/indian-express-malayalam/media/media_files/WPXe3vskAfJlKAej4ays.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 300 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് കോവിഡ് മരണങ്ങളും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. 2,341 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. രാജ്യത്താകെ കഴിഞ്ഞ 24 മണിക്കൂറിനിടെ 358 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 300ഉം കേരളത്തിലേതാണെന്നത് ആശങ്കയുളവാക്കുന്നുണ്ട്.
2,669 ആക്ടീവ് കേസുകളാണ് രാജ്യത്താകെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ കേരളത്തിൽ 14 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗലക്ഷണം കാണിക്കുന്ന മുഴുവൻ പേരെയും പരിശോധിക്കുന്നു എന്ന് തന്നെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. രാജ്യത്തെ കോവിഡ് ആക്ടീവ് കേസുകളിൽ 80 ശതമാനവും കേരളത്തിൽ നിന്നാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, കൊച്ചിയിൽ പനി ബാധിച്ച് ചികിത്സ തേടുന്ന രോഗികളിൽ 30 ശതമാനവും കോവിഡ് ബാധിതരാണെന്ന് നാഷണൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡ് ടാസ്‌ക് ഫോഴ്‌സ് കോ ചെയർമാൻ ഡോ രാജീവ് ജയദേവൻ വ്യക്തമാക്കി. ഇത് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ആവർത്തിച്ചേക്കാമെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. മറ്റു സാധാരണ രോഗങ്ങൾ പോലെ കോവിഡിനെ തള്ളിക്കളയുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി.
മറ്റ് രോഗബാധിതരായ ആളുകൾക്ക് ജീവന് ഭീഷണി ഉണ്ടാക്കുന്നത് മാത്രമല്ല, രോഗത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ, ഹൃദയാഘാതം, സ്ട്രോക്ക്, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുടെ അപകടസാധ്യതകൾ വർധിച്ച് വരുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ മുൻ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
Read More Related News Here
- രാജ്യത്ത് കഴിഞ്ഞ 2 ആഴ്ചയിലെ എല്ലാ കോവിഡ് സാമ്പിളുകളും 'JN.1 വകഭേദം'; കേസുകളുടെ വർദ്ധനവിനിടെ പുതിയ വെളിപ്പെടുത്തൽ
- ഖലിസ്ഥാൻ വിഘടനവാദിയുടെ കൊലപാതക കേസ്; ഇടപെടാൻ ഇന്ത്യ തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
- നിഖിൽ ഗുപ്തയുടെ ശിക്ഷാ നടപടികളിൽ ഇടപെടാൻ ഇന്ത്യൻ നിയമത്തിനാവില്ല; ചെക്ക് മന്ത്രാലയം
- നിലവിലെ ഭരണത്തിൽ, 'ജനാധിപത്യം' എന്ന വാക്കിന് പുതിയ നിർവ്വചനമുണ്ടെന്ന് ബിജെപി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.