scorecardresearch

ഖലിസ്ഥാൻ വിഘടനവാദിയുടെ കൊലപാതക കേസ്; ഇടപെടാൻ ഇന്ത്യ തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ചെയ്തത് നല്ലതോ മോശപ്പെട്ട പ്രവർത്തിയോ ആകട്ടെ രാജ്യത്തെ പൗരനെന്ന നിലയിൽ ഇടപെടാൻ ഇന്ത്യ തയ്യാറാണ് ഇത്തരത്തിൽ ഗുരുതരമായ ഒരു കാര്യത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ചാൽ അതിന്റെ വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ട്

ചെയ്തത് നല്ലതോ മോശപ്പെട്ട പ്രവർത്തിയോ ആകട്ടെ രാജ്യത്തെ പൗരനെന്ന നിലയിൽ ഇടപെടാൻ ഇന്ത്യ തയ്യാറാണ് ഇത്തരത്തിൽ ഗുരുതരമായ ഒരു കാര്യത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ചാൽ അതിന്റെ വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ട്

author-image
WebDesk
New Update
PM

ഫയൽ ചിത്രം

ഡൽഹി: ഖലിസ്ഥാൻ വിഘടനവാദി ഗുരുപത്വന്ത് സിങ്ങ് പന്നുനിന്റെ കൊലപാതക കേസിൽ  പ്രതികരിണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന തരത്തിലും ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയെ പ്രതിയാക്കിയുമാണ് നിലവിൽ പന്നുനിന്റെ കൊലപാതക കേസ് മുന്നോട്ട് പോകുന്നത്. ഇക്കാര്യത്തിൽ ഇടപെടാൻ ഇന്ത്യ തയ്യാറാണെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. യു കെ ആസ്ഥാനമായി പ്രചാരത്തിലുള്ള ദി ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിഷയത്തില രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

Advertisment

ചെയ്തത് നല്ലതോ മോശപ്പെട്ട പ്രവർത്തിയോ ആകട്ടെ രാജ്യത്തെ പൗരനെന്ന നിലയിൽ ഇടപെടാൻ ഇന്ത്യ തയ്യാറാണ്. ഇത്തരത്തിൽ ഗുരുതരമായ ഒരു കാര്യത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ചാൽ അതിന്റെ വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ട്. നിയമത്തോട് മാത്രമേ രാജ്യത്തിന് വിധേയത്വമുള്ളൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതാദ്യാമായാണ് പന്നൂനിന്റെ കൊലപാതകത്തിലെ ഇന്ത്യൻ പൗരൻമാരുടെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട യു എസ് നിലപാടിലുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം. 

എന്നാൽ ഈ പ്രശ്നവുമായി ബന്ധപ്പെട്ടുകൊണ്ട് ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾക്ക് യാതൊരു കോട്ടവും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിലടക്കം ഇരു രാജ്യങ്ങളും സമാന ആശയത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന തരത്തിലുള്ള ചെറിയ പ്രശ്നങ്ങളൊന്നും തന്നെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഒരു വിള്ളലും വീഴ്ത്തുകയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ചില കാര്യങ്ങളിൽ അമേരിക്കയുമായുള്ള വിയോജിപ്പുകളെ ലോകത്ത് അതൊക്കെ സർവ്വസാധാരണമാണെന്ന് പറഞ്ഞ് ലഘൂകരിക്കാനും പ്രധാനമന്ത്രി മറന്നില്ല. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മോദിയുടെ പരാമർശം, എന്നാൽ ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ ആക്രമണാത്മക പെരുമാറ്റത്തെക്കുറിച്ച് ഇരു രാജ്യങ്ങൾക്കുമുള്ള സമാനമായ ആശങ്കയും അദ്ദേഹം എടുത്തു പറഞ്ഞു.

Advertisment

വിദേശ രാജ്യങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ട് ഇന്ത്യക്കെതിരെ നടത്തുന വിഘടനവാദ ശക്തികളെ വളരെ ഗൗരവത്തോടെയാണ് രാജ്യം നോക്കിക്കാണുന്നത്. വിവിധ തരത്തിൽ അനുവദിക്കപ്പെടുന്ന സ്വാതന്ത്ര്യങ്ങളെ ആരും ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 

അതേ സമയം ജനുവരിയിൽ റിപ്പബ്ലിക് ദിന പരേഡിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലേക്ക് വരുന്നില്ലെന്ന് കഴിഞ്ഞ ആഴ്ച തന്നെ വ്യക്തമായിരുന്നു. ഇതേ തുടർന്ന് ആ സമയത്ത് നടത്താൻ ഉദ്ദേശിക്കുന്ന ക്വാഡ് ഉച്ചകോടി 2024 ന്റെ അവസാന ഭാഗത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.

ഗുരുപത്വന്ത് സിങ്ങ് പന്നുനിന്റെ കൊലയിൽ കുറ്റാരോപിതനായി ചെക്ക് റിപബ്ലിക്കിൽ തടവിലുള്ള നിഖിൽ ഗുപ്തയുടെ ശിക്ഷാ കാര്യത്തിൽ ഇടപെടാൻ ഇന്ത്യൻ നിയമ വ്യവസ്ഥക്ക് അധികാരമില്ലെന്ന് ചെക്ക് ഗവൺമെന്റ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ഇടപെടാൻ ഇന്ത്യ തയ്യാറാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. യു.എസ് ഗവൺമെന്റിന്റെ അപേക്ഷയിൽ ഗുപ്തയെ ചെക്ക് റിപബ്ലിക്കിൽ നിന്നും കൈമാറാനുള്ള നടപടികളിൽ ഇടപെടണമെന്ന ആവശ്യവുമായി കഴിഞ്ഞ ആഴ്ച്ച ഗുപ്തയുടെ കുടുംബം സുപ്രീം കോടതിയിൽ ഹർജിയും സമർപ്പിച്ചിരുന്നു. ഹർജി ജനുവരി നാലിനാണ് പരിഗണിക്കുക.

Read Here

Narendra Modi United States Of America Khalistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: