scorecardresearch

'അനാവശ്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ': പന്നൂൻ കേസിനെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഇന്ത്യ

രണ്ട് രാജ്യങ്ങളുടെ നയതന്ത്ര ബന്ധത്തെ വരെ ബാധിക്കുന്ന വിഷയത്തിൽ വാഷിംഗ്ടൺ പോസ്റ്റ് നടത്തിയിരിക്കുന്നത് തീർത്തും അനാവശ്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണെന്ന് വിദേശകാര്യ മാന്ത്രാലയം

രണ്ട് രാജ്യങ്ങളുടെ നയതന്ത്ര ബന്ധത്തെ വരെ ബാധിക്കുന്ന വിഷയത്തിൽ വാഷിംഗ്ടൺ പോസ്റ്റ് നടത്തിയിരിക്കുന്നത് തീർത്തും അനാവശ്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണെന്ന് വിദേശകാര്യ മാന്ത്രാലയം

author-image
WebDesk
New Update
Khalistan Pannun

ഫയൽ ചിത്രം

ഡൽഹി: ഖലിസ്ഥാൻ തീവ്രവാദി ഗുർപത്വന്ത് സിംഗ് പന്നൂണിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ വാഷിംഗ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെതിരെ ഇന്ത്യ. രണ്ട് രാജ്യങ്ങളുടെ നയതന്ത്ര ബന്ധത്തെ വരെ ബാധിക്കുന്ന വിഷയത്തിൽ വാഷിംഗ്ടൺ പോസ്റ്റ് നടത്തിയിരിക്കുന്നത് തീർത്തും അനാവശ്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണെന്ന് വിദേശകാര്യ മാന്ത്രാലയം പ്രതികരിച്ചു. 

Advertisment

പേരുവെളിപ്പെടുത്താത്ത സ്രോതസ്സുകളെ ഉദ്ധരിച്ച് പത്രം, പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒരു റോ ഉദ്യോഗസ്ഥന്റെ പേര് പരാമർശിച്ചത് തീർത്തും അനാവശ്യമായ പ്രവർത്തിയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. "പ്രശ്നത്തിലുള്ള റിപ്പോർട്ട് ഗുരുതരമായ വിഷയത്തിൽ അനാവശ്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നു," ജയ്‌സ്വാൾ പറഞ്ഞു.

"സംഘടിത കുറ്റവാളികൾ, ഭീകരർ തുടങ്ങിയവരുടെ ശൃംഖലകളിൽ യുഎസ് സർക്കാർ പങ്കിടുന്ന സുരക്ഷാ ആശങ്കകൾ പരിശോധിക്കാൻ ഇന്ത്യാ ഗവൺമെന്റ് രൂപീകരിച്ച ഉന്നതതല സമിതിയുടെ അന്വേഷണം തുടരുകയാണ്," അദ്ദേഹം പറഞ്ഞു.
ആ സാഹചര്യത്തിൽ അതിനെക്കുറിച്ചുള്ള ഊഹാപോഹവും നിരുത്തരവാദപരവുമായ അഭിപ്രായങ്ങൾ സഹായകരമല്ല,” ജയ്‌സ്വാൾ വ്യക്തമാക്കി. 

കഴിഞ്ഞ വർഷം നവംബറിലാണ്, അമേരിക്കയിൽ ഖലിസ്ഥാൻ തീവ്രവാദിയായ പന്നൂണിനെ കൊല്ലാനുള്ള ഗൂഢാലോചന പരാജയപ്പെട്ടതിൽ ഒരു ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥനോടൊപ്പം പ്രവർത്തിച്ചതിന് ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയെ യുഎസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ കുറ്റാരോപിതനാക്കിയത്. തീവ്രവാദ കുറ്റം ചുമത്തി ഇന്ത്യ തിരയുന്ന പന്നൂന് യുഎസിന്റെയും കാനഡയുടെയും ഇരട്ട പൗരത്വമുണ്ട്.

Advertisment

ദേശീയ സുരക്ഷയെ ബാധിക്കുന്നതിനാൽ കേസിൽ യുഎസിൽ നിന്ന് ലഭിച്ച ഇൻപുട്ടുകൾ പരിശോധിക്കാൻ ഇന്ത്യ ഒരു അന്വേഷണ സമിതിയെ നിയോഗിച്ചതായി ഡിസംബർ 7 ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.

Read More

Canada Khalistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: