/indian-express-malayalam/media/media_files/FQ0AkjRR37npHxOfNWCC.jpg)
മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന ബി ജെ പി നേതാക്കൾ തലകുത്തി വീഴുന്നതായാണ് കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നത്
കൊൽക്കത്ത: മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് മുതിർന്ന ബിജെപി നേതാക്കൾക്കും കയറാവുന്ന ഏണിയിൽ ചവിട്ടുന്നതായി കാണിച്ചുള്ള കാർട്ടൂണുമായി തൃണമൂൽ കോൺഗ്രസ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കാർട്ടൂണിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. എക്‌സിൽ പങ്കിട്ട കാർട്ടൂണിൽ ബംഗാളിന്റെ കവാടങ്ങൾ ഉറപ്പിക്കപ്പെട്ടിരിക്കുന്നു മമത അതിന് കാവൽ നിൽക്കുന്നു എന്ന തലക്കെട്ടാണ് തൃണമൂൽ നൽകിയിരിക്കുന്നത്. മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന ബി ജെ പി നേതാക്കൾ തലകുത്തി വീഴുന്നതായാണ് കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി മോദിയെ കൂടാതെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ എന്നിവരും കാർട്ടൂണിലുണ്ട്. ബിജെപിയുടെ രാജ്യസഭാ എംപി സമിക് ഭട്ടാചാര്യ കാർട്ടൂണിനെതിരെ രംഗത്തുവന്നു. പോസ്റ്റിനെ "നിർഭാഗ്യകരവും" "അപമാനകരവും" എന്ന് വിശേഷിപ്പിച്ച ഭട്ടാചാര്യ കാർട്ടൂൺ ബംഗാളിന് ചീത്തപ്പേരുണ്ടാക്കുന്നതായും പറഞ്ഞു.
Bengal's gates are fortified, and Smt. @MamataOfficial stands guard!
— All india Trinamool Congress (@AITCofficial) March 29, 2024
The Bohiragoto bjp Jomidars who are trying to crawl their way in, will find themselves tumbling head over heels. pic.twitter.com/pz6jdBw1Dn
“സ്വതന്ത്ര ഭാരതത്തിൽ ഇത്രയും അപകീർത്തികരവും തരംതാഴ്ന്നതുമായ ഒരു കാർട്ടൂൺ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യയുടെ ഫെഡറൽ ഘടനയെക്കുറിച്ച് സംസാരിക്കുന്ന ഒരു മുഖ്യമന്ത്രി രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ചവിട്ടുന്നു. അതൊരു രാഷ്ട്രീയ പാർട്ടിയാണോ? ഇത് പശ്ചിമ ബംഗാളിനും ചീത്തപ്പേരുണ്ടാക്കുന്നു. മുഖ്യമന്ത്രി മമതാ ബാനർജിയോട് പോലും കാർട്ടൂൺ നീതി പുലർത്തുന്നതായി ഞാൻ കരുതുന്നില്ല,” ഭട്ടാചാര്യ പറഞ്ഞു.
"ടിഎംസി രാഷ്ട്രീയത്തെ നിലവാര തകർച്ചയിലേക്ക് എത്തിച്ചത് വളരെ ദൗർഭാഗ്യകരമാണ്. ജനങ്ങൾക്ക് രാഷ്ട്രീയത്തോടുള്ള ബഹുമാനം ഇപ്പോൾ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. (ടിഎംസി) ഇത്തരം അപകീർത്തികരമായ ആക്രമണങ്ങൾ തുടർന്നാൽ അവർക്ക് ജനങ്ങളുടെ ബഹുമാനം നഷ്ടപ്പെടും" അദ്ദേഹം കൂട്ടിച്ചേർത്തു.
“ബംഗാളിലെ മുഖ്യമന്ത്രി മമത ബാനർജി ഇന്ത്യൻ പ്രധാനമന്ത്രിയെ ചവിട്ടുന്നത് കാണിക്കുന്നു. പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും ബിജെപി ബംഗാൾ നേതാക്കളെയും ജീവന് ഹാനി വരുത്തുകയോ കൊല്ലുമെന്നോ നേരിട്ടുള്ള ഭീഷണിയാണിത്. വളരെ വൈകുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കുകയും ഈ ദുഷിച്ച പ്ലോട്ട് പരിശോധിക്കുകയും ചെയ്യുമോ?" ബി.ജെ.പി ഐ.ടി സെൽ ഇൻചാർജും പാർട്ടിയുടെ ബംഗാളിന്റെ സഹ-ഇൻചാർജുമായ അമിത് മാളവ്യ എക്‌സിൽ ചോദിച്ചു.
മമതാ ബാനർജിക്കെതിരായ 'അപമാനകരമായ' പരാമർശങ്ങളുടെ പേരിൽ ബിജെപിയുടെ തംലുക്ക് സ്ഥാനാർത്ഥി കൂടിയായ ജസ്റ്റിസ് ഗംഗോപാധ്യായയ്‌ക്കെതിരെ നടപടിയെടുക്കാൻ ഭരണകക്ഷിയായ ടിഎംസി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസം.
വ്യാഴാഴ്ച ഒരു പ്രാദേശിക ചാനലിനോട് സംസാരിക്കവെയാണ് ഗംഗോപാധ്യായ മമതക്കെതിരായ പരാമർശങ്ങൾ നടത്തിയത്.
"മമത ബന്ദ്യോപാധ്യായ എർ മോനേ ഹോച്ചേ, മൃത്യു ഘോണ്ടാ ബെജെ ഗെച്ചേ (മമത ബാനർജിക്ക് മരണമണി മുഴങ്ങിയതായി തോന്നുന്നു)." എന്നായിരുന്നു പരാമർശം. എന്നാൽ മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്തുകയായിരുന്നില്ല തന്റെ ഉദ്ദേശ്യമെന്നും അത് വെറും പ്രസംഗം മാത്രമാണെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു.
സംഭവത്തോട് പ്രതികരിച്ച് മുതിർന്ന ടിഎംസി നേതാവും സംസ്ഥാന മന്ത്രിയുമായ ശശി പഞ്ജ ബിജെപി ഓരോ ദിവസവും പുതിയ താഴ്ചയിലേക്ക് കൂപ്പുകുത്തുകയാണെന്ന് ആരോപിച്ചിരുന്നു.
"ബിജെപി നേതാക്കൾക്കിടയിലും ദിലീപ് ഘോഷ്, അഭിജിത്ത് ഗംഗോപാധ്യായ തുടങ്ങിയ സ്ഥാനാർത്ഥികൾ തമ്മിൽ പരാമർശങ്ങൾ എത്രത്തോളം താഴ്ന്നതായിരിക്കുമെന്ന കാര്യത്തിൽ കടുത്ത മത്സരമുണ്ടെന്ന് തോന്നുന്നു. മമതാ ബാനർജിയുടെ മരണത്തിനായി ഗംഗോപാധ്യായ ആശംസിക്കുന്നു. തോൽക്കുമെന്ന ഭയം ബിജെപിയിൽ പടർന്നിരിക്കുകയാണ്. അത് അവരുടെ പെരുമാറ്റത്തിൽ തന്നെ വ്യക്തമാണ്, ”അവർ പറഞ്ഞു.
Read More
- കേജ്രിവാളിന് പിന്തുണ അറിയിക്കാൻ വാട്സ്ആപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി
- എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷ; കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് യുഎൻ
- 25,000 രൂപയിൽ നിന്ന് 95 ലക്ഷം രൂപയായി: ലോക്സഭാ സ്ഥാനാർത്ഥികൾക്ക് 'ഔദ്യോഗികമായി' ചെലവഴിക്കാൻ കഴിയുന്ന തുക എത്ര?
- ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 മരണം; രക്ഷപെട്ടത് 8 വയസുകാരി മാത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us