/indian-express-malayalam/media/media_files/MaVxWi52m31KHh9epCr6.jpg)
സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വഴി ഒരു കോടി രൂപ വീതമുള്ള 10,000 ഇലക്ടറൽ ബോണ്ടുകൾ അച്ചടിക്കുന്നതിനാണ് ധനമന്ത്രാലയം അനുമതി നൽകിയിരുന്നത്
ഡൽഹി: ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കുന്നതിന് മൂന്ന് ദിവസം മുമ്പ് കേന്ദ്ര സർക്കാർ അനുമതി നൽകിയത് 10000 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾക്ക്. സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വഴി ഒരു കോടി രൂപ വീതമുള്ള 10,000 ഇലക്ടറൽ ബോണ്ടുകൾ അച്ചടിക്കുന്നതിനാണ് ധനമന്ത്രാലയം അനുമതി നൽകിയിരുന്നത്. എന്നാൽ സുപ്രീം കോടതി ഉത്തരവിന് രണ്ടാഴ്ചയ്ക്ക് ശേഷം ഫെബ്രുവരി 28 ന് മാത്രമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ബോണ്ടുകളുടെ അച്ചടി നിർത്തിവെയ്ക്കാൻ സർക്കാർ നിർദ്ദേശം നൽകിയതെന്നുമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം.
വിവരാവകാശ നിയമപ്രകാരം ഇന്ത്യൻ എക്‌സ്‌പ്രസിന് ലഭിച്ച ധനമന്ത്രാലയവും എസ്‌ബിഐയും തമ്മിലുള്ള കത്തിടപാടുകളുടെയും ഇമെയിലുകളുടെയും ഫയൽ നോട്ടിംഗുകളിലൂടെയുമാണ് ഇക്കാര്യം വ്യക്തമായത്. എസ്പിഎംസിഐഎൽ ഇതിനകം 8,350 ബോണ്ടുകൾ അച്ചടിച്ച് എസ്ബിഐക്ക് നൽകിയിട്ടുണ്ടെന്നും ഈ രേഖകൾ വ്യക്തമാക്കുന്നു.
ഇലക്ടറൽ ബോണ്ട് സംവിധാനത്തിന്റെ തുടക്കം മുതൽ മൊത്തത്തിൽ 22,217 ഇലക്ടറൽ ബോണ്ടുകൾ വീണ്ടെടുത്തു. ഇതിൽ ബിജെപി 8,451 കോടി രൂപ എൻക്യാഷ് ചെ്തപ്പോൾ കോൺഗ്രസ് 1950 കോടി, തൃണമൂൽ കോൺഗ്രസ് 1,707.81 കോടിയും ബിആർഎസ് 1,407.30 കോടിയുമാണ് വീണ്ടെടുത്തിരിക്കുന്നതെന്നും രേഖകൾ വ്യക്തമാക്കുന്നു.
ഫെബ്രുവരി 28-ന് എസ്‌ബിഐയിൽ നിന്ന് എസ്‌പിഎംസിഐഎല്ലിന് "ഇലക്ടറൽ ബോണ്ടുകളുടെ പ്രിന്റിംഗ് ഹോൾഡ് ഓൺ പ്രിന്റിംഗ് - ഇലക്ടറൽ ബോണ്ട് സ്കീം 2018" എന്ന തലക്കെട്ടിലുള്ള ട്രയൽ-മെയിലിലാണ് അച്ചടി നിർത്താനുള്ള നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.
“23.02.2024 തീയതിയിലെ മൊത്തം 8350 ബോണ്ടുകളുടെ ഇമെയിൽ അടങ്ങുന്ന ഇലക്ടറൽ ബോണ്ടുകളുടെ 4 ബോക്‌സുകളുടെ സുരക്ഷാ ഫോമുകളുടെ രസീത് ഞങ്ങൾ അംഗീകരിച്ചു. സുപ്രീം കോടതിയുടെ വിധിയുടെ വെളിച്ചത്തിൽ, 12.01.2024 ലെ ബജറ്റ് ഡിവിഷൻ ലെറ്റർ വഴി അംഗീകാരം ലഭിച്ച 1,650 ഇലക്ടറൽ ബോണ്ടുകളുടെ അച്ചടി നിർത്തിവയ്ക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. എസ്ബിഐയുടെ ബാങ്കിംഗ് ഇടപാട് ഡിപ്പാർട്ട്‌മെന്റിന്റെ അസിസ്റ്റന്റ് ജനറൽ മാനേജർ മെയിലിൽ എഴുതി.
400 ബുക്ക്‌ലെറ്റുകളും 10,000 ഇലക്ടറൽ ബോണ്ടുകളും അച്ചടിക്കാനാണ് ഓർഡർ നൽകിയതെന്നും എസ്പിഎംസിഐഎൽ ന് ഓർഡർ നൽകുന്നതിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ഫെബ്രുവരി 12 ന് ലഭിച്ചുവെന്നും ഫെബ്രുവരി 27 ലെ ഒരു കുറിപ്പ് വ്യക്തമാക്കുന്നു.
“ബാക്കിയുള്ള 1,650 ഇലക്ടറൽ ബോണ്ടുകളുടെ അച്ചടി നിർത്തിവയ്ക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉടൻ തന്നെ SPMCIL-നെ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു” എന്ന് ആവശ്യപ്പെട്ട് ധനമന്ത്രാലയത്തിന്റെ ബജറ്റ് വിഭാഗത്തിൽ നിന്ന് എസ്ബിഐക്കും മന്ത്രാലയത്തിലെ മറ്റുള്ളവർക്കും അതേ ദിവസം മറ്റൊരു മെയിലിലൂടെ അംഗീകാരം നൽകിയിരുന്നു.
Read More
- കേജ്രിവാളിന് പിന്തുണ അറിയിക്കാൻ വാട്സ്ആപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി
- എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷ; കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് യുഎൻ
- 25,000 രൂപയിൽ നിന്ന് 95 ലക്ഷം രൂപയായി: ലോക്സഭാ സ്ഥാനാർത്ഥികൾക്ക് 'ഔദ്യോഗികമായി' ചെലവഴിക്കാൻ കഴിയുന്ന തുക എത്ര?
- ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 മരണം; രക്ഷപെട്ടത് 8 വയസുകാരി മാത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us