/indian-express-malayalam/media/media_files/iHR5aOqJlWCJ5RiNi9hF.jpg)
രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയിൽനിന്ന് ആശ്വാസം. കേസിലെ വിചാരണ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹർജിയിൽ പ്രതികരണം തേടി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ജാർഖണ്ഡ് സർക്കാരിനും പ്രാദേശിക ബിജെപി നേതാവിനും നോട്ടീസ് അയച്ചു.
2019 ൽ ബിജെപി പ്രവർത്തകനായ നവീൻ ഝാ ആണ് അമിത് ഷായ്ക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ് ഫയൽ ചെയ്തത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചൈബാസയിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി ഷായെ 'കൊലപാതകി' എന്ന് വിളിച്ചതായാണ് ആരോപണം.
അധികാരത്തിന്റെ ലഹരിയില്‍ ബിജെപി നേതൃത്വം കള്ളം പറയുകയാണെന്നും കൊലക്കേസ് പ്രതിയെ ബിജെപി ദേശീയ പ്രസിഡന്റായി പ്രവര്‍ത്തകര്‍ അംഗീകരിക്കുമെന്നുമായിരുന്നു രാഹുലിന്റെ പ്രസംഗം. ബിജെപിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണ് രാഹുൽ നടത്തിയതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us