scorecardresearch

ഡിഎംകെ സർക്കാരിന് വൻ തിരിച്ചടി; ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിക്ക് തടവുശിക്ഷ

2016ൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ പൊൻമുടിയെയും മകൻ ഗൗതം സിഗമണിയെയും കള്ളക്കുറിച്ചിയിൽ നിന്നുള്ള എംപിയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

2016ൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ പൊൻമുടിയെയും മകൻ ഗൗതം സിഗമണിയെയും കള്ളക്കുറിച്ചിയിൽ നിന്നുള്ള എംപിയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

author-image
WebDesk
New Update
K Ponmudi | DMK Minister

തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി (ഫയൽ ചിത്രം)

ചെന്നൈ: തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിന് വൻ തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദന കേസിൽ മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയെ മൂന്ന് വർഷം തടവിനും 50 ലക്ഷം രൂപ പിഴയും വിധിച്ചു. അതേസമയം, മന്ത്രി രാജിവെക്കില്ലെന്നാണ് റിപ്പോർട്ട്. പൊന്മുടിയുടെ വകുപ്പുകൾ താൽക്കാലികമായി മന്ത്രി രാജാ കണ്ണപ്പന് കൈമാറിയിട്ടുണ്ട്.

Advertisment

2016ൽ ഇതേ കേസിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ പൊൻമുടിയെയും മകൻ ഗൗതം സിഗമണിയെയും കള്ളക്കുറിച്ചിയിൽ നിന്നുള്ള എംപിയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. ഡിഎംകെ സർക്കാരിൽ ഖനി-ധാതു വകുപ്പ് മന്ത്രിയായിരുന്ന സമയത്താണ്, അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അദ്ദേഹത്തിനും ഭാര്യയ്ക്കുമെതിരെയുള്ള ആരോപണങ്ങൾ ഉയർന്നതെന്നാണ് ഇ ഡി ചൂണ്ടിക്കാട്ടുന്നത്.

പൊൻമുടി 2006നും 2011നും ഇടയിൽ ഖനി, ധാതു വകുപ്പ് മന്ത്രിയായിരിക്കെ, തമിഴ്‌നാട് മൈനർ മിനറൽ കൺസെഷൻസ് ആക്ട് ലംഘിച്ചുവെന്നാണ് ഇ ഡി ആരോപിക്കുന്നത്. മന്ത്രി അനധികൃതമായി പൊൻമുടി വാനൂർ ബ്ലോക്കിലെ പൂത്തുറയിൽ, 28.37 കോടി വിലമതിക്കുന്ന ചുവന്ന മണൽ ക്വാറി അനധികൃതമായി അനുവദിച്ചതായും ഇ ഡി പറയുന്നു. നിലവിൽ സുപ്രീം കോടതി ശിക്ഷ ശരിവച്ചാൽ പൊൻമുടിക്ക് എംഎൽഎ സ്ഥാനവും മന്ത്രിസ്ഥാനവും നഷ്ടമാകും.

തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ നിന്നുള്ള പൊൻമുടി പിഎച്ച്‌ഡി നേടിയിട്ടുണ്ട്. കുറച്ച് കാലം പ്രൊഫസറായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഡിഎംകെയിലേക്ക് ആകർഷിക്കപ്പെട്ടു. 1989ൽ വില്ലുപുരത്ത് നിന്നാണ് അദ്ദേഹം ആദ്യമായി എംഎൽഎയാകുന്നത്. ആറ് തവണ എംഎൽഎയായ 72കാരൻ, നിലവിൽ കല്ലുറിച്ചി ജില്ലയിലെ തിരുക്കോയിലൂർ നിയോജക മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നു. വില്ലുപുരം-കല്ലാകുറിച്ചി മേഖലയിൽ ഗണ്യമായ സ്വാധീനമുണ്ട്. ന്യൂനപക്ഷ വോട്ടുകൾ ഡിഎംകെയിലേക്ക് എത്തിക്കുന്നതിലും അദ്ദേഹം പ്രധാനിയായി കണക്കാക്കപ്പെടുന്നു.

Read More Related News Here

Advertisment
Tamilnadu Minister

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: