/indian-express-malayalam/media/media_files/x6cOHP9qw3NvjOKVnRyy.jpg)
ഫയൽ ചിത്രം
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കൾക്ക് കർശ്ശന നിർദ്ദേശവുമായി എ ഐ സി സി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയം ഉറപ്പാക്കുക മാത്രമായിരിക്കണം നേതാക്കളുടെ ലക്ഷ്യമെന്ന് ഓാർമ്മിപ്പിച്ച ഖാർഗെ പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങളും മീഡിയയ്ക്ക് മുന്നിലെ പരസ്യ പ്രതികരണങ്ങളും ഒഴിവാക്കാൻ നേതാക്കൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശിച്ചു. അടുത്ത മൂന്ന് മാസക്കാലം വളരെ പ്രധാനപ്പെട്ടതാണെന്നും നേതാക്കൾ തങ്ങളുടെ സമയം പൂർണ്ണമായും പാർട്ടിക്കായി സമർപ്പിക്കണമെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേർന്ന പ്രത്യേക നേതൃയോഗത്തിൽ ഖാർഗെയുടെ നിർദ്ദേശിച്ചു.
രാപകലില്ലാതെ അധ്വാനിച്ചാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഒരു ബദൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്ക് കഴിയും. അതിനായി നേതാക്കൾ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെക്കണം. പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യപ്പെടുത്തരുതെന്നും പാർട്ടിയുടെ വിജയം ഉറപ്പാക്കാൻ ഒരു ടീമായി പ്രവർത്തിക്കണമെന്നും ഖാർഗെ നേതാക്കളോട് പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി രാജ്യത്ത് ഭരണത്തിലുള്ള സർക്കാരിന്റെ പരാജയങ്ങൾ മറച്ചുവെക്കാൻ വൈകാരികമായ വിഷയങ്ങളാണ് ബിജെപി ഉയർത്തുന്നത്. എല്ലാ വിഷയത്തിലും കോൺഗ്രസിനെ ബോധപൂർവം വലിച്ചിഴക്കാനാണ് അവരുടെ ശ്രമം. ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ കോൺഗ്രസിന്റെ സംഭാവനകളെ അവഗണിക്കാനാണ് നരേന്ദ്ര മോദി സർക്കാർ തുടർച്ചയായി ശ്രമിക്കുന്നതെന്നും ഈ നടപടികൾക്കെല്ലാം ബി ജെ പിക്ക് തക്കതായ മറുപടി നൽകണമെന്നും എ ഐ സി സി അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us