scorecardresearch

സിനിമ തുടങ്ങാതെ പരസ്യം കാണിച്ചു; പിവിആർ- ഐനോക്‌സിന് ഒരു ലക്ഷം രൂപ പിഴ

സിനിമാ പ്രദർശനത്തിന് മുമ്പ് നീണ്ട പരസ്യങ്ങൾ നൽകി 25 മിനിറ്റ് പാഴാക്കിയെന്ന് ആരോപിച്ചാണ് യുവാവ് പരാതി നൽകിയത്

സിനിമാ പ്രദർശനത്തിന് മുമ്പ് നീണ്ട പരസ്യങ്ങൾ നൽകി 25 മിനിറ്റ് പാഴാക്കിയെന്ന് ആരോപിച്ചാണ് യുവാവ് പരാതി നൽകിയത്

author-image
Entertainment Desk
New Update
pvr

പിവിആർ- ഐനോക്‌സിന് ഒരു ലക്ഷം രൂപ പിഴ

ബംഗളുരു: കൃത്യസമയത്ത് സിനിമ തുടങ്ങാതെ പരസ്യം കാണിച്ചതിന് പിവിആർ  ഐനോക്‌സിന് പിഴ. ബെംഗളൂരു സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന് 28,000 രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ പിഴയായും ഒടുക്കാൻ ബെംഗളുരു ഉപഭോക്തൃ കോടതിയുടെ വിധി. ബെംഗളൂരു സ്വദേശി അഭിഷേക് ആണ് പരാതി നൽകിയത്.

Advertisment

സിനിമാ പ്രദർശനത്തിന് മുമ്പ് നീണ്ട പരസ്യങ്ങൾ നൽകി 25 മിനിറ്റ് പാഴാക്കിയെന്ന് ആരോപിച്ചാണ് യുവാവ് പരാതി നൽകിയത്. പിവിആർ സിനിമാസ്, ഐഎൻഒഎക്‌സ്, ബുക്ക് മൈഷോ എന്നിവയ്ക്കെതിരെയായിരുന്നു പരാതി. 2023 ഡിസംബർ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകുന്നേരം 4.05-ന് സാം ബഹാദൂർ കാണാൻ മൂന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നുവെന്ന് അഭിഷേത് പറഞ്ഞു. എന്നാൽ, പരസ്യങ്ങളുടെയും ട്രെയിലറുകളുടെയും നീണ്ട സെഷനുശേഷം 4.30-നാണ് സിനിമ ആരംഭിച്ചതാണ് ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്.

'സമയം പണമായി കണക്കാക്കപ്പെടുന്നു, ഓരോരുത്തരുടെയും സമയം വളരെ വിലപ്പെട്ടതാണ്, മറ്റുള്ളവരുടെ സമയവും പണവും ഉപയോഗിച്ച് ആർക്കും പ്രയോജനം നേടാൻ അവകാശമില്ല. 25-30 മിനിറ്റ് തിയേറ്ററിൽ വെറുതെയിരുന്ന് സംപ്രേഷണം ചെയ്യുന്നതെന്തും കാണുന്നത് കുറവല്ല. തിരക്കുള്ള ആളുകൾക്ക് അനാവശ്യ പരസ്യങ്ങൾ കാണുന്നത് വളരെ ബുദ്ധിമുട്ടാണ്'- ഉപഭോക്തൃ കോടതി ചൂണ്ടിക്കാണിച്ചു.

സിനിമാ ടിക്കറ്റുകളിൽ യഥാർത്ഥ സിനിമാ സമയം പരാമർശിക്കണമെന്നും പിവിആറും ഐനോക്‌സും അന്യായമായ വ്യാപാര രീതികളിൽ ഏർപ്പെടുന്നത് അവസാനിപ്പിക്കണമെന്നും ടിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന ഷെഡ്യൂൾ ചെയ്ത പ്രദർശന സമയത്തിനപ്പുറം പരസ്യങ്ങൾ പ്രദർശിപ്പിക്കരുതെന്നും ഉപഭോക്തൃ ഫോറം പിവിആറിനും ഐനോക്‌സിനും നിർദേശം നൽകി.

Advertisment

പരാതിക്കാരന് അസൗകര്യവും ഉണ്ടാക്കിയതിന് പിവിആർ സിനിമാസും ഐനോക്‌സും 20,000 നഷ്ടപരിഹാരം നൽകണമെന്നും പരാതി ഫയൽ ചെയ്യാൻ ചെലവഴിച്ച തുകയായി 8,000 രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു. അന്യായമായ വ്യാപാര രീതികളിൽ ഏർപ്പെട്ടതിന് നഷ്ടപരിഹാരമായി 1 ലക്ഷം നൽകാനും ഉത്തരവിട്ടു. തുക 30 ദിവസത്തിനുള്ളിൽ ഉപഭോക്തൃ ക്ഷേമനിധിയിലേക്ക് അടയ്ക്കണമെന്നാണ് നിർദേശം.

Read More

Consumer Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: