scorecardresearch

കോൺഗ്രസിന്റെ ക്രൗഡ് ഫണ്ടിങ്ങിൽ പണം സ്വീകരിക്കുന്നത് 138 ന്റെ ഗുണിതങ്ങളായത് എന്തു കൊണ്ട്?

'ഡൊണേറ്റ് ഫോർ ദേശ്' എന്ന മുദ്രാവാക്യമുയർത്തി ണ്ട് ദിവസം കൊണ്ട് നേടിയത് 2.81 കോടി രൂപ, ഒപ്പം ഹാക്കർമാരുടെ ആക്രമണം, ആയിരത്തിലേറെ മോഷണശ്രമം, കോൺഗ്രസിന്റെ ക്രൗഡ് ഫണ്ടിങ്ങിലെ പ്രതീക്ഷയും പ്രതിസന്ധികളും

'ഡൊണേറ്റ് ഫോർ ദേശ്' എന്ന മുദ്രാവാക്യമുയർത്തി ണ്ട് ദിവസം കൊണ്ട് നേടിയത് 2.81 കോടി രൂപ, ഒപ്പം ഹാക്കർമാരുടെ ആക്രമണം, ആയിരത്തിലേറെ മോഷണശ്രമം, കോൺഗ്രസിന്റെ ക്രൗഡ് ഫണ്ടിങ്ങിലെ പ്രതീക്ഷയും പ്രതിസന്ധികളും

author-image
Manoj C G
New Update
Sonia Gandhi Congress

ലോകസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കുന്ന സമയത്താണ് കോൺഗ്രസ് (Congress) ജനങ്ങളുടെ മുന്നിൽ പുതിയൊരു മുദ്രാവാക്യമായി രംഗത്തെത്തുന്നത്. അടുത്തിടെ നടന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ നാലിലും ദയനീയമായി പരാജയപ്പെട്ട കോൺഗ്രസ് കഠിനമായ നാളുകളിലൂടെയാണ് കടന്നു പോകുന്നത്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പും 'ഇന്ത്യാ' സഖ്യത്തെ യോജിപ്പോടു കൂടി മുന്നോട്ട് കൊണ്ടു പോകുക, സീറ്റ് വിഭജനം പൂർത്തിയാക്കുക എന്നിവയൊക്കെ മുഖ്യകക്ഷി എന്ന നിലയിൽ കോൺഗ്രസിന് വലിയ തലവേദന തന്നെയായിരിക്കും എന്നതിൽ ആർക്കും വലിയ സംശയങ്ങളുണ്ടാകില്ല. പ്രാദേശിക പാർട്ടികളും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിനായതിനാൽ സീറ്റ് വിഭജനം എന്നത് വളരെ സങ്കീർണ്ണമായിരിക്കും.

Advertisment

ഈ സാഹചര്യത്തിൽ, ഒരു ജനകീയമായ ഇടപെടലിന് സംഘടനാപരമായി കോൺഗ്രസിന് മുന്നിൽ വീണ് കിട്ടിയ അവസരമാണിപ്പോൾ അവർ സജീവമായി നടപ്പാക്കാൻ ആരംഭിച്ചത്.  സംഘടനയുടെ 138 ആം സ്ഥാപ കദിനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ആരംഭിച്ച ക്രൗഡ് ഫണ്ടിങ്ങും അതിന് മുന്നോട്ട് വച്ച മുദ്രാവാക്യവും ആളുകളിൽ ചലനം സൃഷ്ടിച്ചുവെന്നും എതിരാളികളിൽ അങ്കലാപ്പ് ഉളവാക്കി എന്നും രണ്ട് ദിവസം കൊണ്ടുള്ള കണക്കുകൾ പറയുന്നു.

രാജ്യത്തിനായി സംഭാവന ചെയ്യുക ( ഡൊണേറ്റ് ഫോർ ദേശ്) എന്ന മുദ്രാവാക്യമുയർത്തിയാണ് കോൺഗ്രസ് സ്ഥാപകദിനത്തോട് അനുബന്ധിച്ച് ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. ഇന്നലെ പണം സ്വീകരിക്കാൻ ആരംഭിച്ച് രണ്ട് ദിവസം പിന്നിട്ടപ്പോൾ കോൺഗ്രസ് മുന്നോട്ട് വച്ച മുദ്രാവാക്യത്തോട് പ്രതികരിച്ചു കൊണ്ട് ലഭിച്ചത് 2.81 കോടി രൂപയാണ്. ഈ തുക ലഭിച്ചത് 1.13 ലക്ഷം ട്രാൻസാക്ഷനുകളിലൂടെയാണ്. നിലവിലത്തെ സാഹചര്യത്തിൽ ഒന്നേ കാൽ ലക്ഷത്തോളം ആളുകൾ കോൺഗ്രസ് ക്രൗഡ് ഫണ്ടിങ്ങിനോട് രണ്ട് ദിവസം കൊണ്ട് അനുകൂലമായി പ്രതികരിച്ചുവെന്ന് കണക്കാക്കാം.

രണ്ട് ദിവസത്തിനുള്ളിൽ 20,400 തവണ ഹാക്കർമാർ ആക്രമിച്ചു

ഇതേ സമയം ഡൊണേഷൻ നൽകുന്നതിനായി ലിങ്ക് നൽകിയിട്ടുള്ള കോൺഗ്രസ് വെബ് സൈറ്റ് രണ്ട് ദിവസത്തിനുള്ളിൽ 20,400 തവണ ഹാക്കർമാർ ആക്രമിച്ചതായി പാർട്ടി വൃത്തങ്ങൾ പറയുന്നു.

Advertisment

ഈ ആക്രമണങ്ങളിൽ 1,340 തവണ ഇതിലെ ഡാറ്റ മോഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ബാക്കിയുള്ള ആക്രമണങ്ങൾ മുഴുവൻ ബോട്ട് ഉപയോഗിച്ചുള്ളതായിരുന്നുവെന്നും സൈറ്റിന്റെ വേഗത കുറയ്ക്കാനുള്ള (സ്ലോഡൗൺ) നീക്കമായിരുന്നു അതെല്ലാം എന്നും ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു. ഈ ആക്രമണങ്ങളെ ചെറുക്കാൻ തങ്ങൾ തയ്യാറായിരുന്നു.  കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 11.2 ദശലക്ഷം പേർ സന്ദർശിച്ചതായാണ് വെബ്‌സൈറ്റ് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

138 രൂപ, 1,380 രൂപ എന്നിങ്ങനെ 138,10 എന്നിങ്ങനെ രണ്ടായി ഹരിക്കാവുന്ന തുക അഥവാ 138 ന്റെ 10 കൊണ്ടുള്ള ഗുണിതങ്ങൾ സംഭാവന നൽകാൻ അനുഭാവികളോട് അഭ്യർത്ഥിച്ചു കൊണ്ട് കോൺഗ്രസ് തിങ്കളാഴ്ചയാണ് ക്രൗഡ് ഫണ്ടിങ് കാമ്പയിൻ ഔദ്യോഗികമായി ആരംഭിച്ചത്. ഡിസംബർ 28-ന് കോൺഗ്രസ്  അതിന്റെ 138-ാം സ്ഥാപക ദിനം ആഘോഷിക്കുന്നു. ഇതിനായി റാലി നടക്കുന്ന നാഗ്പൂരിലെ വേദിയിൽ ക്യുആർ കോഡുകൾ സ്ഥാപിക്കാനും പാർട്ടി പദ്ധതിയിടുന്നുണ്ട്.

