/indian-express-malayalam/media/media_files/2025/09/05/tump-putin-zelenski-2025-09-05-16-15-36.jpg)
Ukraine War Updates
Ukraine War Updates: ന്യൂയോർക്ക്: റഷ്യ-യുക്രെയ്ൻ വെടിനിർത്തലിന് പുതിയ സാധ്യതകൾ തേടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മൂന്ന് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രെയ്ൻയുദ്ധം അവസാനിപ്പിക്കുന്നതിന് മാർഗങ്ങൾ തേടി യുറോപ്യൻ നേതാക്കൾ അടുത്ത ആഴ്ച അമേരിക്കയിൽ എത്തുമെന്ന് ട്രംപ് വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ചചെയ്യാൻ നേതാക്കൾ എത്തുകയെന്ന് ട്രംപ് വ്യക്തമാക്കി.
Also Read:ഉക്രെയ്‌നിലെ സർക്കാർ ആസ്ഥാന മന്ദിരം റഷ്യ ആക്രമിച്ചു; രണ്ട് മരണം
യുക്രെയ്ൻ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ ചില നേതാക്കൾ തിങ്കളാഴ്ചയോടെ അമേരിക്കയിൽ എത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അതേസമയം, ഏതെല്ലാം നേതാക്കളാണ് വരുന്നതെന്ന് സംബന്ധിച്ചുള്ള വിവരങ്ങൾ ട്രംപ് പങ്കുവെച്ചില്ല. വൈറ്റ് ഹൗസും ഇത് സംബന്ധിച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറത്തുവിട്ടില്ല. നേരത്തെ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി വീണ്ടും ചർച്ച നടത്തുമെന്ന് ട്രംപ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.
Also Read:യുക്രെയ്ൻ യുദ്ധം; വീണ്ടും പുടിനുമായി ചർച്ച നടത്തുമെന്ന് ട്രംപ്
അതേസമയം, സമവായ നീക്കങ്ങൾക്കിടയിലും യുക്രെയ്നെതിരെ റഷ്യ ആക്രമണം ശക്തമാക്കുകയാണ്. ഞായറാഴ്ച യുക്രെയ്ൻ സർക്കാരിന്റെ ആസ്ഥാന മന്ദിരത്തിന് നേരെ റഷ്യ ആക്രമണം നടത്തി. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം യുക്രെയ്നെതിരെ റഷ്യ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഞായറാഴ്ച നടന്നത്. വരും ദിവസങ്ങളിൽ റഷ്യ ആക്രമണം കടുപ്പിക്കാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Also Read:അസ്വീകാര്യം; യുക്രെയ്‌നിലെ യൂറോപ്യൻ സൈനിക വിന്യാസത്തിനെതിരെ റഷ്യ
അതേസമയം, ഇന്ത്യയ്ക്കുമേലുള്ള അമേരിക്കയുടെ തീരുവ സമ്മർദ്ദങ്ങളെ പിന്തുണച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദിമിർ സെലെൻസ്‌കി രംഗത്തെത്തി. റഷ്യയുമായി കരാർ തുടരുന്ന രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആശയം ശരിയാണെന്ന് കരുതുന്നതായി സെലെൻസ്‌കി പറഞ്ഞു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായി തുടരുന്ന സാഹചര്യത്തിലാണ് സെലെൻസ്‌കിയുടെ പ്രതികരണം. റഷ്യയുമായി തുടർച്ചയായി കരാറിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്ക് തീരുവ ചുമത്തിയത് നല്ല ആശയമാണെന്ന് ഞാൻ കരുതുന്നുവെന്ന് എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സെലെൻസ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നും സെലെൻസ്‌കി പറഞ്ഞു.
Read More:സാമൂഹിക മാധ്യമങ്ങൾക്ക് നിരോധനം; നേപ്പാളിൽ വ്യാപക പ്രതിഷേധം, കർഫ്യൂ ഏർപ്പെടുത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.