/indian-express-malayalam/media/media_files/uxhjFAtOAd1tD5wtOHqg.jpg)
ഒരു സംഘമാളുകൾ സ്കൂൾ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്
ഹൈദരാബാദ്: തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിൽ ക്രിസ്ത്യൻ സഭ നടത്തുന്ന സ്‌കൂളിൽ കാവി നിറത്തിലുള്ള വസ്ത്രം അണിഞ്ഞ വിദ്യാർത്ഥികളെ ചോദ്യം ചെയ്തതിന്റെ പേരിൽ ആക്രമണം. കാവി വസ്ത്രം ധരിച്ച ചില വിദ്യാർത്ഥികളുടെ മാതാപിതാക്കളോട് യൂണിഫോമല്ലാതെ ഇത്തരത്തിൽ വസ്ത്രം ധരിച്ച് സ്കൂളിൽ വരണമെങ്കിൽ മുൻകൂർ അനുമതി വാങ്ങണമെന്ന് പറഞ്ഞതിനെ തുടർന്നാണ് ഒരു സംഘമാളുകൾ സ്കൂൾ അടിച്ചു തകർത്തതെന്നാണ് വിവരം.
വടക്കൻ തെലങ്കാന ജില്ലയിലെ കണ്ണേപള്ളി ഗ്രാമത്തിലെ ലക്‌സെറ്റിപേട്ടിലെ സെന്റ് മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഏപ്രിൽ 16നാണ് സംഭവം. ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ച് കാവിയുടുത്ത ഗ്രാമവാസികളായ ഒരു സംഘമാളുകൾ സ്കൂൾ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
“പരീക്ഷകൾ നടക്കുകയായിരുന്നു. പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികളോട് യൂണിഫോമിൽ വരണമെന്നും കാവി വസ്ത്രം ധരിക്കണമെങ്കിൽ മുൻകൂർ അനുമതി വാങ്ങണമെന്നും പ്രിൻസിപ്പൽ പറഞ്ഞു. അത് മാതാപിതാക്കളെ പ്രകോപിപ്പിച്ചു. നേരത്തെയും പ്രിൻസിപ്പലിനെതിരെ ചില പരാതികൾ ഉണ്ടായിരുന്നു. അത് രക്ഷിതാക്കളുടെ മനസ്സിൽ ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് സ്കൂൾ ആക്രമണത്തിലേക്ക് കാര്യങ്ങൾ എത്തിയെതന്നാണ് വിവരം ”മഞ്ചേരിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) അശോക് കുമാർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. കാവി വസ്ത്രമണിഞ്ഞെത്തിയ വിദ്യാർത്ഥികൾ 41 ദിവസമായി ഹനുമാൻ ദീക്ഷ അനുഷ്‌ഠിച്ചിരുന്നതായും പോലീസ് പറഞ്ഞു.
വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെയും സ്‌കൂൾ അധികൃതരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ ദണ്ഡേപ്പള്ളി പോലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഹനുമാൻ മാല ദീക്ഷ എന്ന വസ്ത്രം ധരിച്ചതിന്റെ പേരിൽ തന്റെ മകനെയും നാലാം ക്ലാസിൽ പഠിക്കുന്ന രണ്ട് സഹപാഠികളെയും സ്‌കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് വിദ്യാർത്ഥിയുടെ രക്ഷിതാക്കളിൽ ഒരാൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്‌കൂളിലെ കറസ്‌പോണ്ടന്റും പ്രിൻസിപ്പലും തങ്ങളുടെ മതവികാരം മനഃപൂർവം വ്രണപ്പെടുത്തുകയും മതങ്ങൾക്കിടയിൽ ശത്രുത വളർത്തുകയും പൊതു സമാധാനം തകർക്കുകയും ചെയ്യുന്നുവെന്നും പരാതിയിൽ രക്ഷിതാവ് ആരോപിച്ചു.
Read More
- രാഷ്ട്രീയ പോസ്റ്റുകൾ നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്; വിയോജിപ്പോടെ നീക്കം ചെയ്യുന്നുവെന്ന് എക്സ്
- കനയ്യയെ ഡൽഹിയിലേക്ക് ഇറക്കി കോൺഗ്രസ്; 15-ാം സ്ഥാനാർത്ഥി പട്ടിക പുറത്ത്
- തിരഞ്ഞെടുപ്പിന് ശേഷവും പ്രധാനമന്ത്രിയെ വിദേശരാജ്യങ്ങൾ ക്ഷണിക്കുന്നു; മോദിയുടെ വിജയം ലോകത്തിന് വരെ ഉറപ്പെന്ന് രാജ്നാഥ് സിംഗ്
- ആണവായുധങ്ങൾക്കെതിരായ നിലപാടുള്ളവർക്ക് ഇന്ത്യയെ സംരക്ഷിക്കാനാകില്ല; പ്രധാനമന്ത്രി മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.