“ഇതു വരെ ഏകദേശം 32 പേർ മാത്രമാണ് ഒരു ലക്ഷത്തിന് മുകളിൽ പണം സംഭാവന നൽകിയത്. ഏകദേശം 650 പേർ 13,800 രൂപ സംഭാവന നൽകി. ബാക്കിയുള്ളവയെല്ലാം ചെറിയ തുകകളാണ് നൽകിയിട്ടുള്ളത്, ഇത് പ്രോത്സാഹജനകമായ കാര്യമാണ്. അടുത്ത ഘട്ടം വീടു തോറുമുള്ള പ്രചാരണമായിരിക്കും, അത് നേരിട്ടുള്ള ക്രൗഡ് ഫണ്ടിങ് ആയിരിക്കും. അത് നമ്മുടെ നേതാക്കൾ  നേരിട്ട് നടത്തുന്ന ബഹുജന സമ്പർക്ക പരിപാടിയായിരിക്കും,” ഒരു കോൺഗ്രസ്  നേതാവ് ഇന്ത്യൻ എക്സ്‌പ്രസ്സിനോട്  പറഞ്ഞു.

ഫണ്ട് ലഭ്യതയിലെ കുറവ്

പത്ത് വർഷമായി അധികാരത്തിൽ നിന്ന് പുറത്ത് നിൽക്കന്ന കോൺഗ്രസ് നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നാണ് ഫണ്ട് ലഭ്യതയിലെ കുറവ്. കേന്ദ്രത്തിലെ അധികാരമില്ലെന്ന് മാത്രമല്ല, വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളിലായി അധികാരം ചുരുങ്ങിയതും കോൺഗ്രസിനുണ്ടായിരുന്ന സാമ്പത്തികശേഷിയെ തെല്ലൊന്നുമല്ല ബാധിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ അധികം വൈകാതെ കോൺഗ്രസിനെ പ്രതിസന്ധിയിലാകും. ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ മാത്രം പരിശോധിച്ചാൽ ഇതിലെ സ്ഥിതിയറിയാൻ സാധിക്കും.

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇലക്ടറൽ ബോണ്ട് വഴി ലഭിച്ച തുകയുടെ 57 ശതമാനവും ലഭിച്ചത്  ബി ജെ പിക്കായിരുന്നുവെന്ന വിവരം രണ്ട് മാസം മുമ്പ് പുറത്തു വന്നിരുന്നു. ബി ജെ പിക്ക് 57 ശതമാനം ലഭിച്ചപ്പോൾ കോൺഗ്രസിന് ലഭിച്ചത് വെറും പത്ത് ശതമാനം മാത്രമായിരുന്നു. ഈ രേഖപ്രകാരം ഇലക്ടൽ ബോണ്ട് വഴി കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ബി ജെ പിക്ക് ലഭിച്ചത്  5,271 കോടി രൂപയായിരുന്നു. അതേസമയം, കോൺഗ്രസിന് ലഭിച്ചത് വെറും 952 കോടി രൂപയും.  

അതേ സമയം, ഇപ്പോൾ പാർട്ടി സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് രാജ്യത്തിനായി സംഭാവന ചെയ്യുക ( ഡൊണേറ്റ് ഫോർ ദേശ്) എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് നടത്തുന്ന പ്രവർത്തനം കോൺഗ്രസിന് പലവിധത്തിൽ ഗുണം ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു. പാർട്ടി ഫണ്ട് ലഭിക്കുമെന്ന അടിസ്ഥാന വസ്തുതയ്ക്കപ്പുറം, പാർട്ടി മെഷനിറയെ തിരഞ്ഞെടുപ്പിനായി തയ്യാറെടുപ്പിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ. ഓൺലൈൻ വഴിയുള്ള സംഭാവന സ്വീകരിക്കുന്നതിന് പുറമെ നേരിട്ട് ജനങ്ങളെ കണ്ട് സംഭാവന സ്വീകരിക്കുന്ന പ്രവർത്തനം വൈകാതെ ആരംഭിക്കുമെന്ന് വ്യക്തമാക്കുന്നതിലൂടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ജനങ്ങളോട് രാഷ്ട്രീയം പറയാനുള്ള അവസരം കൂടി കോൺഗ്രസ് സൃഷ്ടിക്കുകയാണ്.

In Other News

Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: