/indian-express-malayalam/media/media_files/uploads/2023/01/Aravind-Kejriwal-Fi.jpg)
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ ന്യായവും സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ആവശ്യപ്പെട്ടു (ഫയൽ ചിത്രം)
വാഷിങ്ടൺ: ഇന്ത്യയിലെ പ്രതിപക്ഷ മുഖമായ അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്തകൾ നിരീക്ഷിക്കുന്നതായും നീതിയുക്തമായ നിയമനടപടികളാണ് ഇന്ത്യൻ സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നതെന്നും അമേരിക്ക. കേജ്രിവാളിന്റെ അറസ്റ്റിനെ തുടർന്ന് ഇന്ത്യയിലെ വിവിധയിടങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ ജർമ്മനി നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വക്താവ് പ്രതികരിച്ചത്.
സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ പ്രതികരണത്തെക്കുറിച്ച് അഭിപ്രായത്തിനുള്ള അഭ്യർത്ഥനയോട് ഇന്ത്യയിലെ അമേരിക്കൻ എംബസി ഉടൻ പ്രതികരിച്ചിട്ടില്ല. രാജ്യതലസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാന നേതാവുമായ കേജ്രിവാളിനെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട്, ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ പാർട്ടി തള്ളിക്കളയുകയും ചെയ്തിരുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ ന്യായവും സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഇന്ത്യയോട് ആവശ്യപ്പെട്ടു. കേജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നേരത്തെ ജർമ്മനിയുടെ നയതന്ത്ര പ്രതിനിധി നടത്തിയ പ്രസ്താവനയ്ക്കെതിരെ കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു.
ഡൽഹി മദ്യനയ കേസിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വ്യാഴാഴ്ച അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് ജർമ്മനിയുടെ വിദേശകാര്യ മന്ത്രാലയത്തിന് വേണ്ടി ഡെപ്യൂട്ടി എൻവോയ് ജോർജ് എൻസ് വെയ്ലർ രംഗത്തെത്തിയത്. "ജനാധിപത്യത്തിന്റെ സാമാന്യ മര്യാദകളും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നീതിന്യായ വ്യവസ്ഥയുടെ നിലപാടുകളും ഈ കേസിൽ പാലിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുകയാണ്," എന്ന് ജർമ്മൻ പ്രതിനിധി പറഞ്ഞു.
ഇതിനെതിരെ ജർമ്മനിയുടെ നയതന്ത്ര വക്താവിനെ വിളിച്ചുവരുത്തി ബിജെപി സർക്കാർ പ്രതിഷേധമറിയിച്ചിരുന്നു. കേജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള ജർമ്മൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പരാമർശങ്ങൾ ഇന്ത്യയുടെ ജുഡീഷ്യൽ പ്രക്രിയയിലെ ഇടപെടലാണെന്നും ഏതെങ്കിലും പക്ഷപാതപരമായ അനുമാനങ്ങൾ അനാവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Read More
- ജയിലിൽ നിന്നും ഭരണം നിയന്ത്രിച്ച് കേജ്രിവാൾ; ഡൽഹിയിലെ ജലപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഉത്തരവ് പുറത്തിറക്കി
- അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിലെ ഏത് തിരിച്ചടിയും നേരിടാമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്, എന്തുകൊണ്ട്?
- കേജ്രിവാളിന്റെ അറസ്റ്റ്: ഡൽഹിയിൽ ബിജെപി ഓഫീസുകൾക്കുമുന്നിൽ എഎപി പ്രതിഷേധം
- അറസ്റ്റ് നിയമവിരുദ്ധം; ഇ.ഡിക്കെതിരെ നിർണായക നീക്കവുമായി കേജ്രിവാൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.