/indian-express-malayalam/media/media_files/I2ex5s6G2jjDGDEA1QHt.jpg)
ഫൊട്ടോ- (X/ BJP4India)
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് തിരിച്ചടി നൽകിക്കൊണ്ട് രണ്ട് ബിജെപി എംപിമാർ ബി.ജെ.പിയിലേക്ക്. തൃണമൂൽ കോൺഗ്രസ് എംപിമാരായ അർജുൻ സിംഗ്, ദിബ്യേന്ദു അധികാരി എന്നിവരാണ് ബിജെപിയിലേക്ക് ചേക്കേറിയത്. പശ്ചിമ ബംഗാളിലെ ബരാക്പൂർ, തംലുക്ക് മണ്ഡലങ്ങളിൽ നിന്നുള്ള എംപിമാരാണ് ഇരുവരും.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതം, പശ്ചിമ ബംഗാളിന്റെ സഹ ചുമതലയുള്ള അമിത് മാളവ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ തൃണമൂൽ കോൺഗ്രസ് വിട്ടുവെന്ന പ്രഖ്യാപനം നടത്തിയത്. നേരത്തെ തൃണമൂൽ കോൺഗ്രസ് (ടിഎംസി) വിട്ട് 2019 ൽ ബിജെപിയിൽ ചേരുകയും അന്നത്തെ ടിഎംസി സ്ഥാനാർത്ഥിയെ ബരാക്പൂർ സീറ്റിൽ പരാജയപ്പെടുത്തുകയും ചെയ്ത അർജുൻ സിംഗ്, ബിജെപി എംപിയായിരിക്കേ 2022 ൽ വീണ്ടും ടിഎംസിയിലേക്ക് മടങ്ങിയെത്തിയിരുന്നു.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് താൻ തൃണമൂൽ കോൺഗ്രസ് വിടുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ സഹോദരനാണ് ദിബ്യേന്ദു അധികാരി.
Read More:
- ഇലക്ടറൽ ബോണ്ടുകൾ മോദിയുടെ 'ഗുണ്ടാ' പിരിവെന്ന് രാഹുൽ ഗാന്ധി
- തൊഴിലാളിയിൽനിന്നും ലോട്ടറി രാജാവായി മാറിയ സാന്റിയാഗോ മാർട്ടിൻ; തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരിൽ നമ്പർ 1
- ഇലക്ട്രൽ ബോണ്ട്; ആദ്യ അഞ്ചിൽ മൂന്നു കമ്പനികളും ബോണ്ട് വാങ്ങിയത് ഇഡി- ഐടി അന്വേഷണം നേരിടുമ്പോൾ
- ഇലക്ടറൽ ബോണ്ടിലെ വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us