scorecardresearch

ഹമാസിന് ട്രംപിന്റെ അന്ത്യശാസനം; ബന്ദികളെ 20ന് മുമ്പ വിട്ടയ്ക്കണം

14 മാസമായി തുടരുന്ന ഇസ്രായേൽ-ഹമാസ് പോരാട്ടം അവസാനിപ്പിക്കുന്നതിനോ, ബന്ദികളെ മോചിപ്പിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല

14 മാസമായി തുടരുന്ന ഇസ്രായേൽ-ഹമാസ് പോരാട്ടം അവസാനിപ്പിക്കുന്നതിനോ, ബന്ദികളെ മോചിപ്പിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല

author-image
WebDesk
New Update
trumphhh

ഹമാസിന് ട്രംപിന്റെ അന്ത്യശാസനം

ന്യൂയോർക്ക്: ഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20-ന് മുൻപ് വിട്ടയക്കണമെന്ന് നിയുക്ത യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഹമാസ് കനത്ത വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. അമേരിക്ക ഇതുവരെ നടത്തിയ പ്രത്യാക്രമണങ്ങളെക്കാൾ ഏറ്റവും വലിയ തിരളച്ചടിയാകും നടത്തുകയെന്നും ട്രംപ് പറഞ്ഞു. ഇസ്രായേലിന് താൻ ശക്തമായ പിന്തുണ നൽകുമെന്ന് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രംപ് നിലപാട് കടുപ്പിച്ചതോടെ ഇസ്രായേൽ-ഹമാസ് യുദ്ധം കൂടുതൽ രൂക്ഷമാകുമെന്നാണ് ലോകരാജ്യങ്ങളുടെ വിലയിരുത്തൽ.

Advertisment

14 മാസമായി തുടരുന്ന ഇസ്രായേൽ-ഹമാസ് പോരാട്ടം അവസാനിപ്പിക്കുന്നതിനോ, ബന്ദികളെ മോചിപ്പിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇസ്രായേലിന് അമേരിക്ക ഉറച്ച പിന്തുണ നൽകുമെന്ന് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അടുത്ത സുഹൃത്തുമാണ് ട്രംപ്. ട്രംപ് അധികാരത്തിൽ എത്തിയ ശേഷം അമേരിക്ക നേരിട്ടുള്ള സൈനിക സഹായം നൽകുമോയെന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. 2023 ഒക്ടോബർ ഏഴിനാണ് ഹമാസ് ഭീകരർ ഇസ്രായേലിൽ ആക്രമണം നടത്തുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തത്.

ഈജിപ്ത് തലസ്ഥാനമായ കയ്റോയിൽ സമാധാനചർച്ച നടക്കുമ്പോഴും ഗാസയിൽ ഇസ്രയേൽ ബോംബാക്രണം തുടരുകയാണ്. നുസെയ്റത്ത്, ഗാസാ സിറ്റി, റാഫ, ജബലിയ, ബെയ്ത് ലഹിയ, ബെയ്ത് ഹനൂൻ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. ബന്ദികളുടെ മോചനം, തടവുകാരുടെ കൈമാറ്റം എന്നിവയെക്കുറിച്ച് കയ്റോയിൽ ഹമാസ് നേതാക്കളും ഈജിപ്ത് സുരക്ഷാ ഉദ്യോഗസ്ഥരും ചർച്ചചെയ്തിരുന്നു. അതേസമയം ഇസ്രായേൽ വ്യോമാക്രമണത്തിൽ നാല് ജീവനക്കാർ കൊല്ലപെട്ടതിനെ തുടർന്ന് ചാരിറ്റി വേൾഡ് സെൻട്രൽ കിച്ചൻ ഗാസയിലെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.

തങ്ങളുടെ 33 ബന്ധികളെ ഇസ്രായേൽ സേന വധിച്ചുവെന്ന ഹമാസിന്റെ ആരോപണത്തിന് പിന്നാലെയാണ് ട്രംപ് തന്റെ കടുത്ത നിലപാട് അറിയിച്ചത്. ഗാസയ്ക്കെതിരായ യുദ്ധത്തിൽ 17,492 കുട്ടികൾ ഉൾപ്പെടെ 44,000-ത്തിലധികം ആളുകളെ ഇസ്രായേൽ കൊന്നുവെന്നുംവീഡിയോ സന്ദേശത്തിൽ ഹമാസ് വക്താവ് പറഞ്ഞു. എന്നാൽ ഗാസയിൽ ഇസ്രായേൽ ദൗത്യം പൂർത്തിയാക്കണം എന്നാണ് നിയുക്ത പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ട്രംപ് സ്ഥാനം ഏൽക്കുന്നതിന് മുമ്പ് ഇസ്രായേലും ലെബനനിലെ ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തൽ ഉണ്ടാകുമെന്ന് ട്രംപിന് ഉറപ്പ് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള ആക്രമണം ഇപ്പോഴും തുടരുകയാണ്.

Read More

Advertisment
hamas Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: