scorecardresearch

ഹോളിവുഡിലും ട്രംപിന്റെ താരിഫ്; വിദേശത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് നൂറ് ശതമാനം താരിഫ്

അമേരിക്കൻ സിനിമാ വ്യവസായം വിദേശത്തുള്ളവർ കൈയടക്കിയിരിക്കുകയാണെന്ന് പറഞ്ഞാണ് ട്രംപിൻറെ പുതിയ താരിഫ് പ്രഖ്യാപനം

അമേരിക്കൻ സിനിമാ വ്യവസായം വിദേശത്തുള്ളവർ കൈയടക്കിയിരിക്കുകയാണെന്ന് പറഞ്ഞാണ് ട്രംപിൻറെ പുതിയ താരിഫ് പ്രഖ്യാപനം

author-image
WebDesk
New Update
trump new

ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: വിദേശ മരുന്നകൾക്ക് താരിഫ് പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമാ ലോകത്തും താരിഫ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിന് പുറത്ത് നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും നൂറ് ശതമാനം താരിഫാണ് ട്രംപ് പുതിയതായി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ട്രൂത്ത് സോഷ്യൽ എന്ന ചാനലിൽ പങ്കിട്ട പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോകത്തിലെ രണ്ടാമത്തെ വലിയ സിനിമാ വിപണിയായ ചൈനയുമായുള്ള വ്യാപാര സംഘർഷങ്ങൾക്കിടയിലാണ് ഈ തീരുമാനം.

Advertisment

Also Read: ഗാസയിൽ മരണസംഖ്യ 66000 കടന്നു; ട്രംപ്- നെതന്യാഹു കൂടുക്കാഴ്ച ഇന്ന്

അമേരിക്കൻ സിനിമാ വ്യവസായം വിദേശത്തുള്ള മത്സരാർത്ഥികൾ കൈയടക്കിയിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കൻ സിനിമാ വ്യവസായം വളരെ വേഗത്തിൽ മരണത്തിലേക്ക് നീങ്ങുകയാണ്. അമേരിക്കയിൽ വീണ്ടും സിനിമകൾ നിർമ്മിക്കണം- ട്രംപ് ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി. 

അതേസമയം താരിഫിനൊരു സമയപരിധി ട്രംപ് പറഞ്ഞിട്ടില്ല. താരിഫ് എങ്ങനെ നടപ്പിലാക്കുമെന്നും വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇതുവരെ ട്രംപ് ഉൽപ്പന്നങ്ങൾക്ക് മേൽ നടപ്പാക്കിയിരുന്ന അധിക നികുതി, ഇതോടെ സർവീസ് സെക്ടറിലേക്ക് കൂടി കടക്കും.ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ട്രംപ് ആദ്യം തന്റെ ഈ ആലോചന വെളിപ്പെടുത്തിയത്. 

Advertisment

Also Read:ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു, നോബൽ സമ്മാനത്തിന് താൻ അർഹൻ: ഡൊണാൾഡ് ട്രംപ്

അമേരിക്കയ്ക്ക് പുറത്ത്, മറ്റ് രാജ്യങ്ങളിലെ നികുതി ഇളവിൽ ആകൃഷ്ടരായി ചലച്ചിത്രങ്ങൾ അവിടെ നിർമിക്കുന്ന പതിവുണ്ട്. അതിനാൽ തന്നെ അമേരിക്കയിൽ നിർമിക്കേണ്ട സിനിമകൾ വിദേശത്തേക്ക് ആകർഷിക്കപ്പെട്ടു. കാലിഫോർണിയയെ ഈ മാറ്റം വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതേസമയം, ട്രംപിന്റെ പുതിയ നയം ഹോളിവുഡിനെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.ഡിസ്‌നി, പാരാമൗണ്ട്, വാർണർ ബ്രദേഴ്സ് എന്നിവയുൾപ്പെടെ നിരവധി യുഎസ് സ്റ്റുഡിയോകൾ ചെലവ് ചുരുക്കലിന്റെ ഭാഗമായി വിദേശത്ത് ചിത്രീകരണം നടത്തുന്നുണ്ട്. ട്രംപിന്റെ പുതിയ തീരുമാനം പ്രതിസന്ധിയിലുള്ള ഹോളിവുഡ് സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Also Read:ഇന്ത്യക്കാർക്ക് തിരിച്ചടി; എച്ച്-1 ബി വിസകളുടെ അപേക്ഷാ ഫീസ് കുത്തനെ ഉയർത്തി ട്രംപ്

നേരത്തെ അമേരിക്കയിൽ പ്ലാന്റുകളില്ലാത്ത മരുന്ന കമ്പനികളുടെ ഉത്പന്നങ്ങൾക്ക് ട്രംപ് നൂറ് ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു. ഇതിനുപുറമേ വിദേശ നിർമിത ട്രക്കുകൾ, സാനിറ്ററി, അടുക്കള സാധനങ്ങൾ എന്നിവയ്ക്കും നികുതി ഏർപ്പെടുത്തിയിരുന്നു. ഒക്ടോബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.

Read More:യുദ്ധത്തിൽ ആര് അതിജീവിക്കുമെന്ന് ആയൂധങ്ങൾ തീരുമാനിക്കും; യുഎൻ പൊതുസഭയിൽ സെലൻസ്‌കി

Hollywood Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: