/indian-express-malayalam/media/media_files/2025/10/24/kurnool-bus-fire-accident-2025-10-24-18-13-43.jpg)
Kurnool Bus Fire Updates (Express Photo)
Kurnool Bus Fire Updates: ഹൈദരബാദ്: കർണൂൽ ബസ് അപകടത്തിൽ നിർണായക വഴിത്തിരിവ്. സംഭവത്തിൽ മറ്റൊരു ബസും അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ബൈക്ക് യാത്രക്കാരനെ ആദ്യം ഇടിച്ചത് ഒരു മിനിബസാണെന്നാണ് പോലീസിന്റെ പുതിയ കണ്ടെത്തൽ. ഇടിയുടെ ആഘാതത്തിൽ റോഡിന്റെ മധ്യത്തിലേക്ക് ബൈക്കുമായി തെറിച്ചുവീണ യാത്രക്കാരനെ പിന്നാലെ വന്ന കാവേരി ബസ് ഇടിക്കുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.
Also Read:കർണൂൽ ബസ് അപകടം; ഡ്രൈവർ അറസ്റ്റിൽ
അപകടത്തിന് ശേഷം മിനി ബസ് നിർത്താതെ പോവുകയായിരുന്നു. ഇയാളെ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. ശിവശങ്കർ അപകടത്തിൽപ്പെട്ടപ്പോൾ, ബൈക്ക് ഡിവൈഡറിന് സമീപം വീണു. ശങ്കർ തല ഡിവൈഡറിൽ ഇടിച്ച് സംഭവസ്ഥലത്തുതന്നെ മരിച്ചു, പിൻസീറ്റ് യാത്രക്കാരനായ യെറി സ്വാമി ഡിവൈഡറിൽ വീണു. ഈ പ്രദേശത്ത് പുല്ല് ഉണ്ടായിരുന്നതിനാൽ യെറി രക്ഷപ്പെടുകയായിരുന്നു- കർണൂൽ ഡിഐജി കെ പ്രവീൺ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറയുന്നു.
Also Read:എന്താണ് കർണൂലിൽ സംഭവിച്ചത്? ആളി പടർന്ന തീയിൽ നിന്ന് രക്ഷപെട്ടവർ പറയുന്നു
അപകടസ്ഥലത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പോലീസിന് ഈ നിർണായക വിവരങ്ങൾ ലഭിച്ചത്. ദ്യശ്യങ്ങളിൽ നിന്ന് ബൈക്കും മിനി ബസും തമ്മിൽ കൂട്ടിയിടിക്കുന്നത് വ്യക്തമാണെന്നും ഡിഐജി പ്രവീൺ പറഞ്ഞു. നിലവിൽ കാവേരി ബസിന്റെ ഡ്രൈവർ എം. ലക്ഷ്മയ്യ, ബസുടമ വെമുറി വിനോദ് കുമാർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, കർണൂൽ ബസ് തീപിടിത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിന്റെ ആഘാതം കൂട്ടിയത് ബസിനകത്തെ മൊബൈൽ ഫോണുകൾ എന്ന് ഫോറൻസിക് കണ്ടെത്തി. 400 ലധികം മൊബൈൽ ഫോണുകളുടെ ബാട്ടറികളാണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Also Read:ആന്ധ്രാ ബസ് അപകടം; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന
ബസിലെ പാർസലിൽ നിരവധി ഫോണുകൾ ഉണ്ടായിരുന്നു. അതാണ് ദുരന്തത്തിൻറെ തീവ്രത വർധിപ്പിച്ചത്. സാധാരണ തീപിടിത്തമുണ്ടാകുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പൊട്ടിത്തെറിയേക്കാൾ വളരെയധികം കൂടുതലായിരുന്നു കർണൂൽ ബസ് അപകടത്തിന്റേത്. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാപാരിയാണ് ബെംഗളൂരുവിലെ ഫ്‌ലിപ്കാർട്ടിലേക്ക് ഫോണുകൾ അയച്ചത്. ബസ് അപകടത്തിൽ 20 പേർക്കാണ് ജീവൻ നഷ്ടമായത്.
Read More:ബീഹാറിൽ തേജസ്വിയുടെ വാഗ്ദാനം; ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ വഖഫ് ഭേദഗതി റദ്ദാക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us