/indian-express-malayalam/media/media_files/2025/09/30/uae-visa-2025-09-30-18-07-07.jpg)
UAE introduces four new visas
UAE Introduces New Visas: അബുദാബി: അബുദാബി: വിസ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി യുഎഇ. യുഎഇയിൽ സന്ദർശനത്തിനെത്തുന്നവർക്ക് പ്രയോജനപ്പെടുത്താൻ നാല് പുതിയ വിസിറ്റ് വിസകളും പുതിയ മാറ്റങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി)യാണ് പുതിയ വിസാ നിയമങ്ങൾ പ്രഖ്യാപിച്ചത്. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്ക് മുൻഗണന നൽകുന്നതാണ് നാല് പുതിയ വിസിറ്റ് വിസകൾ.
Also Read:അഫ്ഗാനിസ്ഥാനിൽ ഇന്റെർനെറ്റും നിരോധിച്ച് താലിബാൻ; അധാർമികത തടയാനെന്ന് വിശദീകരണം
പ്രവാസികൾക്ക് അടുത്ത കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നതിനായി കുറഞ്ഞത് നാലായിരം ദിർഹം ശമ്പളം ഉണ്ടായിരിക്കണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു. ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുന്ന ജിസിസി വിസ പരീക്ഷണ അടിസ്ഥാനത്തിൽ ഈ വർഷം തന്നെ അവതരിപ്പിക്കും.
എഐ സ്‌പെഷ്യലിസ്റ്റ് വിസ
എഐ സ്‌പെഷ്യലിസ്റ്റുകൾക്ക് മൾട്ടിപ്പിൾ എൻട്രി സാധ്യമാക്കുന്ന വിസയാണിത്. എമിറേറ്റ്സിലെ ഒരു ഹോസ്റ്റിന്റെയോ സ്പോൺസറിംഗ് ടെക്നോളജി കമ്പനിയുടെയോ കത്തിന് വിധേയമായാണ് ഈ വിഭാഗത്തിൽ വിസ അനുവദിക്കുന്നത്.
Also Read:പ്രതീക്ഷയേകി ഗാസയിൽ ട്രംപിന്റെ സമാധാനകരാർ; വെല്ലുവിളികൾ ഏറെ
അമേരിക്കയിൽ എച്ച്- 1ബി വിസ നിയന്ത്രണങ്ങൾ മുന്നിൽ കണ്ടുള്ളതാണ് പുതിയ പദ്ധതി. അമേരിക്കയിലെ നിയന്ത്രണങ്ങളിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കുന്നത് യുഎഇ ആയിരിക്കുമെന്ന് നേരത്തെ ഐടി വിദഗ്ധർ ചൂണ്ടിക്കാട്ടിയതാണ്. കൂടാതെ അടുത്തകാലത്ത്് എഐ മേഖലയിൽ വൻ നിക്ഷേപമാണ് ദുബായിലെ വിവിധ നഗരങ്ങളിൽ നടക്കുന്നത്. ഇവ മുന്നിൽകണ്ടാണ് പുതിയ തീരുമാനം.
വിനോദ വിസ
വിവിധ വിനോദ പരിപാടികൾക്കായി താൽക്കാലികമായി യുഎഇയിൽ എത്തുന്നവർക്കാണിത്. ഏതാനും ദിവസങ്ങൾക്ക് വേണ്ടി മാത്രം അനുവദിക്കുന്നതാണ് ഈ വിസ
ഇവന്റ്‌സ് വിസ
യുഎഇയിൽ ഫെസ്റ്റിവൽ, എക്‌സിബിഷൻ, കോൺഫറൻസ്, സെമിനാർ, മതപരമായ ചടങ്ങുകൾ എന്നിവയ്ക്കായി എത്തുന്നവർക്ക് അനുവദിക്കുന്ന വിസയാണ് ഇവ. ഇത്തരം വിസ ലഭിക്കുന്നതിന്് അപേക്ഷകന് ഒരു സ്്‌പോൺസർ ഉണ്ടായിരിക്കണം. പൊതു, സ്വകാര്യ മേഖലയിൽ നിന്നുള്ളവർക്ക് സ്‌പോൺസർ ആകാൻ കഴിയും.
ടൂറിസം വിസ
വിനോദസഞ്ചാരികൾക്ക് വേണ്ടി ഉള്ളതാണ് ഈ വിസ. പ്രത്യേകിച്ച് താൽക്കാലിക കാലയളവിലേക്ക് ക്രൂയിസ് കപ്പലുകളിലും വിനോദ ബോട്ടുകളിലും വരുന്നവരെ ലക്ഷ്യം വെച്ചുള്ള മൾട്ടിപ്പിൾ എൻട്രി വിസയാണ്. വിസ ലഭ്യമാകാൻ അപേക്ഷകർ അവരുടെ ഷെഡ്യൂളിൽ യുഎഇയിലെ സ്റ്റോപ്പുകൾ ഉൾപ്പെടുന്നുവെന്ന് കാണിക്കണം.
നിലവിലെ വിസകളിൽ മാറ്റങ്ങൾ
യുദ്ധമോ പ്രകൃതി ദുരന്തങ്ങളോ കാരണം ദുരിതത്തിലായ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാനുഷിക പരിഗണന നൽകി സ്‌പോൺസർ ഇല്ലാതെ ഒരു വർഷത്തേക്ക് ഹ്യുമാനിറ്റേറിയൻ വീസ നൽകാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, വിദേശ വിധവകൾക്കും വിവാഹമോചിതരായ സ്ത്രീകൾക്കും സ്‌പോൺസർ ഇല്ലാതെ താമസാനുമതി ലഭിക്കുമെന്നതും പരിഷ്‌കരണത്തിലെ മാറ്റമാണ്.
Also Read: ഗാസയിൽ മരണസംഖ്യ 66000 കടന്നു
സ്വന്തം സ്‌പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധിയിലും ഭേദഗതികൾ വരുത്തിയിട്ടുണ്ട്. കുറഞ്ഞത് 4,000 ദിർഹം ശമ്പളമുള്ളവർക്ക് ജീവിത പങ്കാളി, മക്കൾ എന്നിവരെ സ്‌പോൺസർ ചെയ്യാം. എന്നാൽ മറ്റു ബന്ധുക്കളെ സ്‌പോൺസർ ചെയ്യുന്നതിന് 8,000 ദിർഹവും സുഹൃത്തുക്കളെ കൊണ്ടുവരാൻ 15,000 ദിർഹവുമാണ് കുറഞ്ഞ ശമ്പള പരിധി നിശ്ചയിച്ചിരിക്കുന്നത്. ഈ മാറ്റങ്ങൾ യുഎഇയുടെ ആഗോള നില മെച്ചപ്പെടുത്തുമെന്നാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചിരിക്കുന്നത്.
Read More:ഹോളിവുഡിലും ട്രംപിന്റെ താരിഫ്; വിദേശത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് നൂറ് ശതമാനം താരിഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.