/indian-express-malayalam/media/media_files/AZD2RMkfABzicvnjX0HO.jpg)
സുപ്രീം കോടതി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 600 ഓളം അഭിഭാഷകർ നൽകിയ കത്തിനോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി (ഫയൽ ചിത്രം)
ഡൽഹി: ജുഡീഷ്യറിയിൽ സമ്മർദ്ദം ചെലുത്താനും ജുഡീഷ്യൽ പ്രക്രിയയെ സ്വാധീനിക്കാനും കോടതികളെ അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്ന ഒരു നിക്ഷിപ്ത താൽപ്പര്യ ഗ്രൂപ്പ് പ്രവർത്തിക്കുന്നെന്ന പരാതിയുമായി അഭിഭാഷക സംഘം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്തയച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സ്വന്തം സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി കോൺഗ്രസ് പാർട്ടി നാണമില്ലാതെ മറ്റുള്ളവരോട് സഹായം അഭ്യർത്ഥിക്കുകയാണെന്ന് നരേന്ദ്ര മോദി ആരോപിച്ചു. മറ്റുള്ളവരെ തല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പഴയകാല കോൺഗ്രസ് സംസ്കാരമാണെന്നും മോദി എക്സിൽ കുറിച്ചു.
"മറ്റുള്ളവരെ തല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് വിൻ്റേജ് കോൺഗ്രസ് സംസ്കാരമാണ്. അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അവർ പ്രതിബദ്ധതയുള്ള ജുഡീഷ്യറി എന്ന് വിളിച്ചിരുന്നു. ഇപ്പോൾ അവർ ലജ്ജയില്ലാതെ തങ്ങളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി മറ്റുള്ളവരിൽ നിന്ന് പ്രതിബദ്ധത ആഗ്രഹിക്കുകയാണ്. എന്നാൽ രാഷ്ട്രത്തോടുള്ള പ്രതിബദ്ധതയിൽ നിന്ന് അവർ വിട്ടുനിൽക്കുകയാണ്. 140 കോടി ഇന്ത്യക്കാർ അവരെ തള്ളിപ്പറയുന്നതിൽ അതിശയിക്കാനില്ല," മോദി പറഞ്ഞു.
To browbeat and bully others is vintage Congress culture.
— Narendra Modi (@narendramodi) March 28, 2024
5 decades ago itself they had called for a "committed judiciary" - they shamelessly want commitment from others for their selfish interests but desist from any commitment towards the nation.
No wonder 140 crore Indians… https://t.co/dgLjuYONHH
നേരത്തെ അറുന്നൂറോളം വരുന്ന അഭിഭാഷകരാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. നിസ്സാര യുക്തിയുടെയും പഴകിയ രാഷ്ട്രീയ അജണ്ടകളുടേയും പുറത്താണ് ഈ ഗ്രൂപ്പുകളുടെ പ്രവർത്തനമെന്നും കത്തിൽ അഭിഭാഷകർ ആരോപിച്ചിരുന്നു.
Prominent lawyers including Harish Salve, Manan Kumar Mishra, Adish Aggarwala, Chetan Mittal, Pinky Anand, Hitesh Jain, Ujjwala Pawar, Uday Holla, Swaroopama Chaturvedi have written to #CJIChandrachud expressing concern over attempts to undermine the judiciary’s integrity. pic.twitter.com/jnOVOUwvBB
— LawBeat (@LawBeatInd) March 28, 2024
"അവരുടെ കോമാളിത്തരങ്ങൾ ജുഡീഷ്യറിയുടെ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷത്തെ നശിപ്പിക്കുകയാണ്. രാഷ്ട്രീയ കേസുകളിൽ അവരുടെ സമ്മർദ തന്ത്രങ്ങൾ വളരെ വ്യക്തമാണ്. പ്രത്യേകിച്ച് അഴിമതി ആരോപണ വിധേയരായ രാഷ്ട്രീയ വ്യക്തികൾ ഉൾപ്പെടുന്നവ. ഇത് നമ്മുടെ കോടതികളെ നശിപ്പിക്കുകയും നമ്മുടെ ജനാധിപത്യ ഘടനയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു," എന്നാണ് അഭിഭാഷകർ കത്തിൽ ആരോപിച്ചിരുന്നത്.
Read More
- ജയിലിൽ നിന്നും ഭരണം നിയന്ത്രിച്ച് കേജ്രിവാൾ; ഡൽഹിയിലെ ജലപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഉത്തരവ് പുറത്തിറക്കി
- അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിലെ ഏത് തിരിച്ചടിയും നേരിടാമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്, എന്തുകൊണ്ട്?
- കേജ്രിവാളിന്റെ അറസ്റ്റ്: ഡൽഹിയിൽ ബിജെപി ഓഫീസുകൾക്കുമുന്നിൽ എഎപി പ്രതിഷേധം
- അറസ്റ്റ് നിയമവിരുദ്ധം; ഇ.ഡിക്കെതിരെ നിർണായക നീക്കവുമായി കേജ്രിവാൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.