scorecardresearch

ട്രംപ് -അസിം മുനീർ കൂടിക്കാഴ്ച; ലക്ഷ്യം പാക് വ്യോമപാതയുടെ ഉപയോഗം

ഏകദേശം രണ്ട് മണിക്കൂർ നീണ്ടുനിന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം, അസീം മുനീറിനെ കാണാൻ സാധിച്ചത് ബഹുമതിയായി താൻ കാണുന്നുവെന്നാണ് ട്രംപ് പ്രതികരിച്ചത്

ഏകദേശം രണ്ട് മണിക്കൂർ നീണ്ടുനിന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം, അസീം മുനീറിനെ കാണാൻ സാധിച്ചത് ബഹുമതിയായി താൻ കാണുന്നുവെന്നാണ് ട്രംപ് പ്രതികരിച്ചത്

author-image
WebDesk
New Update
trump-azam munir

ട്രംപ് -അസിം മുനീർ കൂടിക്കാഴ്ച; ലക്ഷ്യം പാക് വ്യോമപാതയുടെ ഉപയോഗം

ന്യൂയോർക്ക് : യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള പാക് സൈനിക മേധാവി അസിം മുനീറിന്റെ കൂടിക്കാഴ്ചയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം സ്ഥിരീകരിച്ച് പാക്കിസ്ഥാൻ. വ്യാഴാഴ്ച പുറത്തുവന്ന പാക്കിസ്ഥാൻ സൈന്യത്തിന്റെ പ്രസ്താവനയിൽ രണ്ട് പേരും ഇറാനിലെ നിലവിലെ സാഹചര്യം വിശദമായി ചർച്ചചെയ്‌തെന്ന് സ്ഥിരീകരിക്കുന്നു. മേഖലയുടെ തന്ത്രപ്രധാനമായ പ്രാധാന്യം മനസ്സിലാക്കി പാക്കിസ്ഥാനുമായി ഒരു വ്യാപാര ബന്ധം വികസിപ്പിക്കുന്നതിന് അമേരിക്ക താൽപര്യം പ്രകടിപ്പിച്ചെന്നും പ്രസ്താവയിൽ പറയുന്നു. 

Advertisment

Also Read:ഒസാമ എപ്പിസോഡ് മറക്കരുത്; ട്രംപിനോട് ശശി തരൂർ

ട്രംപും ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാന് മറ്റുള്ള രാജ്യങ്ങളേക്കാൾ ഇറാനെ നന്നായി അറിയാം. എന്താണ് ഇനി നടക്കാൻ പോകുന്നതെന്ന് കാര്യത്തിൽ പാക്കിസ്ഥാന് കൃത്യമായ ബോധ്യമുണ്ടെന്നും ട്രംപ് വിശദമാക്കി. 

Also Read:പാക്കിസ്ഥാൻ സൈനിക മേധാവിയെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഡൊണാൾഡ് ട്രംപ്

അതേസമയം, ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ തങ്ങളുടെ സൈനിക താവളമായി പാക്കിസ്ഥാനെ പ്രയോജനപ്പെടുത്താനാണ് യു.എസ്. ലക്ഷ്യമിടുന്നത്. നിലവിലെ മേഖലയിലെ സാഹചര്യത്തിൽ യു.എസ്്. സൈന്യത്തെ വിന്യസിക്കാൻ പറ്റിയ ഇടമായാണ് അമേരിക്ക പാക്കിസ്ഥാനെ നോക്കികാണുന്നത്. 

Advertisment

Also Read:ഇസ്രായേൽ-ഇറാൻ സംഘർഷം; യൂറോപ്യൻ ഭരണാധികാരികളുമായി ഇറാൻ ചർച്ച നടത്തും

ഏകദേശം രണ്ട് മണിക്കൂർ നീണ്ടുനിന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം, അസീം മുനീറിനെ കാണാൻ സാധിച്ചത് ബഹുമതിയായി താൻ കാണുന്നുവെന്നാണ് ട്രംപ് പ്രതികരിച്ചത്. യോഗത്തിന് ശേഷവും ഇന്ത്യ-പാക് വെടിനിർത്തലിന് തന്റെ ഇടപെടൽ ഉണ്ടായെന്ന് വാദം ട്രംപ് ആവർത്തിച്ചു. 

ഞാൻ പാക്കിസ്ഥാനെ സ്നേഹിക്കുന്നു. മോദി ഒരു ഗംഭീരമനുഷ്യനാണ്. അദ്ദേഹവുമായി രാത്രി ഞാൻ സംസാരിച്ചു. ഇന്ത്യയുമായി ഞങ്ങൾ വ്യാപാരക്കരാറുണ്ടാക്കും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് ഞാനാണ്. അസിം മുനീർ പാക്കിസ്ഥാൻറെ ഭാഗത്തുനിന്ന് യുദ്ധം നിർത്തുന്നതിന് കാര്യമായി ഇടപെട്ടു. ഇന്ത്യയുടെ ഭാഗത്തുനിന്ന് മോദിയും മറ്റുള്ളവരും-ട്രംപ് പറഞ്ഞു.

Read More

ഖമേനിയ്ക്ക് ഇനി നിലനിൽപ്പില്ലെന്ന് ഇസ്രായേൽ; സംഘർഷം അതിരൂക്ഷം

Pakistan Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: