൾ അടക്കം ഇന്ത്യൻ സുരക്ഷാ സേനയ്ക്കെതിരെയുള്ള പല ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ടിആർഎഫ് ഏറ്റെടുത്തിട്ടുണ്ട്"- പ്രസ്താവനയിൽ പറയുന്നു.
Also Read:കുറ്റവാളികളെയും പിന്തുണച്ചവരെയും നിയമനത്തിനു മുന്നിൽ കൊണ്ടുവരണം; മോദിയെ ഫോണിൽ വിളിച്ച് പുടിൻ
തീവ്രവാദത്തിനെതിരെയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിബദ്ധതയാണ് ഈ നടപടി തെളിയിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ദേശീയ സുരക്ഷാ താൽപര്യങ്ങളെ സംരക്ഷിക്കുന്നതിനും തീവ്രവാദത്തെ ചെറുക്കുന്നതിനും പഹൽഗാം ആക്രമണത്തിന് നീതി ലഭിക്കുന്നതിനുമുള്ള ട്രംപ് ഭരണകൂടത്തിനുള്ള പ്രതിബദ്ധതയാണ് ഇത് തെളിയിക്കുന്നതെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഇമിഗ്രേഷൻ ആന്റ് നാഷണാലിറ്റി വകുപ്പ് 219, എക്സിക്യൂട്ടീവ് ഓർഡർ 13224 എന്നിവ പ്രകാരമാണ് ടിആർഎഫിനെ തീവ്രവാദ സംഘടനയുടെ ഭാഗമാക്കിയത്.
Also Read:അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിന് സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്‌തെന്ന് വെളിപ്പെടുത്തൽ
കഴിഞ്ഞ മാസം ഏപ്രിൽ 22നായിരുന്നു ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ നിരപരാധികളായ 26 പേർ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് ഏഴിന് പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂർ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ നൽകിയ പേര്.
Read More
ഗാസയിലെ കത്തോലിക്ക പള്ളിയ്ക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം; അതീവ ദുഃഖം രേഖപ്പെടുത്തി മാർപാപ്പ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.