scorecardresearch

ഗോശാലകൾ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കും; യുപി സർക്കാരിന്റെ പദ്ധതി

Cow Tourism: ഗോശാലകളെ വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ ഉയർത്തുന്നതിലൂടെ ഗോശാലകൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത ലഭിക്കും എന്നാണ് സർക്കാർ വിലയിരുത്തൽ

Cow Tourism: ഗോശാലകളെ വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ ഉയർത്തുന്നതിലൂടെ ഗോശാലകൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത ലഭിക്കും എന്നാണ് സർക്കാർ വിലയിരുത്തൽ

author-image
WebDesk
New Update
Cow Tourism

ഗോശാലകൾ വിനോദ സഞ്ചാര കേന്ദ്രങ്ങളായി ഉയർത്താൻ ലക്ഷ്യമിട്ട് ഉത്തർപ്രദേശ് സർക്കാർ. ഗോശാലകളെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി എല്ലാ ജില്ലയിലും ഓരോ ഗോശാലകൾ വിനോദ സഞ്ചാരികളെ ആകർശിക്കും വിധം ഉയർത്തണം എന്നാണ് ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനം. 

Advertisment

ഗോശാലകളെ വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ ഉയർത്തുന്നതിലൂടെ ഗോശാലകൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത ലഭിക്കും എന്നാണ് സർക്കാർ വിലയിരുത്തൽ. ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് യുപി സർക്കാരിന്റെ കണക്കു കൂട്ടൽ. 

Also Read: ബിഹാറിൽ എൻഡിഎ സീറ്റുകളിൽ ധാരണ; ബിജെപിയും ജെഡിയുവും 101 വീതം സീറ്റുകളിൽ മത്സരിക്കും

ഗോമൂത്രം, ചാണകം, പാല്, നെയ്യ് എന്നീ ഉത്പന്നങ്ങളുടെ വിൽപ്പന വർധിപ്പിക്കാനും സംസ്ഥാന സർക്കാർ നടപടിയെടുക്കും. പ്രാദേശിക തലത്തിൽ സ്ത്രീ സ്വയം പര്യാപ്ത ഗ്രൂപ്പുകൾ സൃഷ്ടിച്ച് ഈ ഉത്പന്നങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുക എന്ന പദ്ധതി സർക്കാരിന്റെ മുൻപിലുണ്ട്.

Advertisment

Also Read: ചുമ മരുന്ന് കഴിച്ചുള്ള മരണം: ഡോക്ടർക്ക് നിർമ്മാണ കമ്പനിയിൽ നിന്ന് 10% കമ്മീഷൻ ലഭിച്ചതായി പൊലീസ്

ദീപാവലി മുൻപിൽ കണ്ട് ചാണകം ഉപയോഗിച്ചുള്ള വിളക്കുകൾ ഉൾപ്പെടെയുള്ള പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കാൻ തീരുമാനിച്ചതായി യുപി മന്ത്പി ധരംപാൽ സിങ് പ്രസ്താവനയിൽ പറഞ്ഞു. 

Also Read: Bihar Assembly Elections: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്

നിരത്തുകളിൽ പശുക്കൾ അലഞ്ഞു നടക്കുന്ന പ്രശ്നം പരിഹരിക്കാനാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ കുറേ വർഷങ്ങളായി ഗോശാലകൾ നിർമിച്ചത്. ഈ ഗോശാലകളെ സാമ്പത്തികമായി സ്വയം പര്യാപ്തമാക്കുക എന്നതാണ് സർക്കാരിന് മുൻപിലെ അടുത്ത ലക്ഷ്യം.  

Read More: ഐപിഎസ് ഓഫീസറുടെ ആത്മഹത്യ: സേനയിൽ സമ്മർദം; ഹരിയാന ഡിജിപിയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: