/indian-express-malayalam/media/media_files/2025/09/30/afganq-2025-09-30-17-19-56.jpg)
അഫ്ഗാനിസ്ഥാനിൽ ഇന്റെർനെറ്റും നിരോധിച്ച് താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്റർനെറ്റ് വിച്ഛേദിച്ച് താലിബാൻ ഭരണകൂടം. സദാചാര നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതേതുടർന്ന് തിങ്കളാഴ്ച മുതൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെട്ടു.
Also Read:പ്രതീക്ഷയേകി ഗാസയിൽ ട്രംപിന്റെ സമാധാനകരാർ; വെല്ലുവിളികൾ ഏറെ
2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം ഇതാദ്യമായാണ് അഫ്ഗാനിസ്ഥാനിൽ ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടുന്നത്. ഇന്റർനെറ്റ് ഉപയോഗം അധാർമികമാണെന്ന് വിശദീകരിച്ചാണ് താലിബാൻ രാജ്യവ്യാപകമായി ഫൈബർ-ഒപ്റ്റിക് സേവനങ്ങൾ വിച്ഛേദിച്ചത്.
Also Read:തകർച്ചയുടെ വക്കിൽ ഗാസയിലെ ആശുപത്രികൾ; ആക്രമണം ശക്തമാക്കി ഇസ്രായേൽ
താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദയാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കാൻ ഉത്തരവിറക്കിയത്. തങ്ങളുടെ ആഭ്യന്തരവും ബാഹ്യവുമായ ആശയവിനിമയങ്ങൾക്കായി മെസേജിംഗ് ആപ്പുകളെയും സോഷ്യൽ മീഡിയയെയും വളരെയധികം ആശ്രയിക്കുന്ന താലിബാൻ ഭരണകൂടത്തിന്റെ നടപടി മറ്റ് രാജ്യങ്ങളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ രാജ്യത്തുടനീളം ഫൈബർ-ഒപ്റ്റിക് ഇന്റർനെറ്റ് വിച്ഛേദിച്ചേക്കാമെന്ന് സ്വകാര്യ ടെലിവിഷൻ ചാനലായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
Also Read:ഹോളിവുഡിലും ട്രംപിന്റെ താരിഫ്; വിദേശത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് നൂറ് ശതമാനം താരിഫ്
ഹിബത്തുള്ള അഖുന്ദ്‌സാദ ഉത്തരവിറക്കിയതിന് പിന്നാലെ ഈ മാസം ആദ്യം നിരവധി പ്രവിശ്യകളിൽ ഫൈബർ-ഒപ്റ്റിക് കണക്ഷനുകൾ നഷ്ടപ്പെട്ടിരുന്നു. തിങ്കളാഴ്ച, അഫ്ഗാനിസ്ഥാനിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റി സാധാരണ നിലയുടെ 14 ശതമാനത്തിലേക്ക് താഴ്ന്നതായും രാജ്യവ്യാപകമായി ടെലികോം സേവനങ്ങൾ പൂർണമായും തടസപ്പെട്ടതായും ഇന്റർനെറ്റ് ലഭ്യതയ്ക്കായി വാദിക്കുന്ന നെറ്റ്ബ്ലോക്ക്സ് എന്ന സംഘടന അറിയിച്ചു. നടപടി പൊതുജനങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള സാധ്യതയെ ഇല്ലാതാക്കുമെന്നും അവർ പറഞ്ഞു.
Read More:ലോറൻസ് ബിഷ്ണോയി സംഘത്തെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് കാനഡ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.