/indian-express-malayalam/media/media_files/2025/09/30/crime-2025-09-30-08-25-07.jpg)
Source: Freepik
ന്യൂഡൽഹി: മുൻവർഷത്തെ അപേക്ഷിച്ച് 2023-ൽ പട്ടികവർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങൾ 28.8 ശതമാനം വർധിച്ചു. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ആകെ 12,960 കേസുകൾ രജിസ്റ്റർ ചെയ്തു. 2022-ൽ ഇത് 10,064 ആയിരുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി)യാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.
മണിപ്പൂരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന സംസ്ഥാനം. ഇവിടെ പട്ടികവർഗക്കാർക്കെതിരായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 3,399 കേസുകൾ റിപ്പോർട്ട് ചെയ്തു. 2022 ൽ ഇവിടെ ഒരു കേസ് മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ, 2021 ൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. 2023 മേയിൽ മെയ്തി-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ് മണിപ്പൂരിൽ പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമങ്ങൾ വർധിച്ചത്.
Also Read: കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ്: ടിവികെ കരൂർ ജില്ലാ സെക്രട്ടറി അറസ്റ്റിൽ
"2023-ൽ മണിപ്പൂരിൽ പട്ടികവർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങളിൽ 260 കവർച്ച കേസുകളും, 1,051 തീവയ്പ്പ് കേസുകളും, അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെ മനഃപൂർവം അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തതിന് 203 കേസുകളും, പട്ടികവർഗക്കാരുടെ ഭൂമി കൈവശപ്പെടുത്തിയതിന് 193 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്," എൻസിആർബി പറയുന്നു.
പട്ടികജാതി (എസ്‌സി) വിഭാഗക്കാർക്കെതിരായ കുറ്റകൃത്യങ്ങളിൽ 0.4% നേരിയ വർധനവാണ് കാണിക്കുന്നത്, 2023 ൽ ആകെ 57,789 കേസുകൾ രജിസ്റ്റർ ചെയ്തു, 2022 ൽ ഇത് 57,582 ആയിരുന്നു. പട്ടികവർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ആകെ 12,960 കേസുകൾ രജിസ്റ്റർ ചെയ്തു, 2022 ൽ ഇത് 10,064 കേസുകളായിരുന്നു. 28.8 ശതമാനം വർധനവാണ് ഉണ്ടായത്.
Also Read: ലോറൻസ് ബിഷ്ണോയി സംഘത്തെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് കാനഡ
സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം, പട്ടികവർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങളിൽ മധ്യപ്രദേശ് രണ്ടാം സ്ഥാനത്താണ്, 2,858 കേസുകൾ; 2022 ൽ 2,979 ഉം 2021 ൽ 2,627 ഉം ആയിരുന്നു. അടുത്തത് 2,453 കേസുകളുമായി രാജസ്ഥാനാണ്. 2022 ൽ 2,521 കേസുകളായിരുന്നു. എന്നാൽ 2021 ൽ 2,121 കേസുകൾ റിപ്പോർട്ട് ചെയ്തു.
Also Read: ഹോളിവുഡിലും ട്രംപിന്റെ താരിഫ്; വിദേശത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് നൂറ് ശതമാനം താരിഫ്
എൻസിആർബി ഡാറ്റ പ്രകാരം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ആ വർഷം ആകെ 4,48,211 കേസുകൾ രജിസ്റ്റർ ചെയ്തു. 2022-ലെ 4,45,256 കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ 0.7% വർധനവ്. 2023 ൽ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ആകെ 1,77,335 കേസുകൾ രജിസ്റ്റർ ചെയ്തു. 2022 ലെ 1,62,449 കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ 9.2 ശതമാനം വർധനവ്.
Read More: യെമനിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; ലക്ഷ്യം ഹൂതി കേന്ദ്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.