/indian-express-malayalam/media/media_files/2025/03/13/6OjOQmwfGNdgQ7bAfVOn.jpg)
ചിത്രം: എക്സ്
ചെന്നൈ: കേന്ദ്ര സർക്കാരുമായുള്ള ഭാഷാ തർക്കം രൂക്ഷമായിരിക്കെ ബജറ്റിന്റെ ലോഗോയിൽ രൂപ ചിഹ്നത്തിനു പകരമായി തമിഴ് അക്ഷരം ചേർത്ത് തമിഴ്നാട്. ദേവനാഗരി ലിപിയിലെ രൂപയുടെ ചിഹ്നത്തിനു (₹) പകരമായി തമിഴിൽ രൂപയെ സൂചിപ്പിക്കുന്ന 'രു' എന്ന അക്ഷരമാണ് ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മാർച്ച് 14ന് അവതരിപ്പിക്കുന്ന ബജറ്റിന്റെ ലോഗോയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ ലോഗോയിൽ ദേവനാഗരി ലിപിയിലുള്ള രൂപ ചിഹ്നമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. 'ഈ വർഷം ദേവനാഗരി ലിപിയേക്കാൾ തമിഴിന് ​​പ്രാധാന്യം നൽകി'യെന്ന് സിഎംഒയിൽ നിന്നുള്ള സ്രോതസ്സ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. 'ഈ വർഷം ഞങ്ങൾ തമിഴിന് ​​പ്രാധാന്യം നൽകാൻ ആഗ്രഹിച്ചു,' എന്നാണ് ഡിഎംകെ വക്താവ് സവരണൻ അണ്ണാദുരൈ പ്രതികരിച്ചത്.
ധനമന്ത്രി തങ്കം തെന്നരസുവിന്റെ നേതൃത്വത്തിലുള്ള ബജറ്റ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ത്രിഭാഷാ നയത്തെച്ചൊല്ലി കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് സർക്കാരിന്റെ പുതിയ നീക്കം. എന്‍ഇപി പ്രകാരമുള്ള ത്രിഭാഷാ നയത്തില്‍, ഭാഷ എന്തായിരക്കണമെന്ന് തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതിയുണ്ട്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണിതെന്നാണ് തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആരോപണം.
അതേസമയം, ഡിഎംകെ എംഎൽഎയുടെ മകനായ ഡി. ഉദയ കുമാറാണ് രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്തത്. നിലവിൽ ഐഐടി ഗുവാഹത്തി ഡിസൈൻ വിഭാഗം തലവനാണ് ഉദയ കുമാർ. 2010ൽ അന്തരിച്ച കോൺഗ്രസ് നേതാവ് പ്രണബ് മുഖർജി ധനമന്ത്രിയായിരിക്കെ യുപിഎ സർക്കാരാണ് രൂപ ചിഹ്നം അംഗീകരിച്ചത്.
Read More
- പാക്കിസ്താനിൽ ട്രെയിൻ തട്ടിയെടുത്ത സംഭവം; മുഴുവൻ ബന്ദികളേയും മോചിപ്പിച്ചെന്ന് സൈന്യം
- പാക്കിസ്ഥാനിൽ ട്രെയിനുനേരെ ആക്രമണം; 182 യാത്രക്കാരെ ബന്ദികളാക്കി, 20 സൈനികർ കൊല്ലപ്പെട്ടു
- ബെംഗളൂരു വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്: നടി രന്യ റാവുവിന്റെ സഹായി അറസ്റ്റിൽ
- മണിപ്പൂർ വീണ്ടും സംഘർഷഭരിതം;കുക്കി ഭൂരിപക്ഷ മേഖലകളിൽ ബന്ദ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us