/indian-express-malayalam/media/media_files/2025/09/29/lawernece-2025-09-29-20-50-54.jpg)
ലോറൻസ് ബിഷ്ണോയി
ന്യൂഡൽഹി: ഇന്ത്യയിലും വിദേശത്തും സജീവമായ ഭീകര സംഘടന ബിഷ്‌ണോയി സംഘത്തെ കാനഡ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചു. സംഘം തലവൻ ലോറൻസ് ബിഷ്ണോയിയും അയാളുടെ കുറ്റവാളികളും കൊലപാതകം, കൊള്ളയടിക്കൽ, മയക്കുമരുന്ന് കടത്ത് എന്നിവയുൾപ്പെടെയുള്ളവയിൽ സജീവമാണ്.
Also Read:ഹോളിവുഡിലും ട്രംപിന്റെ താരിഫ്; വിദേശത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് നൂറ് ശതമാനം താരിഫ്
ബിഷ്ണോയി സംഘത്തിലെ പണം മുതൽ വാഹനങ്ങൾ, സ്വത്ത് വരെയുള്ള ഏതൊരു സ്വത്തും മരവിപ്പിക്കാനോ പിടിച്ചെടുക്കാനോ അധികാരികൾക്ക് ഈ പ്രഖ്യാപനത്തിലൂടെ കഴിയും. മാത്രമല്ല തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതുൾപ്പടെ വിവിധ കുറ്റകൃത്യങ്ങൾക്ക് സംഘാംഗങ്ങളെ വിചാരണ ചെയ്യാൻ കനേഡിയൻ നിയമപാലകർക്ക് കൂടുതൽ അധികാരം ലഭിക്കും.
Also Read:ഗാസയിൽ മരണസംഖ്യ 66000 കടന്നു; ട്രംപ്- നെതന്യാഹു കൂടുക്കാഴ്ച ഇന്ന്
ഇന്ത്യയിലും വിദേശത്തും കുപ്രസിദ്ധി നേടിയ സംഘമാണ് ബിഷ്ണോയ് ഗ്യാങ്. പൊതുസുരക്ഷാ മന്ത്രി ഗൗരി ആനന്ദസംഗരിയാണ് കനേഡിയൻ സർക്കാരിന്റെ ഈ നടപടിയെ കുറിച്ച് വ്യക്തമാക്കിയത്.
Also Read:യെമനിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; ലക്ഷ്യം ഹൂതി കേന്ദ്രങ്ങൾ
കാനഡയിൽ അക്രമത്തിനും ഭീകരപ്രവർത്തനങ്ങൾക്കും സ്ഥാനമില്ല. പ്രത്യേകിച്ച് ,പ്രത്യേക സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ള ഭയത്തിന്റെയും ഭയപ്പെടുത്തലിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നവയ്ക്ക്, അതുകൊണ്ടാണ് കാനഡ സർക്കാർ ബിഷ്ണോയി സംഘത്തെ ക്രമിനൽ കോഡിന് കീഴിൽ ഒരു തീവ്രവാദസംഘടനയായി പട്ടികപ്പെടുത്തിയതെന്നാണ് പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.കനേഡിയൻ നിയമപ്രകാരം, ലിസ്റ്റുചെയ്തിരിക്കുന്ന ഒരു തീവ്രവാദ ഗ്രൂപ്പിന് അറിഞ്ഞുകൊണ്ട് സ്വത്തോ സാമ്പത്തിക സഹായമോ നൽകുന്നതോ അവരുടെ ആസ്തികൾ കൈകാര്യം ചെയ്യുന്നതോ ക്രിമിനൽ കുറ്റമാണ്.
Read More:യുദ്ധത്തിൽ ആര് അതിജീവിക്കുമെന്ന് ആയൂധങ്ങൾ തീരുമാനിക്കും; യുഎൻ പൊതുസഭയിൽ സെലൻസ്‌കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.