/indian-express-malayalam/media/media_files/slgkfw54SbFFhbwLqgTg.jpg)
ഡൽഹി: പൊതുജനാരോഗ്യ നടപടികൾക്ക് പേരുകേട്ട കേരളത്തിൽ പോലും കോവിഡ് പരിശോധനകൾ കാര്യക്ഷമമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിമർശനം. കേരളത്തിലെ മിക്ക കോവിഡ് ടെസ്റ്റുകളും റാപ്പിഡ് ആന്റിജൻ കിറ്റുകൾ ഉപയോഗിച്ചാണെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. "കോവിഡ് രോഗബാധയെ കുറിച്ച് പൊതുവായൊരു ആശയം നൽകാൻ മാത്രമെ അവയ്ക്ക് കഴിയൂ. അവ ആർടിപിസിആർ പോലെ കൃത്യമല്ല. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ബുദ്ധിമുട്ട് റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾക്കായി എടുത്ത സാമ്പിളുകൾ ജീനോം സാമ്പിളിങ് പരിശോധനകൾക്കായി പുനരുപയോഗിക്കാൻ കഴിയില്ല,” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഡിസംബർ 4നാണ് കേരളത്തിലെ ഏക INSACOG ലാബിൽ നിന്നുള്ള അവസാന ബാച്ച് സാമ്പിളുകൾ വന്നത്. മുമ്പത്തെ ബാച്ച് ജൂലൈ 14ന് സമർപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്തുടനീളം കോവിഡ് 19മായി ബന്ധപ്പെട്ട് 16 മരണങ്ങൾ ഉണ്ടായതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തുടനീളം, ഡിസംബർ 6ന് സജീവമായ കേസുകളുടെ എണ്ണം ഡിസംബർ ആറിലെ 115ൽ നിന്ന് 614 ആയി വർദ്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ 300 കോവിഡ് കേസുകളും 3 മരണങ്ങളും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കഴിഞ്ഞ 2 ആഴ്‌ചത്തെ എല്ലാ കോവിഡ് സാമ്പിളുകളും 'JN.1 വകഭേദം'; പുതിയ വെളിപ്പെടുത്തൽ
രാജ്യത്തെ കോവിഡ് 19 (Covid) ജീനോമിക് സീക്വൻസിംഗ് കൺസോർഷ്യം INSACOG ബുധനാഴ്ച അപ്‌ലോഡ് ചെയ്ത ഡാറ്റ അനുസരിച്ച്, കഴിഞ്ഞ രണ്ടാഴ്ചയായി ക്രമീകരിച്ച എല്ലാ കോവിഡ് സാമ്പിളുകളും വേരിയന്റ് ഒമിക്രോണിന്റെ JN.1 വകഭേദമാണെന്ന് കണ്ടെത്തി. എന്നിരുന്നാലും, മിക്ക സംസ്ഥാനങ്ങളിൽ നിന്നുമുള്ള ലബോറട്ടറികൾ ജൂൺ-ജൂലൈ മുതൽ ജീനോം സീക്വൻസുകൾ അയയ്ക്കുന്നത് നിർത്തിയതിനാൽ, ഇന്ത്യയിൽ പ്രചാരത്തിലുള്ള കോവിഡ് വകഭേദങ്ങളുടെ കൃത്യമായ ചിത്രം ഈ ഡാറ്റ നൽകുന്നില്ല.
ഈ വർഷം മെയ് മാസത്തിൽ, ലോകാരോഗ്യ സംഘടന കോവിഡ് 19 (Covid 19) ഇനി പൊതുജനാരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേസുകളിലെ മാറുന്ന പ്രവണതകൾ നിരീക്ഷിക്കാൻ അവർ എല്ലാ രാജ്യങ്ങളോടും അഭ്യർത്ഥിച്ചിരുന്നു.
കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് നിരക്ക് വർധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ചൊവ്വാഴ്ച ലോകാരോഗ്യ സംഘടന JN.1നെ സൂക്ഷിക്കേണ്ട വകഭേദം (variant of interest) ആയി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പുതിയ വേരിയന്റ് ഉയർത്തുന്ന അധിക ആഗോള പൊതുജനാരോഗ്യ അപകടസാധ്യത നിലവിൽ കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. നിലവിലുള്ള ചികിത്സകളും വാക്‌സിനും തുടർന്നും നൽകണമെന്നും, ഗുരുതരമായ കോവിഡ് 19 അണുബാധയ്‌ക്കെതിരായ സംരക്ഷണം ഉറപ്പാക്കണമെന്നും WHO ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ബുധനാഴ്ച സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും പരിശോധന വേഗത്തിലാക്കാനും കോവിഡ് പോസിറ്റീവ് കേസുകളുടെയും ന്യൂമോണിയ പോലുള്ള അസുഖങ്ങളുടെയും ധാരാളം സാമ്പിളുകൾ അനുദിനം INSACOGലേക്ക് അയക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. സംസ്ഥാനങ്ങളുമായുള്ള അവലോകന യോഗത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം ആവർത്തിച്ചത്. കോവിഡ് രോഗബാധയുടെ കുതിച്ചുചാട്ടമുണ്ടായാൽ ആശുപത്രികൾ തയ്യാറാണെന്ന് ഉറപ്പാക്കാൻ ഓരോ മൂന്ന് മാസത്തിലും ആശുപത്രികളിൽ മോക്ക് ഡ്രിൽ നടത്തണമെന്നും മാണ്ഡവ്യ നിർദ്ദേശിച്ചു.
കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് നിരക്ക് വർധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കേരളത്തിന് പുറമെ, മഹാരാഷ്ട്ര, ജാർഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിരക്ക് വർധിച്ചിട്ടുള്ളത്. നിലവിൽ കോവിഡ് ക്ലസ്റ്ററുകളില്ലെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ മുന്നറിയിപ്പിൽ കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
In Other News
- കോൺഗ്രസിന്റെ ക്രൗഡ് ഫണ്ടിങ്ങിൽ പണം സ്വീകരിക്കുന്നത് 138 ന്റെ ഗുണിതങ്ങളായത് എന്തു കൊണ്ട്?
- പൊന്നും വിലയായി, അടുത്തൊന്നും കുറയാനും പോകുന്നില്ല; വെളുത്തുള്ളി വില കൂടുന്നത് എന്ത് കൊണ്ട്?
- നിലവിലെ ഭരണത്തിൽ, 'ജനാധിപത്യം' എന്ന വാക്കിന് പുതിയ നിർവ്വചനമുണ്ടെന്ന് ബിജെപി
- പ്രധാനമന്ത്രി മോദി ഒഴികെ മറ്റാരും ഒഴിച്ചു കൂടാനാവാത്തവരല്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.