/indian-express-malayalam/media/media_files/fjlPwTzcaE4hLg7fM0pv.jpg)
Photo: South Indian Artistes Association
ചെന്നൈ: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാളം സിനിമയിലെ പ്രമുഖ നടന്മാർ ഉൾപ്പെടെ ആരോപണം നേരിടുകയാണ്. വനിതാ ചലച്ചിത്ര പ്രവർത്തകരുടെ ആരോപണങ്ങളും വെളിപ്പെടുത്തലുകളും അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷ സംഘത്തെ രൂപികരിച്ച് അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ വിവിധ ഭാഷകളിലെ സിനിമാ മേഖലകളിലും സമാനമായി അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.
ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ, തമിഴ് സിനിമയിലെ വനിതാ പ്രവർത്തകർ നേരിടുന്ന ലൈംഗികാതിക്രമങ്ങിൽ ശക്തമായ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് തമിഴ് താരസംഘടനയായ നടികര്‍ സംഘം. പരാതികൾ അന്വേഷിക്കാൻ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപവത്കരിക്കുമെന്ന് സംഘടന അറിയിച്ചു.
പരാതി അന്വേഷിച്ച് കുറ്റം തെളിഞ്ഞാൽ കടുത്ത നടപടി സ്വീകരിക്കും. കുറ്റക്കാരെ അഞ്ചുവർഷം വർഷത്തേക്ക് സിനിമയിൽ നിന്ന് വിലക്കും. ശിക്ഷാനടപടികൾക്കൊപ്പം, അതിക്രമം നേരിട്ടവർക്ക് നിയമസഹായം നൽകാനും സംഘടനയുടെ പ്രസിഡന്റ് നാസർ, ജനറൽ സെക്രട്ടറി വിശാൽ, ട്രഷറർ കാർത്തി എന്നിവരുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
പരാതികൾ ആഭ്യന്തര പരാതി പരിഹാര സെല്ലിലേക്ക് നേരിട്ട് അറിയിക്കാൻ പ്രത്യേക ഇമെയിലും ഫോൺ നമ്പരും ഏർപ്പെടുത്താനും തീരുമാനമുണ്ട്. ലഭിക്കുന്ന പരാതികൾ സൈബർ പൊലീസിന് കൈമാറും. അതിക്രമം നേരിട്ടവർ പരാതികൾ സംഘടനയിൽ റിപ്പോർട്ട് ചെയ്യുന്നതിനുമുമ്പ് മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്നും കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read More
- സ്കൂൾ വിദ്യാർത്ഥിനികൾക്കു നേരെ ലൈംഗികാതിക്രമം; ഡോക്ടർ അറസ്റ്റിൽ
- വിനേഷ് ഫോഗട്ടും ബജ്രങ് പൂനിയയും തിരഞ്ഞെടുപ്പ് ഗോദയിലേക്ക്? രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച
- യുഎസിലെ വാഹനാപകടത്തിൽ നാലു ഇന്ത്യക്കാർ മരിച്ചു
- നിയമസഭാ തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി അടുത്തയാഴ്ച ജമ്മു കശ്മീരിലേക്ക്
- സ്ത്രീധനക്കൊല; യുവതിക്ക് സയനൈഡ് നൽകി; ഭർത്താവ് അടക്കം നാലുപേർ പിടിയിൽ
- കോസ്റ്റ്ഗാർഡ് ഹെലികോപ്ടർ അറബി കടലിൽ ഇടിച്ചിറക്കി :മൂന്ന് പേരെ കാണാതായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.