scorecardresearch

23 കോടി തിരിച്ചടയ്ക്കണം; കോൺഗ്രസിന് പിന്നാലെ നികുതി 'പുലിവാല്' പിടിച്ച് സിപിഐയും

പഴയ പാൻ കാര്‍ഡ് ഉപയോഗിച്ച് ടാക്സ് റിട്ടേൺ ചെയ്തതിനാലുളള 'കുടിശ്ശിക'യും പാൻ കാർഡ് തെറ്റായി രേഖപ്പെടുത്തിയതിനുള്ള പിഴയുമടക്കമാണ് 23 കോടി തിരിച്ചടയ്ക്കേണ്ടതെന്നാണ് നോട്ടീസിൽ പറയുന്നത്

പഴയ പാൻ കാര്‍ഡ് ഉപയോഗിച്ച് ടാക്സ് റിട്ടേൺ ചെയ്തതിനാലുളള 'കുടിശ്ശിക'യും പാൻ കാർഡ് തെറ്റായി രേഖപ്പെടുത്തിയതിനുള്ള പിഴയുമടക്കമാണ് 23 കോടി തിരിച്ചടയ്ക്കേണ്ടതെന്നാണ് നോട്ടീസിൽ പറയുന്നത്

author-image
WebDesk
New Update
cpi, party congress, wlection symbol

ഫയൽ ചിത്രം

ഡൽഹി: മറ്റൊരു പ്രതിപക്ഷ പാർട്ടിയെ കൂടി ആദായ നികുതിയുടെ കുരുക്കിൽ പെടുത്തി കേന്ദ്ര സർക്കാർ. 1700 കോടി രൂപ കോൺഗ്രസിന് പിഴ വിധിച്ച് മണിക്കൂറുകൾക്ക് ശേഷം സിപിഐക്കാണ് 23 കോടി രൂപ തിരിച്ചടയ്ക്കാൻ ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. പഴയ പാൻ കാര്‍ഡ് ഉപയോഗിച്ച് ടാക്സ് റിട്ടേൺ ചെയ്തതിനാലുളള 'കുടിശ്ശിക'യും പാൻ കാർഡ് തെറ്റായി രേഖപ്പെടുത്തിയതിനുള്ള പിഴയുമടക്കമാണ് 23 കോടി തിരിച്ചടയ്ക്കേണ്ടതെന്നാണ് നോട്ടീസിൽ പറയുന്നത്. 

Advertisment

“ഞങ്ങൾ നിയമസഹായം തേടുകയും ഞങ്ങളുടെ അഭിഭാഷകരുമായി കൂടിയാലോചന നടത്തുകയുമാണെന്നാണ് മുതിർന്ന സിപിഐ നേതാവ് പിടിഐയോട് പ്രതികരിച്ചത്. എന്നാൽ വിഷയത്തിൽ പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം ഇനിയും പുറത്തുവന്നിട്ടില്ല. 

15 കോടി അടയ്ക്കാനാവശ്യപ്പെട്ടാണ് സിപിഎമ്മിനും ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി. ഒരു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 22 കോടി രൂപയുടെ വരുമാനം കണക്കാക്കി 15.59 കോടി രൂപയാണ് ഇതിന് പിഴയിട്ടിരിക്കുന്നത്. അതേ സമയം ആദായനികുതി വകുപ്പ് നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചതായി സിപിഎം പ്രതികരിച്ചു. 

അതേസമയം 1700 കോടി അടക്കാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെ ബിജെപിയെ രൂക്ഷമായ ഭാഷയിലാണ് കോൺഗ്രസ് നേതൃത്വം വിമർശിച്ചത്. കോൺഗ്രസിനെ സാമ്പത്തികമായി തകർത്ത് ഇല്ലായ്മ ചെയ്യാനാണ് ബിജെപി ശ്രമമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ പറഞ്ഞു. ഇതിനായി അന്വേഷണ ഏജൻസികളെ നിയോഗിക്കുന്നു. സീതാറാം കേസരിയുടെ കാലം മുതലുള്ള കണക്ക് നോക്കിയാണ് നടപടി എടുക്കുന്നത്.  ആദായനികുതിവകുപ്പ് നിയമങ്ങളെയും ജനപ്രാതിനിത്യ നിയമങ്ങളെയും ബിജെപി നോക്കുകുത്തിയാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

Advertisment

ബിജെപിയുടെ നിയമലംഘനം പകൽപോലെ വ്യക്തമാണ്. കഴിഞ്ഞ 7 വർഷത്തെ ബിജെപിയുടെ കണക്കുകളിൽ നിയമലംഘനം വ്യക്തമാണ്. കോൺഗ്രസിന് പിഴ ചുമത്തിയ മാനദണ്ഡം കണക്കാക്കിയാൽ ബിജെപി 4600 കോടി രൂപ പിഴ നൽകണം. ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണ പ്രതിസന്ധി മറികടക്കാൻ പ്ലാൻ ബിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Read More

Cpi Income Tax Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: