scorecardresearch

ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി; കരൂർ ദുരന്തത്തിന് ഉത്തരവാദി സെന്തിൽ ബാലാജിയെന്ന് ആത്മഹത്യ കുറിപ്പ്

കരൂർ ദുരന്തത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി കൂടുതൽ ടിവികെ നേതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു

കരൂർ ദുരന്തത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി കൂടുതൽ ടിവികെ നേതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു

author-image
WebDesk
New Update
tvk member suicide

അയ്യപ്പന്റെ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചു

ചെന്നൈ: കരൂർ ദുരന്തത്തെ തുടർന്ന് ടിവികെ വില്ലുപുരം ജില്ലയിലെ ബ്രാഞ്ച് എക്സിക്യൂട്ടീവായ വി.അയ്യപ്പൻ (50) ആത്മഹത്യ ചെയ്തു. അയ്യപ്പന്റെ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചു. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് ഉത്തരവാദി ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) നേതാവ് സെന്തിൽ ബാലാജിയാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുണ്ട്. ബാലാജിയുടെ സമ്മർദം കാരണം കരൂറിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നും കുറിപ്പിൽ ആരോപിച്ചിട്ടുണ്ട്. 

Advertisment

Also Read: പട്ടികവർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങൾ 29% വർധിച്ചു, കൂടുതലും മണിപ്പൂരിൽ: എൻസിആർബി റിപ്പോർട്ട്

അതിനിടെ, കരൂർ ദുരന്തത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി കൂടുതൽ ടിവികെ നേതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ബുസി ആനന്ദും നിർമൽ കുമാറുമാണ്  മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചത്. പ്രതീക്ഷിച്ചതിലും അപ്പുറം ആളുകൾ എത്തിയതാണ് അപകടത്തിന് കാരണമായത്. വിജയ്‌യുടെ പ്രസംഗം തുടങ്ങി 5 മിനിറ്റ് കഴിഞ്ഞപ്പോൾ വൈദ്യുതി നിലച്ചു. ആൾക്കൂട്ടത്തിലേക്ക് ചെരുപ്പുകൾ എറിഞ്ഞു. മതിയായ സുരക്ഷ പൊലീസ് ഒരുക്കാത്തതാണ് അപകടത്തിലേക്ക് എത്തിച്ചതെന്നാണ് ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. 

Also Read: കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ്: ടിവികെ കരൂർ ജില്ലാ സെക്രട്ടറി അറസ്റ്റിൽ

Advertisment

കരൂരിൽ വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയുടെ കരൂർ ജില്ലാ സെക്രട്ടറിയായ മതിയഴഗനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കരൂർ ദുരന്തത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

Also Read: ലോറൻസ് ബിഷ്ണോയി സംഘത്തെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് കാനഡ

കരൂർ ദുരന്തം അന്വേഷിക്കാൻ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി അരുണ ജഗദീശിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് അന്വേഷണം നടത്തുന്നത്. ഈ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മതി വിജയ്‌ക്കെതിരെ നടപടിയെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).

Read More: ഹോളിവുഡിലും ട്രംപിന്റെ താരിഫ്; വിദേശത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് നൂറ് ശതമാനം താരിഫ്

Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: