scorecardresearch

ഡൽഹിയിൽ ഭീകരാക്രമണ ശ്രമം തകർത്തു; രണ്ടുപേർ പിടിയിൽ, ഐഎസിന്റെ പിന്തുണയുള്ളവരെന്ന് സൂചന

പിടിയിലായവർ ഡൽഹി, മധ്യപ്രദേശ് സ്വദേശികളാണ്. ഭോപ്പാലിൽ നിന്നും ഡൽഹിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്

പിടിയിലായവർ ഡൽഹി, മധ്യപ്രദേശ് സ്വദേശികളാണ്. ഭോപ്പാലിൽ നിന്നും ഡൽഹിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്

author-image
WebDesk
New Update
Delhi pol

ഡൽഹിയിൽ ഭീകരാക്രമണ ശ്രമം തകർത്തു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഭീകരാക്രമണശ്രമം തകർത്തു. ഐഎസിന്റെ പിന്തുണയുള്ള ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേർ പിടിയിലായി. ഡൽഹിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറയുന്നു. ഡൽഹി പോലീസിന്റെ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. 

Advertisment

Also Read:ആന്ധ്രാ ബസ് അപകടം; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

പിടിയിലായവർ ഡൽഹി, മധ്യപ്രദേശ് സ്വദേശികളാണ്. ഭോപ്പാലിൽ നിന്നും ഡൽഹിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. തിരക്കേറിയ സ്ഥലങ്ങളിൽ ഐ.ഇ.ഡി സ്‌ഫോടനം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നുവെന്നാണ് ഡൽഹി പോലീസ് പറയുന്നത്. 

Also Read:ആന്ധ്രാ ബസ് അപകടം; മരണസംഖ്യ ഉയരുന്നു, 20 പേർക്ക് ദാരുണാന്ത്യം

20 വയസ്സ് മാത്രമുള്ളവരാണ് പിടിയിലായ രണ്ടുപേരുമെന്ന് പോലീസ് പറഞ്ഞു. "ഡൽഹിയിലെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെയും തിരക്കേറിയ പ്രദേശങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്താൻ ഇരുവരും പദ്ധതിയിട്ടിരുന്നു. ആസൂത്രിത ആക്രമണങ്ങൾ നടത്തുന്നതിനുള്ള പരിശീലനം അവർക്ക് ലഭിച്ചിരുന്നു. തീവ്രവാദ ബന്ധമുള്ളവരാണ് ഇവർ. രാജ്യത്തിന് പുറത്തുള്ള തീവ്രവാദ സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ട്".-ഡൽഹി പോലീസ് പറഞ്ഞു. 

Advertisment

Also Read:ബിഹാർ തിരഞ്ഞെടുപ്പ്; തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഡൽഹി സ്പെഷ്യൽ സെൽ നടത്തുന്ന രണ്ടാമത്തെ വലിയ അറസ്റ്റാണിത്. കഴിഞ്ഞ മാസം, തീവ്രവാദ സംഘടകളുമായി ബന്ധമുള്ള അഞ്ച് പേരെ വിവിധ സ്ഥലങ്ങളിൽ നിന്ന് സ്‌പെഷ്യൽ സെൽ പിടികൂടിയിരുന്നു. ഡൽഹി, എൻസിആർ ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ഫോടനങ്ങൾ നടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായതായി പോലീസ് പറഞ്ഞിരുന്നു.

Read More:അഗ്നിവീറുകളെ സേനയിൽ നിലനിർത്തുന്നത് 25 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്താൻ നിർദേശം

Bomb Threat Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: