scorecardresearch

പരീക്ഷയ്ക്ക് പോയ ദലിത് വിദ്യാർത്ഥിയെ ബസിൽ നിന്ന് വലിച്ചിറക്കി ആക്രമിച്ചു

ആക്രമണത്തിൽ വിദ്യാർത്ഥിയുടെ ഇടതുകൈയുടെ മൂന്ന് വിരലുകൾ അറ്റുപോയി. തടയാൻ ശ്രമിച്ച പിതാവിനെയും ആക്രമിച്ചു

ആക്രമണത്തിൽ വിദ്യാർത്ഥിയുടെ ഇടതുകൈയുടെ മൂന്ന് വിരലുകൾ അറ്റുപോയി. തടയാൻ ശ്രമിച്ച പിതാവിനെയും ആക്രമിച്ചു

author-image
WebDesk
New Update
news

ഫയൽ ചിത്രം

ചെന്നൈ: പരീക്ഷ എഴുതാൻ ബസിൽ പോവുകയായിരുന്ന ദലിത് വിദ്യാർത്ഥിക്കുനേരെ ആക്രമണം. 11-ാം ക്ലാസ് വിദ്യാർത്ഥിയാണ് ആക്രമണത്തിന് ഇരയായത്. മൂന്ന് ആൺകുട്ടികൾ ബസ് തടഞ്ഞുനിർത്തി വിദ്യാർത്ഥിയെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി ആക്രമിച്ചതായി പോലീസും ദൃക്‌സാക്ഷികളും പറഞ്ഞു. ആക്രമണത്തിൽ വിദ്യാർത്ഥിയുടെ ഇടതുകൈയുടെ മൂന്ന് വിരലുകൾ അറ്റുപോയി. തടയാൻ ശ്രമിച്ച പിതാവിനെയും ആക്രമിച്ചു. പിതാവ് തലയ്ക്ക് ഉൾപ്പെടെ പരുക്കേറ്റു. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് സംഭവം.

Advertisment

സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. ജാതി സംഘർഷമാണ് ആക്രമണത്തിന് കാരണമെന്ന് വിദ്യാർത്ഥിയുടെ കുടുംബം ആരോപിച്ചു. കബഡി മത്സരത്തിൽ ഉയർന്ന ജാതിയിൽപ്പെട്ട വിദ്യാർത്ഥികൾ അടങ്ങിയ ടീമിനെ തന്റെ മകന്റെ ടീം തോൽപ്പിച്ചതിലുള്ള ദേഷ്യമാണ് ആക്രമണത്തിന് കാരണമെന്ന് വിദ്യാർത്ഥിയുടെ കുടുംബം പറഞ്ഞു.

അതേസമയം, വിദ്യാർത്ഥിയും ഉയർന്ന ജാതിയിൽപ്പെട്ട ഒരു പെൺകുട്ടിയും തമ്മിലുള്ള പ്രണയബന്ധവുമായി ആക്രമണത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത ആൺകുട്ടികളിൽ ഒരാളുടെ സഹോദരിയുമായുള്ള വിദ്യാർത്ഥിയുടെ പ്രണയമാണ് അക്രമത്തിന് കാരണമെന്ന് ചോദ്യം ചെയ്തതിൽ നിന്ന് വ്യക്തമായതായി സൂചനയുണ്ട്. സംഭവത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. 

Read More

Tamil Nadu Dalit Student

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: